പല്ലി

(പല്ലികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ക്വാമെറ്റയിലെ ഗെക്കോനിഡേ എന്ന കുടുംബത്തിലെ ഒരിനമാണ് സാധാരണ കാണപ്പെടുന്ന പല്ലി അഥവാ ഗൗളി. ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് എന്നാണ് ശാസ്ത്രീയനാമം. ജന്തുശാസ്ത്രത്തിൽ ഇവ ഉൾപ്പെടുന്ന ഉപനിര ആകെ പല്ലിയെന്നാണ് അറിയപ്പെടുന്നത്. ഓന്ത്, അരണ തുടങ്ങിയവ ഈ നിരയിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമേറിയവയാ ണ് ഉടുമ്പുകൾ.ദക്ഷിണ പൂർവേഷ്യയാണ്ഇവയുടെ സ്വദേശം. കപ്പലുകളിലൂടെ ലോകം മുഴുവൻ പടർന്നിട്ടുള്ള ഇവ അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ പകുതിയിലും ആസ്ട്രേലിയയിലും, മദ്ധ്യ, ദക്ഷിണ അമേരിക്കയിലെ മിക്ക രാജ്യങ്ങളും, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും മറ്റും കാണപ്പെടുന്നുണ്ട്. ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും. ഏഴര മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാകും. ഇവ നിരുപദ്രവകാരികളാണ്. ഇവയ്ക്ക് വിഷമില്ല.

സാധാരണ 'വീട്ടുപല്ലി'
ഹെമിഡാക്ടൈലസ് ഫ്രെനാറ്റസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
ഹെ. ഫ്രെനാറ്റസ്
Binomial name
ഹെമിഡാക്ടൈലസ് ഫ്രെനാറ്റസ്
Duméril & Bibron, 1836 [1]
 
മെഡിറ്ററേനിയൻ ഹൗസ് ജെക്കോ എന്ന ഗൗളിയുടെ ശരീരത്തിന്റെ അടിവശത്തിന്റെ സ്കാൻ.
സിങ്കപ്പൂരിലെ ഗൗളിയുടെ ശബ്ദം.

ഈ ഇനത്തിൽ കണ്ണിനും ചെവിക്കുമിടയിലുള്ള ദൂരത്തേയ്ക്കാൾ കൂടുതലായിരിക്കും കൂർത്ത വായ ഭാഗത്തിന്റെ (snout) നീളം. ഇത് കൺകുഴിയുടെ (orbit) 1.3 മുതൽ 1.5 വരെ മടങ്ങാണത്രേ. നെറ്റി അകത്തേയ്ക്ക് കുഴിഞ്ഞതും ചെവിയുടെ ദ്വാരം ചെറുതും വട്ടത്തിലുള്ളതുമായിരിക്കും.

വിരലുകൾ സാമാന്യം വിടർന്നതും സ്വതന്ത്രവുമാണ്. അകത്തെ വിരലിൽ അനക്കാനാവാത്ത ഒരു നഖമുണ്ട്. വിരലുകൾക്കടിയിൽ ലാമല്ലകൾ എന്ന ഭാഗങ്ങളുണ്ട്. അകത്തെ വിരലുകൾക്കടിയിൽ നാലോ അഞ്ചോ ലാമല്ലകളും, നാലാമത്തെ കൈവിരലിനടിയിൽ ഏഴോ എട്ടോ (വിരളമായി ഒൻപതോ) ലാമല്ലകളും, നാലാമത്തെ കാൽവിരലിനടിയിൽ ഒൻപതോ പത്തോ എണ്ണവുമാണ് കാണപ്പെടുന്നത്.

ശരീരത്തിന്റെ മുകൾഭാഗത്ത് ചെറിയ തരികൾ (granules) മാതിരി കാണപ്പെടും. മൂക്കിലാണ് ഏറ്റവും വലിയ തരികൾ കാണപ്പെടുന്നത്. ഉടലിന്റെ പിന്നിലായി ഈ തരികൾക്കൊപ്പം ട്യൂബർക്കിളുകളും (tubercles) കാണപ്പെടാറൂണ്ട്. ഇവ ചിലപ്പോൾ ഇല്ലാതെയുമിരിക്കാം.

 
ബാല്യത്തിലുള്ള ഒരു ഗൗളിയും അമേരിക്കയിലെ പെന്നി നാണയവും തമ്മിലുള്ള വലിപ്പവ്യത്യാസം

വാൽ ഉരുണ്ടതും വളരെച്ചെറിയ ശൽക്കങ്ങളാൽ മൂടപ്പെട്ടതുമാണ്. പല ഇനങ്ങളിലും വാൽ ഊർജ്ജം ശേഖരിച്ചുവയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തിൽ തനിക്കുള്ള അധികാരം മറ്റു ഗൗളികൾക്കുമുന്നിൽ പ്രദർശിപ്പിക്കാനും ഇതുപയോഗിക്കുമത്രേ. ആൺ പല്ലികൾ വാലുയർത്തി വിറപ്പിച്ച് മറ്റുള്ള ആൺ ഗൗളികളെ അകറ്റും. അറ്റു പോയാലും വാൽ പഴയ നിലയിലേയ്ക്ക് വളർന്നെത്തും.

നിറം ചാരനിറം മുതൽ പിങ്ക് വരെയാവാം. ശരീരമാസകലം ഒരേനിറമാവുകയോ പല നിറങ്ങൾ ഇടകലർന്നു കാണുകയോ ചെയ്യാം. തലയിൽ ബ്രൗൺ നിറം കലർന്നു കാണാറുണ്ട്. തലയുടെ വശത്തുനിന്ന് ഒരു ബ്രൗൺ വര കണ്ണിലൂടെ ചിലപ്പോൾ ശരീരത്തിന്റെ വശത്തേയ്ക്ക് നീണ്ടു കണ്ടേയ്ക്കാം. ശരീരത്തിന്റെ കീഴ്വശം വെളുത്താണ് കാണാറ്. [2]

 
ഒരു പല്ലി ചിലന്തിയെ പിടിച്ചിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസിൽ നിന്നുള്ള കാഴ്ച്ച
 
ഫ്ലോറിഡയിലെ ഒരു ഗൗളിയുടെ ക്ലോസപ്പ്.
 
ബാംഗ്ലൂരിൽ നിന്നും

ലോകമാകമാനം മദ്ധ്യരേഖാർപദേശത്തും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു:

ഗൗളികൾ വളർത്തുമൃഗങ്ങൾ എന്ന നിലയിൽ

തിരുത്തുക

ഗൗളികളെ കൂട്ടിനുള്ളിൽ വളർത്താൻ സാധിക്കും. ചൂടു നൽകുന്ന ഒരു സ്രോതസ്സും മറഞ്ഞിരിക്കാൻ സാധിക്കുന്ന ഒരു ഭാഗവുമുണ്ടെങ്കിൽ പല്ലികൾക്ക് ശരീരതാപനില സംരക്ഷിക്കാൻ സാധിക്കും. വായുവിൽ ജലാംശം നൽകുന്ന സംവിധാനങ്ങളും ചെടികളും മറ്റും വെള്ളം ഗൗളികൾക്ക് ലഭിക്കാനായി നൽകാവുന്നതാണ്.

ചിലവിശ്വാസങ്ങൾ

തിരുത്തുക

പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനം കേരളത്തിൽ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു.[3] പല്ലിയുടെ ചിലയ്ക്കലും വീഴ്ച്ചയും മറ്റും അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവ്യാപാരങ്ങളുടെ പരിസമാപ്തിയെപ്പറ്റി ശുഭസൂചനയോ ദുസ്സൂചനയോ നൽകുന്നു എന്ന വിശ്വാസമാണ് ഇതിനാധാരം.[4].

ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പല്ലികൾ വിഷമുള്ള ജീവികളാണെന്ന അന്ധവിശ്വാസം നിലവിലുണ്ട്. ദക്ഷിണപൂർവ്വേഷ്യയിൽ, പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. മറ്റു ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നതിന് മുൻപ് സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യം സത്യമാണ് എന്ന സൂചനയായാണ് ചിലയ്ക്കലിനെ കണക്കാക്കുന്നത്. ഒരു കാര്യത്തിനായി പുറപ്പെടുമ്പോൾ വീട്ടിന്റെ കിഴക്കേ ഭിത്തിയിലിരുന്ന് പല്ലി ചിലച്ചാൽ അത് ശുഭസൂചനയായും മറ്റു ഭിത്തികളിൽ നിന്ന് ചിലച്ചാൽ അശുഭസൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. വലതു തോളിൽ പല്ലി വീണാൽ നല്ലതാണെന്നും ഇടതു തോളിലാണെങ്കിൽ ചീത്തയാണെന്നും വിശ്വാസമുണ്ട്. പഞ്ചാബിൽ ഗൗളിയെ സ്പർശിക്കുന്നത് കുഷ്ടരോഗം വരാൻ കാരണമാകും എന്ന് വിശ്വാസമുണ്ട്. [5].

യമനിലും മറ്റ് അറബ് രാജ്യങ്ങളിലും ഉറങ്ങിക്കിടക്കുന്നയാളുടെ മുഖത്തിനു കുറുകേ പല്ലി ഓടുന്നതുകൊണ്ടാണ് ത്വക്ക് രോഗങ്ങളുണ്ടാകുന്നത് എന്നൊരു വിശ്വാസമുണ്ട്.

  1. "ITIS Standard Report Page: Hemidactylus frenatus". ITIS Report. ITIS-North America. Retrieved 2009-06-29.
  2. Boulenger, G. A. (1890) Fauna of British India. Reptilia and Batrachia.
  3. ഗൗളിശാസ്ത്രം, മഷിത്തണ്ട് നിഘണ്ടു
  4. http://www.oldandsold.com/books/hindu/hindu-14.shtml
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-12. Retrieved 2012-09-02.
  • കുക്ക്, റോബർട്ട് എ. 1990 റേഞ് എക്സ്റ്റൻഷൻ ഓഫ് ദി ഡാർവിൻ ഹൗസ് ജെക്കോ, ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ്. ഹെർപെറ്റോഫൗണ (സിഡ്നി) 20 (1): 23-27
  • ഡാറെവ്സ്കി ഐ. എസ്.; കുപ്രിയനോവ എൽ. എ.; റോഷ്ചിൻ വി. വി. 1984 എ. ന്യൂ ആൾ ഫീമെയിൽ ട്രൈപ്ലോയിഡ് സ്പീഷീസ് ഓഫ് ജെക്കോ ആൻഡ് കാരിയോളജിക്കൽ ഡേറ്റ ഓൺ ബൈസെക്ഷ്വൽ ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് ഫ്രം വിയറ്റ്നാം. ജേണൽ ഓഫ് ഹെർപ്പറ്റോളാജി 18 (3) : 277-284
  • െഡ്ഗ്രൻ, റിച്ചാർഡ് എ. 1950 നോട്ട്സ് ഓൺ ദി ന്യൂട്രോപ്പിക്കൽ പോപ്പുലേഷൻ ഓഫ് ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് ഷ്ലെഗൽ നാച്യുറൽ ഹിസ്റ്ററി മിസല്ലേനിയ (55): 1-3
  • എഡ്ഗ്രൻ, ആർ. എ. 1956 നോട്ട്സ് ഓൺ ദി ന്യൂട്രോപ്പിക്കൽ പോപ്പുലേഷൻ ഓഫ് ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് ഷ്ലെഗൽ നാച്യുറൽ ഹിസ്റ്ററി മിസല്ലേനിയ (55): 1-3
  • ജെർഡൺ, ടി. സി. 1853 കാറ്റലോഗ് ഓഫ് ദി റെപ്റ്റൈൽസ് ഇൻഹാബിറ്റിംഗ് ദി പെനിൻസുല ഓഫ് ഇന്ത്യ. പാർട്ട് 1. ജെ. ഏഷ്യാറ്റ്. സോസൈ. ബംഗാൾ xxii [1853]: 462-479
  • മക്കോയ്, സി. ജെ.; ബ്യുസാക്ക്, സ്റ്റീഫൻ ഡി. 1970 ദി ലിസാർഡ്സ് ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് ആൻഡ് ലിയോലോപിസ്മ മെറ്റാലിക്ക ഓൺ ദി ഐലന്റ് ഓഫ് ഹവായ് ഹെർപെറ്റോലോജിക്ക 26 (3): 303
  • നോർമാൻ, ബ്രാഡ്ഫോർഡ് ആർ. 2003 എ ന്യൂ ജിയോഗ്രാഫിക്കൽ റെക്കോർഡ് ഫോർ ദി ഇൻട്രൊഡ്യൂസ്ഡ് ഹൗസ് ജെക്കോ, ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ്, അറ്റ് കാനോ സാൻ ലൂക്കാസ്, ബാജ കാലിഫോർണിയ സർ, മെക്സിക്കോ, വിത്ത് നോട്ട്സ് ഓൺ അതർ സ്പീഷീസ് ഒബ്സേർവ്ഡ്. ബുള്ളറ്റിൻ ഓഫ് ദി ചിക്കാഗോ ഹെർപ്പറ്റോളജിക്കൽ സൊസൈറ്റി. 38(5):98-100 [എറാറ്റം ഇൻ 38(7):145]
  • ഓട്ട എച്ച് 1989 ഹെമിഡാക്റ്റൈലസ് ഒകിനാവെൻസിസ് ഒക്കാഡ 1936, ജൂനിയർ സിനോനിം ഓഫ് ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് ഇൻ ഡ്യൂമെറിൽ ആൻഡ് ബൈബ്രോൺ 1836. ജെ. ഹെർപ്പെറ്റോൾl. 23 (4): 444-445
  • സേൻസ്, ഡാനിയൽ; ക്ലാവിൻസ്കി, പോൾ ഡി. 1996 ജിയോഗ്രാഫിക് ഡിസ്ട്രിബ്യൂഷൻ. ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ്. ഹെർപ്പറ്റോളജിക്കൽ റിവ്യൂ 27 (1): 32

ചിത്രങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Animal Care എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=പല്ലി&oldid=3952846" എന്ന താളിൽനിന്ന് ശേഖരിച്ചത്