പതിനെട്ടുപുരാണങ്ങൾ

(പതിനെട്ട് പുരാണങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.

വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്, പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.

 1. ബ്രഹ്മപുരാണം
 2. പദ്മപുരാണം
 3. വിഷ്ണു പുരാണം
 4. ശിവപുരാണം
 5. ഭാഗവതം
 6. നാരദേയപുരാണം
 7. മാർക്കണ്ഡേയപുരാണം
 8. അഗ്നിപുരാണം
 9. ഭവിഷ്യപുരാണം
 10. ബ്രഹ്മ വൈവർത്ത പുരാണം
 11. ലിംഗപുരാണം
 12. വരാഹപുരാണം
 13. സ്കന്ദപുരാണം
 14. വാമനപുരാണം
 15. കൂർമ്മപുരാണം
 16. മത്സ്യപുരാണം
 17. ഗരുഡപുരാണം
 18. ബ്രഹ്മാണ്ഡപുരാണം

അവലംബംതിരുത്തുക

 1. ഭാഗവതത്തിന്റെ തുടക്കം Archived 2013-09-06 at the Wayback Machine. - മാതൃഭൂമി ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=പതിനെട്ടുപുരാണങ്ങൾ&oldid=3636098" എന്ന താളിൽനിന്ന് ശേഖരിച്ചത്