സ്കറിയ തോമസ്
1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗവും കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്നു സ്കറിയ തോമസ് (1943-2021) [1][2][3][4][5]
സ്കറിയ തോമസ് | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 1977-1980, 1980-1984 | |
മുൻഗാമി | വർക്കി ജോർജ് |
പിൻഗാമി | കെ. സുരേഷ് കുറുപ്പ് |
മണ്ഡലം | കോട്ടയം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 31/03/1943 കോട്ടയം |
മരണം | 18/03/2021 |
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (സ്കറിയ) |
പങ്കാളി | Lalitha |
കുട്ടികൾ | 1 son & 3 daughters |
As of 19'th March, 2021 ഉറവിടം: മലയാള മനോരമ |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ കളത്തിൽ കെ.ടി.സ്കറിയായുടേയും അച്ചാമ്മയുടേയും മകനായി 1943 മാർച്ച് 31ന് ജനിച്ചു. 1964-ൽ കേരള കോൺഗ്രസ് പാർട്ടിയിൽ അംഗമായ സ്കറിയ തോമസ് 1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്നു. 1984-ലെ ലോക്സഭയിലേക്ക് കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടിയുടെ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2015 വരെ പി.സി.തോമസിനൊപ്പം നിന്നെങ്കിലും പിന്നീട് പിളർന്ന് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം രൂപീകരിച്ചു[6] നിലവിൽ ഇടതു മുന്നണിയുടെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗത്തിൻ്റെ ചെയർമാനായിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് നിന്നും 2016-ലെ നിയമസഭയിലേക്ക് കടുത്തുരുത്തിയിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസിൻ്റെ നേതാക്കളായ കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് സ്കറിയ തോമസ്. 2021 മാർച്ച് 18 ന് അന്തരിച്ചു.[7]
അവലംബം
തിരുത്തുക- ↑ https://m.deepika.com/article/news-detail/1036958[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://keralakaumudi.com/news/news.php?id=511817
- ↑ https://www.newindianexpress.com/states/kerala/2021/mar/18/two-time-mp-and-veteran-kerala-congress-leader-scaria-thomas-dies-at-74-2278294.html
- ↑ https://www.mathrubhumi.com/mobile/kottayam/news/19mar2021-1.5527230[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/kottayam/news/19mar2021-1.5527234[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.thehindu.com/news/national/kerala/scaria-thomas-is-chief-of-proldf-kerala-congress/article6976788.ece
- ↑ https://www.mathrubhumi.com/mobile/news/kerala/kerala-congress-leader-scaria-thomas-passed-away-1.5525294