കണ്മഷി

(കൺമഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണെഴുതാനുപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള മഷിയെയാണ് കണ്മഷി എന്ന് വിളിയ്ക്കുന്നത്. സൗന്ദര്യവർദ്ധവിനായി ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും കണ്ണെഴുതാൻ ഇതുപയോഗിക്കുന്നു. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. കുട്ടികൾ ജനിച്ച് ഇരുപത്തെട്ടാം ദിവസം മുതൽ ആചാരത്തിന്റെ ഭാഗമായി ജനങ്ങൾ കണ്മഷി ഉപയോഗിക്കാറുണ്ട്. കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിയ്ക്കാൻ സഹായിക്കുന്നു[അവലംബം ആവശ്യമാണ്]. ഇന്ന് പരമ്പാരഗതായി ഉണ്ടാക്കിയെടുക്കുന്ന കൺമഷിക്കുപകരം വിപണിയിലുള്ള രാസവസ്തുക്കൾ ചേർന്ന കൺമഷിയും ഐലൈനറുമെല്ലാം ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.

കൺമഷിയെഴുതിയ കണ്ണ്

നിർമ്മാണം

തിരുത്തുക

കണ്മഷി പലരീതിയിലുണ്ടാക്കാം.

  1. പൂവാംകുരുന്നില അരച്ച് പിഴിഞ്ഞെടുത്ത നീരിൽ നേരിയ വെള്ളത്തുണി മുക്കിയുണക്കിയെടുക്കുക. ഉണങ്ങിയ തുണി നല്ലെണ്ണയിൽ മുക്കി കത്തിച്ച് പൊങ്ങുന്ന പുക വൃത്തിയുള്ള ഒരു ഓട്ടുപാത്രത്തിന്റെ ചുവട്ടിൽ കാണിച്ച് കിട്ടുന്ന കരി ഒരു ഡപ്പിയിൽ സൂക്ഷിക്കുന്ന കൺമഷിയാണ് സാധാരണ പരമ്പരാഗതമായി ഉണ്ടാക്കുന്ന രീതി.[1]
  2. കയ്യോന്നി, പൂവാംകുരുന്നില എന്നിവയുടെ അരച്ച് നീര് തുല്യമായി തുണിയിൽ മുക്കിയെടുത്ത് ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ കത്തിച്ച് കിട്ടുന്ന കരി നെയ്യിലോ വെളിച്ചെണ്ണയിലോ ചാലിച്ചെടുത്തും കണ്മഷിയുണ്ടാക്കാം.
  3. സുറുമ നന്നായി പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്ത് ദിവസം മുഴുവൻ വെയിൽ കൊള്ളിക്കുക. ഇത് പൊടിച്ചെടുത്ത് കണ്മഷിയായി ഉപയോഗിക്കാം.
  1. കണ്ണിന്റെ ആരോഗ്യത്തിന്, അഴകിന്
"https://ml.wikipedia.org/w/index.php?title=കണ്മഷി&oldid=3627509" എന്ന താളിൽനിന്ന് ശേഖരിച്ചത്