പ്രധാന മെനു തുറക്കുക
നവരത്നങ്ങൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നവരത്നങ്ങൾ (വിവക്ഷകൾ) എന്ന താൾ കാണുക. നവരത്നങ്ങൾ (വിവക്ഷകൾ)
നവരത്നങ്ങൾ
നവരത്നമോതിരം

സുപ്രസിദ്ധമായ ഒൻപത് രത്നങ്ങളാണ് നവരത്നങ്ങൾ. ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ നവരത്നങ്ങൾ. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ഇന്ത്യ കൂടാതെ തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, സിങ്കപ്പൂർ തുടngngiya മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നവരത്ന ആഭരണങ്ങൾ പ്രചാരത്തിലുണ്ട്[1]. തായ്‌ലൻഡിലെ 'ഓർഡർ ഓഫ് നയൻ ജെംസ്' എന്നറിയപ്പെടുന്ന രാജകീയ ബഹുമതിയും നവരത്നങ്ങളെ ആധാരമാക്കിയുള്ളതാണ്. [2]

നവരത്നങ്ങളും ഗ്രഹങ്ങളുംതിരുത്തുക

നവരത്നങ്ങളും ജ്യോതിഷപ്രകാരം അവ പ്രതിനിധാനം ചെയ്യുന്ന ഗ്രഹങ്ങളും താഴെ പറയുന്നവയാണ്.[3]

രത്നം ആംഗലേയ നാമം ഗ്രഹം
വജ്രം Diamond ശുക്രൻ
മരതകം Emerald ബുധൻ
പുഷ്യരാഗം Yellow sapphire വ്യാഴം
വൈഡൂര്യം Chrysoberyl (Cat's Eye) കേതു
ഇന്ദ്രനീലം Blue sapphire ശനി
ഗോമേദകം Hessonite രാഹു
പവിഴം Coral ചൊവ്വ
മുത്ത് Pearl ചന്ദ്രൻ
മാണിക്യം Ruby സൂര്യൻ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നവരത്നങ്ങൾ&oldid=3230918" എന്ന താളിൽനിന്ന് ശേഖരിച്ചത്