കേരളത്തിലെ അഞ്ചാമത്തേയും ആറാമത്തേയും നിയമസഭകളിലെ സി.പി.ഐ.എം അംഗമായിരുന്നു ശ്രീ. പി.ആർ. ശിവൻ(22 ജൂലൈ 1937 - 6 ഒക്ടോബർ 2010) . പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.[1]

പി.ആർ. ശിവൻ
P. R. Sivan.png
മണ്ഡലംപെരുമ്പാവൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-07-22)ജൂലൈ 22, 1937
പെരുമ്പാവൂർ, എറണാകുളം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളി(കൾ)അമ്മിണിക്കുട്ടി
വസതി(കൾ)പെരുമ്പാവൂർ

ജീവിതരേഖതിരുത്തുക

തൊഴിലാളി സംഘടനാ പ്രവർത്തകനായാണ് ശിവൻ രാഷ്ട്രീയത്തിലെത്തുന്നത്. ട്രാവൻകൂർ റയോൺസ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായും സി.ഐ.ടി.യു നേതാവായും ദീർഘകാലം പ്രവർത്തിച്ചു. സാ മിൽ, മോട്ടോർ, ഇഷ്ടിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ശ്രമങ്ങൾ നടത്തി. സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സാംസ്കാരിക മേഖലകളിലും സജീവമായിരുന്ന അദ്ദേഹം ചില നാടകങ്ങളും രചിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1982 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. ശിവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.ആർ. ശിവൻ സി.പി.ഐ.എം. എ.എ. കൊച്ചുണ്ണി മാസ്റ്റർ കോൺഗ്രസ് (ഐ.)
1977 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.ആർ. ശിവൻ സി.പി.ഐ.എം. പി.ഐ. പൗലോസ് കോൺഗ്രസ് (ഐ.)

നാടകങ്ങൾതിരുത്തുക

  • തിരനോട്ടം
  • സ്ട്രീറ്റ് ലൈറ്റ്
  • മുഖവുര
  • അതിരാത്രം

പി.ആർ. ശിവൻ സാംസ്‌കാരിക പഠന കേന്ദ്രംതിരുത്തുക

പി.ആർ. ശിവന്റെ സ്മരണ നില നിറുത്തുന്നതിനായി പെരുമ്പാവൂരിൽ പി.ആർ. ശിവൻ സാംസ്‌കാരിക പഠന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. നാടകോത്സവം, സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുന്നു. [4]

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m638.htm
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
  4. "പി.ആർ. ശിവൻ അനുസ്മരണമായി പെരുമ്പാവൂരിൽ നാടകോത്സവം". www.mathrubhumi.com. ശേഖരിച്ചത് 1 ഒക്ടോബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി.ആർ._ശിവൻ&oldid=3636682" എന്ന താളിൽനിന്ന് ശേഖരിച്ചത്