നീറിക്കോട്
നീറിക്കോട് | |
10°07′57″N 76°17′05″E / 10.132469°N 76.284828°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | ആലങ്ങാട് ഗ്രാമ പഞ്ചായത്ത് |
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ | വി.ബി.ജബ്ബാർ, കാഞ്ചന സോമൻ |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 1971 ( 2006 വോട്ടർ പട്ടിക) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683511 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ആലുവയ്ക്കും പറവൂരിനും ഇടയിൽ, ആലുവയിൽ നിന്നും,പറവൂരിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തിൽ ആലങ്ങാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് നീറിക്കോട്. നീറിക്കോടിനു നടുവിലൂടെയായി ആലുവ വരാപ്പുഴ പാത കടന്നുപോകുന്നു. നീറിക്കോടിന്റെ വടക്കേ അതിര് കരുമാല്ലൂർ ഗ്രാമപഞ്ചായത്താണ്. 1756 ൽ സാമൂതിരി ആലങ്ങാട് പിടിച്ചടക്കിയപ്പോൾ, അതിന്റെ കൂടെ ഉൾപ്പെട്ടതായിരുന്നു സാമന്ത ഗ്രാമമായ നീറിക്കോട്. 1762 ൽ തിരുവിതാംകൂർ സൈന്യത്തോട് തോറ്റ് സാമൂതിരി ആലങ്ങാട് പ്രദേശത്തു നിന്നും പോയി. അതിന്റെ പ്രതിഫലമായി കൊച്ചി രാജാവ് നീറിക്കോട് ഉൾപ്പെടുന്ന ആലങ്ങാട് ദേശം തിരുവിതാംകൂറിനു നൽകി.[1]
ചരിത്രം
തിരുത്തുകഏതാണ്ട് ആറായിരത്തോളം ജനങ്ങൾ താമസിക്കുന്നു. പ്രധാന വരുമാനമാർഗ്ഗം കൃഷി തന്നെ. ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് അദ്ദേഹം തിരുവിതാംകൂറിലേക്ക് കടന്നത് ഈ ഗ്രാമത്തിലൂടെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് യാതൊരു രേഖയും നല്കാനില്ല. പക്ഷേ കാരണവർമാർ അങ്ങനെ വിശ്വസിക്കുന്നു. ആ പടയോട്ടത്തിൽ ടിപ്പുവിന്റെ പടയാളികൾ കുഴിച്ചിട്ടിരിന്നു എന്നു വിശ്വസിക്കുന്ന ചില നിധികൾ പണ്ടുള്ളവർക്ക് കിട്ടിയിട്ടുണ്ടത്രെ. പക്ഷേ തെളിയിക്കാൻ യുക്തിക്കുനിരക്കുന്ന യാതൊരു തെളിവുകളും ഇല്ല.
അതിർത്തികൾ
തിരുത്തുകകിഴക്കെ അതിർത്തി കടുങ്ങല്ലൂർ പഞ്ചായത്ത്. പടിഞ്ഞാറേ അതിർത്തി കോട്ടുവള്ളി പഞ്ചായത്ത്. തെക്കേ അതിർത്തി വരാപ്പുഴ പഞ്ചായത്ത്. വടക്കെ അതിർത്തി കരുമാല്ലൂർ പഞ്ചായത്ത്. ആലങ്ങാട് പഞ്ചായത്ത് ഒരു ക്ലാസ്സ് രണ്ട് പഞ്ചായത്ത് ആണ്. തെക്കെ അതിർത്തിക്കു സമാന്തരമായി പെരിയാറിന്റെ കൈവഴിയായ കരിങ്ങാംതുരുത്ത് പുഴ കടന്നുപോകുന്നു.
വിദ്യാലയങ്ങൾ
തിരുത്തുക- നീറീക്കോട് സർക്കാർ ലോവർ പ്രൈമറി സ്കൂൾ
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- ആലങ്ങാട് വില്ലേജ് ആഫീസ്
- ആലങ്ങാട് പഞ്ചായത്ത് ആഫീസ്
- ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആഫീസ്
ധനകാര്യസ്ഥാപനങ്ങൾ
തിരുത്തുക- നീറിക്കോട് സർവീസ് സഹകരണ ബാങ്ക്
നദികൾ
തിരുത്തുകനീറിക്കോട് ഗ്രാമത്തിലൂടെ പോകുന്നത് പ്രധാനമായും ഒരു നദിയാണ്. ഇത് പ്രാദേശികമായി താന്തോണിപ്പുഴ എന്നും,കരിങ്ങാംതുരുത്ത് പുഴ എന്നും അറിയപ്പെടുന്നു. ഇത് പെരിയാറിന്റെ ഒരു കൈവഴിയാണ്. കുറെയെറെ ജനങ്ങൾ ഈ പുഴയെ ഒരു ജീവിതമാർഗ്ഗമായി കണ്ടെത്തിപോരുന്നു. മത്സ്യബന്ധനം,കക്കവാരൽ എന്നിവയാണ് മുഖ്യമായ വരുമാനമാർഗ്ഗം. നീറിക്കോടിൽ ഈ പുഴയെ കീറിമുറിക്കുന്നതായി ഒരു പാലം മാത്രമേയുള്ളു. അത് കരിങ്ങാംതുരുത്ത് പാലം ആണ്. ഈ പാലം നീറിക്കോട് ഗ്രാമത്തിന്റെയും,തദ്വാരാ ആലങ്ങാട് പഞ്ചായത്തിന്റെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. ഈ പുഴക്ക് ധാരാളം കൈവഴികളും ഉണ്ട്.
ആരാധാനാലയങ്ങൾ
തിരുത്തുകവളരെ പേരുകേട്ട ആരാധനാലയങ്ങൾ ഒന്നും തന്നെ നീറിക്കോടിൽ ഇല്ല. പക്ഷേ പ്രധാനമായത് നീറിക്കോട് ശിവക്ഷേത്രമാണ്. കേരളത്തിൽ ഒരു കാലത്ത് കോളിളക്കം ഉണ്ടാക്കിയ ഈഴവ ശാന്തി പ്രശ്നം ഉടലെടുത്തത് ഈ ക്ഷേത്രത്തിൽ നിന്നാണ്. പാരമ്പര്യമായി നമ്പൂതിരിമാർ പൂജകൾ നടത്തിയിരുന്ന ഈ ക്ഷേത്രത്തിൽ കോടതിവിധിയുടെ സഹായത്തോടെ ഒരു ഈഴവൻ ശാന്തിയായി നിയമനം നേടിയെടുത്തു. കേരളം കാത്തിരുന്ന ഒരു കോടതി വിധി ആയിരുന്നു അത്. പ്രശസ്തനായ തന്ത്രി പറവൂർ ശ്രീധരൻ തന്ത്രികളുടെ മകൻ രാകേഷാണ് ഇത്തരമൊരു കോടതിവിധിയിലൂടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.
- നീറിക്കോട് മഹാദേവക്ഷേത്രം
- തറയിൽ ഭഗവതി ക്ഷേത്രം
- നീറിക്കോട് മുസ്ലീംപള്ളി
- കാക്കനാട്ട് ഭഗവതീ ക്ഷേത്രം
- സെന്റ് ആന്റണീസ് ദേവാലയം
- സെന്റ് ജോസഫ് ദേവാലയം
വിനോദോപാധികൾ
തിരുത്തുകഎടുത്തുപറയത്തക്കതായി ഒന്നും തന്നെ ഈ ഗ്രാമത്തിൽ ഇല്ല. ഇത്തരം കാര്യങ്ങൾക്കായി ജനങ്ങൾ അടുത്തുള്ള പട്ടണങ്ങളായ പറവൂരിനെയോ ആലുവയെയോ, കൊടുങ്ങല്ലൂരിനെയോ ആശ്രയിക്കുന്നു. വർഷങ്ങൾക്കു മുൻപ് അതിർത്തിപ്രദേശമായ കരിങ്ങാംതുരിത്തിൽ ഒരു സി ക്ലാസ്സ് സിനിമാ കൊട്ടക ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളോ മറ്റോ കൊണ്ട് അതിന്റെ പ്രവർത്തനം നിർത്തപ്പെട്ടു.
കൃഷി
തിരുത്തുകപണ്ട് കാലം മുതൽക്കു തന്നെ പ്രധാനകൃഷി നെല്ല് തന്നെയായിരുന്നു. പിന്നീട് അത് ഇടവിളകളായ പൊട്ടുവെള്ളരി,വാഴ എന്നിവയിലേക്ക് മാറുകണ്ടായി. ഇപ്പോഴും ചില പ്രദേശങ്ങളിൽ ഒരുപൂവ് കൃഷി ചെയ്തു പോരുന്നു. സാമ്പത്തിക ലാഭം നോക്കാതെ പണ്ടുമുതൽക്കെ ചെയ്തു പോരുന്നു എന്ന രീതിയിൽ ആണ് ഈ കൃഷി ഇപ്പോഴും തുടർന്നു പോരുന്നത്. വേനൽകാലത്തും,മഞ്ഞുകാലത്തിന്റെ തുടക്കം മുതലും കർഷകർ പൊട്ടുവെള്ളരി കൃഷി ചെയതുപോരുന്നു. ഇത് വളരെ പ്രശസ്തി നേടിയ കൃഷിയാണ്. നീറിക്കോടൻ പൊട്ടുവെള്ളരിക്ക് പുറത്തും ധാരാളം പേരുണ്ട്.
വ്യക്തികൾ
തിരുത്തുക- അറിയപ്പെടുന്ന ഭിഷഗ്വരനും ശ്രീ നാരായണ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ ഡോ. എം.എൻ.സോമൻ ഈ ഗ്രാമത്തിലാണ് ജനിച്ചതും ബാല്യം ചിലവിട്ടതും.
- മുൻ നിയമസഭാ സാമാജികനും, തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന വർക്കി പൈനാടൻ.
അവലംബം
തിരുത്തുക- ↑ "ആലങ്ങാടിന്റെ ചരിത്രം". തദ്ദേശ സ്വയം ഭരണ വകുപ്പ്. Archived from the original on 2013-12-01. Retrieved 2013-12-01.
{{cite web}}
: CS1 maint: bot: original URL status unknown (link)