തെക്കുകിഴക്കേ ഏഷ്യ

(Southeast Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും ചലനങ്ങൾക്ക് വേദിയാണ്.

തെക്കുകിഴക്കേ ഏഷ്യ

തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
വിസ്തീർണ്ണം 4,523,000 ച.കി.മീ
ജനസംഘ്യ 568,300,000
ജനസാന്ദ്രത 126 / ച.കി.മീ
രാജ്യങ്ങൾ 11
ഭൂവിഭാഗങ്ങൾ 12
ജി.ഡി.പി $900 billion (exchange rate)
$2.8 trillion (purchasing power parity)
പ്രതിശീർഷ വരുമാനം $1,584 (exchange rate)
$4,927 (purchasing power parity)
ഭാഷകൾ ഇന്തോനേഷ്യൻ, ഫിലിപ്പിനോ, വിയെറ്റ്നാമീസ്,തായ്, ബർമീസ്, മലയ്, ഖമർ, ലാ‍ഓ, റ്റെറ്റർൺ, നിക്കൊബാറീസ്, മാൻഡറിൻ, ഇംഗ്ലീഷ്, തമിഴ്, പോർച്ചുഗീസ്, ബംഗാളി, ഹിന്ദി, മലയാ‍ളം, പഞ്ചാബി, തെലുഗു, തഗാലോഗ്, സെബുവാനോ, ഇലോകാനോ, ഹിലിഗായ്നൊൺ, ബികോൽ, വാറായ്-വാറായ്, കപമാംഗാൻ, പങ്കസിനാൻ, അറബി, സ്പാനിഷ്, ജവനീസ്, സുൻഡനീസ്, മദുര, കാന്റണീസ്, മിൻ, തയ്‌വനീസ് (മിൻ നാൻ), മറ്റു പലതും
സമയ മേഖലകൾ UTC +9:00 (Indonesia) to UTC +5:30 (Andaman and Nicobar Islands)
ഏറ്റവും വലിയ നഗരങ്ങൾ ജക്കാർത്ത
മനില
ബാങ്കോക്ക്
ഹോ ചി മിൻ നഗരം
സുരബയ
ക്വാലാ ലം‌പൂർ
സിംഗപ്പൂർ
ഹാനോയ്
ബാന്ദുങ്ങ്
മെദാൻ
യാങ്കോൺ

തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യൻ വൻ‌കര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളുമാണിവ. ഇന്തോചൈന വൻ‌കരയിൽ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാ‍ണ്; ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യൻ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങൾ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളിൽ ബ്രൂണൈ, കിഴക്കൻ ടിമോർ,[1] ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നിവയാണ്. ആസ്ത്രൊനേഷ്യൻ ജനങ്ങൾ ആണ് ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങൾ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്.

  1. "United Nations". Archived from the original on 2001-11-16. Retrieved 2001-11-16.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=തെക്കുകിഴക്കേ_ഏഷ്യ&oldid=3634066" എന്ന താളിൽനിന്ന് ശേഖരിച്ചത്