അനിഴം (നക്ഷത്രം)

(അനിഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അനിഴം. ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. വൃശ്ചികം രാശിയിലെ β, δ , π നക്ഷത്രങ്ങളാണ്‌ ജ്യോതിശാസ്ത്രപ്രകാരം അനിഴം. സംസ്കൃതത്തിൽ 'അനുരാധ' എന്നാണ് പേര്. 'രാധയെ' (വിശാഖം നക്ഷത്രം) അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്.

മുഹൂർത്തവിചാരത്തിൽ നക്ഷത്രങ്ങളെ സ്ഥിരം, ചരം, മൃദു, തീക്ഷ്ണം എന്നു തുടങ്ങിയ ഏഴു ഗണങ്ങളായി വിഭജിച്ചിട്ടുണ്ട്. അതിൽ മൃദുവാണ് അനിഴം. ഇവിടെ നക്ഷത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒന്നിലധികം താരകൾ ചേർന്നു രാശി മണ്ഡലത്തിൽ രൂപംകൊണ്ടിട്ടുള്ള സ്ഥാനവിശേഷങ്ങൾ മാത്രമാകുന്നു. 4 ഒറ്റനക്ഷത്രങ്ങൾ ചേർന്നു രത്നത്തിന്റെ ആകൃതിയിലുള്ളതാണ് അനിഴം. ഈ നക്ഷത്രത്തിന്റെ ദേവത മിത്രനും മൃഗം മാനും പക്ഷി കാകനുമാണെന്നു ഭാരതീയ ജ്യോതിഷത്തിൽ കാണുന്നു.

ജ്യോതിഷവിവരങ്ങൾ

തിരുത്തുക

ദേവത - സൂര്യൻ, മൃഗം - മാൻ, വൃക്ഷം - ഇലഞ്ഞി, പക്ഷി - കാക്ക, അക്ഷരം - ഉകാരം, മന്ത്രാക്ഷരം - ശി, സ്ഥിതിനക്ഷത്രം.


"https://ml.wikipedia.org/w/index.php?title=അനിഴം_(നക്ഷത്രം)&oldid=1754757" എന്ന താളിൽനിന്ന് ശേഖരിച്ചത്