പൂയം (നക്ഷത്രം)

(പൂയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. സംസ്കൃതത്തിൽ പുഷ്യം എന്നും തമിഴിൽ പൂസം എന്നും അറിയപ്പെടുന്നു.

γ, δ and θ Cancri, in the Cancer

മൃഗം - ആ‍ട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി

പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ ഹനുമാൻ, ശനീശ്വരൻ, അയ്യപ്പൻ എന്നിവരെ ധ്യാനിക്കുന്നത് ഗുണകരമാണ്.

മകരമാസത്തിലെ പൂയം നക്ഷത്രദിവസം തൈപ്പൂയം എന്ന പേരിൽ ആചരിച്ചുവരുന്നു. ഈ ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ അതിവിശേഷമാണ്. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമാണെന്നും, അതല്ല വിവാഹദിനമാണെന്നും, അതുമല്ല പാർവ്വതീദേവി സുബ്രഹ്മണ്യസ്വാമിയ്ക്ക് വേൽ സമർപ്പിച്ച ദിവസമാണെന്നും വിശ്വാസം വരുന്ന ഈ ദിവസം ക്ഷേത്രങ്ങളിൽ കാവടിയാട്ടം നടത്തിവരുന്നു.

പൂയം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ

തിരുത്തുക

പുരാണം: ഭരതൻ
ആത്മീയത: ത്യാഗരാജ സ്വാമികൾ, ചിന്മയാനന്ദ സ്വാമികൾ
വിനോദമേഖല: ത്യാഗരാജ സ്വാമികൾ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, ഗുരു ഗോപിനാഥ്, രാജ് കപൂർ, കിഷോർ കുമാർ, ക്ലിന്റ് ഈസ്റ്റ്വുഡ്, ടോം ഹാങ്ക്സ്, ടോം ക്രൂസ്, ആമിർ ഖാൻ, മാധുരി ദീക്ഷിത്, അജിത് കുമാർ, വിജയ്
വ്യവസായമേഖല: ജി.ഡി. ബിർള
സാമൂഹികമേഖല: വി.ടി. ഭട്ടതിരിപ്പാട്, ടി.കെ. മാധവൻ, വി.ആർ. കൃഷ്ണയ്യർ, ലീല ദാമോദരമേനോൻ




"https://ml.wikipedia.org/w/index.php?title=പൂയം_(നക്ഷത്രം)&oldid=4086817" എന്ന താളിൽനിന്ന് ശേഖരിച്ചത്