പ്രധാന മെനു തുറക്കുക


മൊളസ്ക് വർഗ്ഗത്തിൽപെട്ട, ഇരുപാളികളോടുകൂടിയ കട്ടിയേറിയ പുറന്തോടുള്ളതും ഇഴഞ്ഞുനീങ്ങുന്നതുമായ ഒരു കൂട്ടം ജലജീവികൾ പൊതുവേ അറിയപ്പെടുന്ന പേരാണു് കക്ക അഥവാ നത്ത (Clams). നത്തക്കക്ക എന്നും നത്തക്ക എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ടു്. ഇവയിൽ ചില ഇനങ്ങൾ ഭക്ഷ്യയോഗ്യമാണു്.കേരളത്തിൻറെ വടക്കൻ ജില്ലകളിൽ എരുന്ത് എന്ന പേരിലും ഇതറിയപ്പെടുന്നു.[1]

കക്ക
Clams.JPG
വെനെറിഡെ കുടുംബത്തിൽ പെട്ട ഭക്ഷ്യയോഗ്യമായ ഒരിനം കക്ക.
Scientific classification
Kingdom:
Phylum:
Class:

ഒച്ചുവർഗ്ഗത്തിൽ പെട്ട മറ്റു മിക്ക ജലജീവികളേയും പോലെ, കക്കകൾക്കും ഒരു പ്രാകൃതരക്തചംക്രമണവ്യവസ്ഥയുണ്ടു്. അവയുടെ അവയവങ്ങൾക്കുചുറ്റുമുള്ള ഈ രക്തചംക്രമണവ്യൂഹത്തിൽ പോഷകാഹാരങ്ങളുടേയും ഓക്സിജന്റേയും വാഹകമായി പ്രവർത്തിക്കുന്നതും ജലം‌പോലെ കാണപ്പെടുന്നതുമായ രക്തദ്രവമാണുള്ളതു്. കക്കയുടെ ഭക്ഷണം ജലത്തിലൂടെ ഒഴുകിനടക്കുന്ന പ്ലാങ്ക്ടണാണു്. അകത്തേക്കു് വെള്ളം വലിച്ചെടുത്ത് അതിൽനിന്നും ഭക്ഷണം അതിസൂക്ഷ്മമായ ചെകിളകളിലൂടെ അരിച്ചെടുത്ത് വായിലെത്തിക്കുകയും വായിലുള്ള പശപ്പു നിറഞ്ഞ പ്രതലത്തിൽ ശേഖരിച്ച് ദഹിപ്പിക്കുകയുമാണു് കക്കകളുടെ ആഹാരസംവിധാനം. അരിച്ചെടുത്ത വെള്ളം തുടർന്നു് പുറത്തേക്കു് ഉപേക്ഷിച്ചുകളയുന്നു.

രൂപവിവരണംതിരുത്തുക

മൃദുവായ ശരീരമാണ്. ഇത് രണ്ടു് കക്കത്തോടുകൾകൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഈ തോടുകളേ ഒരു പേശികൊണ്ട് ബന്ധിച്ചിട്ടുണ്ട്. ഇവയ്ക്ക് വ്യകതമായ തലയില്ല.[2]

അവലംബംതിരുത്തുക

  1. മാതൃഭൂമി ഓൺലൈൻ
  2. പേജ് 323, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കക്ക&oldid=2886175" എന്ന താളിൽനിന്ന് ശേഖരിച്ചത്