പ്രധാന മെനു തുറക്കുകഒരു മലയാളസാഹിത്യകാരനാണ് ജോൺ ആലുങ്കൽ .

ജോൺ ആലുങ്കൽ
John Alumkal.jpg
ജനനം1938 ഡിസംബർ 1
പാമ്പാടി, കോട്ടയം
മരണംഒക്ടോബർ 6, 2017(2017-10-06) (പ്രായം 78)
പാമ്പാടി
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിത പങ്കാളി(കൾ)തങ്കമ്മ
പുരസ്കാര(ങ്ങൾ)മാമ്മൻമാപ്പിള അവാർഡ് - പുഴമാത്രം മാറിയില്ല
രചനാ സങ്കേതംനോവൽ, ചെറുകഥ, തിരകഥ

ജീവിതരേഖതിരുത്തുക

1938-ൽ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ജോൺ ആലുങ്കൽ ജനിച്ചത്. അദ്ധ്യാപകനായിരുന്നു. 2017 ഒക്ടൊബർ 6 തിയതി നിര്യാതനായി.

കൃതികൾതിരുത്തുക

മുപ്പത്തിയഞ്ച് നോവലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[1] സാധാരണക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഇദ്ദേഹത്തിന്റെ കൃതികളിൽ വ്യക്തി ബന്ധങ്ങളും സാമൂഹികബന്ധങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മുഖ്യപ്രതിപാദ്യവിഷയമാകുന്നു. ഊതിക്കാച്ചിയ പൊന്ന്, മുത്തോട് മുത്ത്, നിഴൽ മൂടിയ നിറങ്ങൾ, വീണ്ടും ചലിക്കുന്ന ചക്രം, പുഴ മാത്രം മാറിയില്ല, ചെകുത്താൻ തുരുത്ത് , മരിച്ചിട്ടും മരിക്കാത്തവൾ, അവൾ ഒരു വിലാസിനി, വഴിപിരിഞ്ഞ പറവകൾ, ഈണം മാറിയ ഗാനം, പ്രേമതീർത്ഥം തുടങ്ങിയവയാണ് മുഖ്യകൃതികൾ. ഇവയിൽ പലതും ചലച്ചിത്രങ്ങളായിട്ടുണ്ട്.[2]

കൃതികൾ സിനിമയായ വർഷം
ഊതിക്കാച്ചിയ പൊന്ന് 1981
മുത്തോട് മുത്ത് 1984
നിഴൽ മൂടിയ നിറങ്ങൾ 1983
വീണ്ടും ചലിക്കുന്ന ചക്രം 1984
പുഴ മാത്രം മാറിയില്ല --

പുരസ്കാരങ്ങൾതിരുത്തുക

മാമ്മൻമാപ്പിള അവാർഡ് - പുഴമാത്രം മാറിയില്ല

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_ആലുങ്കൽ&oldid=3095816" എന്ന താളിൽനിന്ന് ശേഖരിച്ചത്