വൈഡൂര്യം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നവരത്നങ്ങളിൽ ഒന്നാണ് വൈഡൂര്യം[5]. (സംസ്കൃതത്തിൽ മാർജ്ജാരനയനം, ആംഗലേയത്തിൽ cats-eye) [6] വൈഡൂര്യം എന്നത് ബറിലിയത്തിൻറെ ഒരു അലുമിനേറ്റായ 'ക്രിസോസോബറിൽ' ആണ്. ഇതിൻറെ കാഠിന്യം 8.5 ഉം ആപേക്ഷിക സാന്ദ്രത ഏകദേശം 3.75 ഉം ആകുന്നു.
ക്രിസോബെറിൽ | |
---|---|
![]() | |
General | |
Category | ഓക്സൈഡ് ധാതുക്കൾ |
Formula (repeating unit) | BeAl2O4 |
Strunz classification | 4.BA.05 |
Crystal symmetry | Pbnm |
യൂണിറ്റ് സെൽ | a = 5.481 Å, b = 9.415 Å, c = 4.428 Å; Z = 4 |
Identification | |
നിറം | Various shades of green, yellow, brownish to greenish black, may be raspberry-red under incandescent light when chromian; colorless, pale shades of yellow, green, or red in transmitted light |
Crystal habit | Crystals tabular or short prismatic, prominently striated |
Crystal system | Orthorhombic |
Twinning | Contact and penetration twins common, often repeated forming rosette structures |
Cleavage | Distinct on {110}, imperfect on {010}, poor on {001} |
Fracture | Conchoidal to uneven |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 8.5 |
Luster | Vitreous |
Streak | വെള്ള |
Specific gravity | 3.5–3.84 |
Optical properties | Biaxial (+) |
അപവർത്തനാങ്കം | nα=1.745 nβ=1.748 nγ=1.754 |
Pleochroism | X = red; Y = yellow-orange; Z = emerald-green |
2V angle | Measured: 70° |
അവലംബം | [1][2][3][4] |
Major varieties | |
Alexandrite | Color change; green to red |
Cymophane | Chatoyant |
അന്ധവിശ്വാസങ്ങൾതിരുത്തുക
കേതുവിൻറെ രത്നമാണ് വൈഡൂര്യം.അശ്വതി, മകം, മൂലം എന്നീ നക്ഷത്രത്തിൽ ജനിച്ചവർ കേതു ദശയിലാണ് ജനിക്കുന്നത് അതായത് ഈ നക്ഷത്രങ്ങളുടെ അധിപൻ കേതുവാണ്. അതുകൊണ്ട് മാത്രം ഇവർ വൈഡൂര്യം ധരിക്കാൻ യോഗ്യരായെന്നു വരില്ല. കേതു നിൽക്കുന്ന രാശിയോഗങ്ങൾ നോക്കി മാത്രമേ ഇക്കാര്യങ്ങൾ നിശ്ചയിക്കുവാൻ കഴിയൂ. ജാതകന്റെ 8, 12 രാശിഭാവങ്ങളിൽ കേതു നിന്നാൽ വൈഡൂര്യം ധരിക്കാതിരിക്കുക. കേതുവിന് ക്ഷേത്രമില്ലാത്തതിനാൽ മറ്റു രത്നങ്ങളെപ്പോലെ തിരഞ്ഞെടുക്കുവാൻ ബുദ്ധിമുട്ടാകും.
വളരെ ശ്രേഷ്ഠമായ രത്നമാണിത്. ദുഷ്ട ശക്തികളിൽ നിന്ന് പൈശാശിക ബാധാ ശക്തികളിൽ നിന്നുണ്ടാകുന്ന നെഗറ്റീവ് ഊർജ്ജത്തെ നശിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ടെന്ന് പറയുന്നു. ഇത് ധരിച്ചാൽ ദാരിദ്ര്യം ഇല്ലാതാകും. അസുഖങ്ങൾ മാറും, ശത്രു ജയം സാധ്യമാകും മനസ്സിന് ഊർജ്ജസ്വലതയുണ്ടാകും, മറ്റുള്ളവരെ ആഘർഷിക്കുവാൻ കഴിയും, പേര്, പ്രശസ്തി, ധനം എന്നിവ നേടാനാകും. തന്നിലെ മുന്കോപത്തെ ഇല്ലാതാക്കും, കുട്ടികൾക്ക് ഉയർച്ചയുണ്ടാകും, മക്കളില്ലാത്തവർ വൈഡൂര്യം ധരിച്ചാൽ പുത്ര ലാഭം പ്രതീക്ഷിക്കാം, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും, ത്വക്ക് രോഗങ്ങൾ, മുഖക്കുരു മുതല്ലായവ സുഖപ്പെടും, cat's eye ധരിക്കുന്നവർക്ക് ചർദ്ദി, പനി എന്നിവയുണ്ടാകില്ല.
Advocates, Cine directors and producers, Film actors, Journalist തുടങ്ങിയവർ ധരിച്ചാൽ അവരുടെ മേഖലയിൽ ഉയർച്ചയുണ്ടാകും. അതുപോലെ തന്നെ മെഡിക്കൽ ഫീൽഡിൽ ഉള്ളവരും ജോലിയിൽ ഉയർച്ചക്കായി cats eye ധരിക്കാവുന്നതാണ്.
എങ്ങനെയുള്ളവർ ഈ രത്നം ധരിക്കാം ?
ഒരു വിദഗ്ദ്ധ ജ്യോതിഷിയുടെ അഭിപ്രായമനുസരിച്ചേ ഇവ ധരിക്കാവൂ. നക്ഷത്രാടിസ്ഥാനാമാക്കി രാഹുവിന്റെയും കേതുവിന്റെയും രത്നം ധരിക്കുന്നത് കൊണ്ട് ശരിക്കുള്ള ഫല പ്രാപ്തി കിട്ടിലെന്നു മാത്രമല്ല ദോഷങ്ങൾക്കും കാരണമാകാം. കേതുവിന് ശുഭ ദൃഷ്ടിയുണ്ടെങ്കിൽ വൈഡൂര്യം ധരിക്കാം, 3, 6, 11 ഭാവങ്ങളിലോ നിൽക്കുന്ന കേതുവിന്റെ ദാശാകാലത്തും ധരിക്കാം, എന്തായാലും ജാതകം വിശദമായി നോക്കിയതിനുശേഷം മാത്രം ധരിക്കാം. 4, 13, 28, 9, 18, 27 എന്നീ തീയയതികളിൽ ജനിച്ചവർ cat's eye ധരിക്കരുത്. 7, 16, 25 തീയതികളിൽ ജനിച്ചവർ ധരിച്ചാൽ ആരോഗ്യം, ധനം, വിജയം എന്നിവയുണ്ടാകും, കേതു ഗ്രഹത്തെ പ്രീതിപ്പെടുത്തിയാൽ ഒരു രക്ഷാവലയംപ്പോലെ നമ്മെ കാത്തു കൊള്ളും, 'കുജവത് കേതു' എന്നതിനാൽ വിഘ്നേശ്വരാനുഗ്രഹവും കുജ പ്രീതിയും ഉണ്ടാകും, വിവാഹം നടത്തിത്തരും, ആഗ്രഹങ്ങൾ പെട്ടെന്ന് സഫലീകൃതമാകും, നഷ്ടപ്പെട്ട മന:സാനിദ്ധ്യം തിരിച്ചു കിട്ടും.
രത്നം ധരിക്കുമ്പോൾ 2 carat എങ്കിലും ധരിക്കണം, സ്വർണ്ണത്തിലൊ വെള്ളിയിലോ ധരിക്കാം. പഞ്ചലോഹത്തിലും ധരിക്കാവുന്നതാണ്. ആദ്യമായി ധരിക്കുമ്പോൾ ചൊവ്വാഴ്ച്ച രാവിലെ 7 മണിക്കുള്ളിൽ ( അതായത് സുര്യോദയം മുതൽ 1 മണിക്കൂറിനുള്ളിൽ ചൊവ്വയുടെ കാല ഹോരയിൽ ) ധരിക്കുക, വലതോ ഇടതോ കൈയ്യിൽ മോതിര വിരലിൽ ധരിക്കാം. ജാതക വശാൽ രണ്ടിലോ നാലിലോ ഭാവങ്ങളിൽ കേതു നിൽക്കുകയും പഠിക്കുവാൻ മോശമായും ഉള്ള കുട്ടികൾക്ക് വൈഡൂര്യം ധരിക്കുന്നത് കൊള്ളാം. പഠിത്തത്തിൽ ശ്രദ്ധയുണ്ടാകും, പക്ഷെ ജ്യോതിഷിയുടെ നിർദ്ദേശാനുസരണം മാത്രം ധരിക്കുക.
വൈഡൂര്യത്തിന്റെ ഉപകരണങ്ങളാണ് hawk eye, tiger eye മുതലായവ cats eye, beryl എന്നും അറിയപ്പെടുന്നു. cat eye തണുത്ത വെള്ളത്തിൽ ഇട്ട് വച്ച് പിറ്റേ ദിവസം ആ ജലം കുടിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും
ആദ്യമായി മോതിരം കൈയ്യിൽ ധരിച്ച് കേതു മന്ത്രം ജപിക്കുക കേതുവിനും കേതു സ്ഥാനാധിപനും വഴിപാടുകൾ നടത്തുക
കേതു മന്ത്രം
'അശ്വധ്വജായ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ കേതു പ്രജോതയാത്' : ഓം കേതവേ നമ;'
'പലാശ പുഷ്പ സങ്കാശം താരക ഗ്രഹ മസ്തകം രൌദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യകം'
അവലംബംതിരുത്തുക
- ↑ "Mineralienatlas - Fossilienatlas". ശേഖരിച്ചത് 20 January 2017.
- ↑ Handbook of Mineralogy
- ↑ "Chrysoberyl: Chrysoberyl mineral information and data". ശേഖരിച്ചത് 20 January 2017.
- ↑ Barthelmy, Dave. "Chrysoberyl Mineral Data". ശേഖരിച്ചത് 20 January 2017.
- ↑ http://www.mangalam.com/news/detail/112180-gemology.html
- ↑ http://www.manoramaonline.com/astrology/gemology/cats-eye-stone.html