പവിഴം
കടലിൽ ജീവിക്കുന്ന ഒരു തരം ജീവിയുടെ ആവാസസ്ഥാനമാണ് പുറ്റുകൾ. Corallium ജനുസിൽ പെട്ട പവിഴപ്പുറ്റുകളിൽ നിന്നാണ് പവിഴം എന്ന രത്നം ലഭിക്കുന്നത്. ഇതിനെ ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നവരത്നങ്ങളിൽ ഒന്നാണ് പവിഴം.
പവിഴപ്പുറ്റ് | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Corallium
|
Species | |
ഏകദേശം 25 സ്പീഷീസുകൾ, താഴെ കാണുക. |
ആവാസവ്യവസ്ഥ തിരുത്തുക
കടലിൽ പത്ത് മീറ്റർ മുതൽ മുന്നൂറു മീറ്റർ വരെ താഴ്ചയിൽ ആണ് ചുവന്ന പവിഴപ്പുറ്റുകൾ വളരുന്നത്. വെളിച്ചം കുറവുള്ള ഗുഹകളിലും കല്ലുകളുടെ കീഴിലും ഇവയെ കാണാം.
വംശങ്ങൾ തിരുത്തുക
പവിഴപ്പുറ്റ് ജെനുസിലെ കണ്ടെത്തിയിട്ടുള്ള സ്പീഷീസുകൾ:[1]
ആഭരണമായി ഉപയോഗം തിരുത്തുക
പുറ്റുകൾ അറുത്തെടുത്ത് ആകൃതി വരുത്തിയാണ് ആഭരണമായി ഉപയോഗിക്കുന്നത്. ഓറഞ്ച്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ആണ് പ്രധാനമായും കണ്ടു വരുന്നത്.
അന്ധവിശ്വാസങ്ങൾ തിരുത്തുക
അബോർഷൻ തടയും, സുഖ പ്രസവം നടക്കും, പേരും, പ്രശസ്തിയും ലഭിക്കുവാൻ പവിഴം ധരിക്കുക.
ചൊവ്വയുടെ രത്‌നമാണ് പവിഴം. ഇത് ലഭിക്കുന്നത് സമുദ്രത്തിൽ നിന്നാണ് അതിനാൽ തന്നെ ഇത് തേയുന്നതാണ്. ചൊവ്വാ ഗ്രഹത്തിന് വേണ്ടി ധരിക്കുമ്പോൾ ഓറഞ്ചോ ചുവപ്പോ ധരിക്കുന്നതാണ് ഉത്തമം. മുത്തുപോലെ തന്നെ ശീതളമാണ് പവിഴവും. ഇന്ത്യൻ മഹാ സമുദ്രത്തിലും മെഡിറ്ററെനിയൻ കടലിലും ജപ്പാൻ തീരങ്ങളിലും ഉള്ളവ ആകൃതിയുള്ളവയാണ്.
സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും നിറമാണിത്. ആത്മ വിശ്വാസവും അഭിമാനവും തരുന്ന നിറമാണ് ഈ നിറത്തിലുള്ള കല്ലുകൾ ധരിച്ചാൽ അക്രമ വാസന കുറയുമെന്നും വിഷം എല്ക്കില്ലെന്നും ഭൂത പ്രേതാധികൾ ബാധിക്കില്ലെന്നും പഴമക്കാർ വിശ്വസിച്ചിരുന്നു. സ്ത്രീകളുടെ ആർത്തവ ക്രമക്കേട് മാറ്റിയെടുക്കും ചൊവ്വയുടെ ദോഷങ്ങൾ തീർത്ത് തരും. മംഗള കാരകനാണ് - മംഗല്യം വേഗം നടക്കും ആരോഗ്യവും ലൈഗീകശേഷിയും ഉന്മേഷവും പ്രധാനം ചെയ്യും. ഗർഭമലസ്സൽ ഇല്ലാതാകും. അബോർഷൻ മൂലം ദു:ഖിക്കുന്നവർ ജ്യോതിഷിയുടെ നിർദ്ദേശാനുസരണം പവിഴം ധരിക്കുക.
പവിഴം പ്രശസ്തിയും സന്തോഷവും ജീവിത വിജയവും നേടിത്തരും. പുത്ര ഭാഗ്യം, ഭാഗ്യപുഷ്ടി, ദാരിദ്ര്യ ശമനം എന്നീ ഗുണങ്ങളും പവിഴം ധരിക്കുന്നതിനാൽ ലഭ്യമാകും.
മിലിട്ടറി ഉദ്യോഗസ്ഥർ, സെക്യുരിറ്റി ജോലിക്കാർ, പോലിസ് വകുപ്പിലുള്ളവർ, ഹോട്ടൽ, ഇലക്ട്രിക്കൽ, റിയൽ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്നവർ എന്നിവരെയൊക്കെ പവിഴം ഭാഗ്യരത്‌നമായി ഉപയോഗിക്കാവുന്നതാണ്.
മാണിക്യ(Ruby)ത്തെപ്പോലെ തന്നെ Sunburn തടുക്കാനുള്ള കഴിവ് പവിഴത്തിനുമുണ്ട്. സൂര്യ രശ്മികളിൽ നിന്നുള്ള നെഗറ്റീവ് എഫക്റ്റ്‌സ് ഇല്ലാതാകും. വിളർച്ചയെയും ക്ഷീണത്തെയും നശിപ്പിക്കും. മൂത്ര സംബന്ധ രോഗങ്ങളെ കുറയ്ക്കും. മലബന്ധം ഇല്ലാതാക്കും. വെളുത്ത പവിഴത്തിന് ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലുണ്ടാകുന്ന അസുഖം മാറ്റുവാനുള്ള കഴിവുണ്ട്. ഇത് ധരിച്ചാൽ ചിക്കൻപോക്‌സ്, വസൂരി തുടങ്ങയവ വരില്ല. അപകടങ്ങളാൽ ഉണ്ടാകുന്ന മുറിവ്, ചതവ് എന്നിവയെ ശമിപ്പിക്കും. നേത്ര രോഗങ്ങൾ ഇല്ലാതാകും.
ആർക്കൊക്കെ പവിഴം ധരിക്കാം? ജാതകത്തിൽ ചൊവ്വ അനുകൂല ഭാവാധിപൻ ആയിരിക്കണം. മേടം, വൃശ്ചികം, ചിങ്ങം, മീനം എന്നീ ലഗ്‌നക്കാർക്ക് പവിഴം ധരിക്കാം. മേട വൃശ്ചിക ലഗ്‌നക്കാരുടെ ബെർത്ത് സ്‌റ്റോൺ പവിഴമാണ്. ദീർഘായുസ്സ്, സത്ബുദ്ധി, സാത്വിക ഗുണങ്ങൾ, ഭൂമി ലാഭം, ആരോഗ്യം നേതൃത്വ പാടവം, ക്ഷമാശീലം, സമ്പത്ത് എന്നിവ സ്വായത്തമാകും. അപകടങ്ങളെ മുൻകൂട്ടി കാണുവാനുള്ള കഴിവുണ്ടാകും. കർക്കിടക ലഗ്‌നക്കാർക്ക് യോഗകാരകനാണ്. ചൊവ്വ പുത്രഭാഗ്യം, കർമ്മഗുണം, സന്താനങ്ങൾക്ക് നന്മ കായിക വിനോദങ്ങളിൽ വിജയം, അന്തസ്സും ആഭിജാത്യവും ഷെയർ ബിസിനസ്സ് വിജയം എന്നിവയും പവിഴം ധരിക്കുന്നതു കൊണ്ടുണ്ടാകും. കുജനും ചന്ദ്രനും ബന്ധുക്കളായതിനാലും ഈ രത്‌നം ധരിക്കുന്നത് ഉത്തമ ഗുണങ്ങളെ പ്രധാനം ചെയ്യും.
ചിങ്ങ ലഗ്‌നക്കാർക്കും ചൊവ്വ യോഗകാരകനാണ് രവിയും ചൊവ്വയും വ്യാഴവും ബന്ധുക്കളുമാണ്. വിദേശ യാത്രാ ഗുണം, ഭാഗ്യം, പൂർവ്വപുണ്യങ്ങൾ, ദൈവിക ചിന്ത എന്നീ നേട്ടങ്ങൾ പവിഴ ധാരണം കൊണ്ടുണ്ടാകും. ഈ ലഗ്‌നക്കാരുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥിതി അനിഷ്ട സ്ഥാനങ്ങളിൽ ആണെങ്കിൽ പവിഴ ധാരണത്താൽ ദോഷങ്ങൾ മാറി ഗുണഫലം ലഭിക്കുന്നതാണ്. മന:സുഖവും ധൈര്യവും വന്നു ചേരും ധനു ലഗ്‌നക്കാർ മന:സുഖത്തിനായും പുത്ര ഭാഗ്യത്തിനായും രത്‌നം ധരിക്കാം. ഈശ്വരാധീനവും ലഭിക്കും. നക്ഷത്ര പ്രകാരവും നാമ സംഖ്യ ജനന തീയതി എന്നിവ പ്രകാരവും പവിഴം ധരിക്കാവുന്നതാണ്. എന്നാൽ ഗുണഫലം താരതമ്യേന കുറവായിരിക്കും. മകയിര്യം, ചിത്തിര, അവിട്ടം നക്ഷത്രക്കാരുടെ ജനനം കുജ ദശയിലാണ്. അതിനാൽ നക്ഷത്രാധിപൻ ചോവ്വയാണ് ഇവർക്ക് പവിഴം ധരിക്കാം. കുജൻ 6,8,12 ഭാവാധിപനായാൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അതിനാൽ നല്ലൊരു ജ്യോതിഷിയുടെ ഉപദേശ പ്രകാരം മാത്രം ധരിക്കുക 9,18,27 എന്നീ ജനന തീയതി വരുന്നവരും നാമ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ ഈ തീയതികൾ വരുന്നവരും പവിഴം ധരിക്കാവുന്നതാണ്. ഏപ്രിൽ 15നും മെയ് 15 ഇടയ്ക്കും നവംബർ 15 നും ഡിസംബർ 15നും ഇടയ്ക്ക് ജനിച്ചവർ (മേട വൃശ്ചിക മാസങ്ങൾ)ക്കും പവിഴം ധരിക്കാം. ഭാഗ്യം, ഊർജ്ജസ്വലത, ഭൂമിലാഭം എന്നിവയുണ്ടാകും. ഇക്കൂട്ടർക്കും ചൊവ്വ 6,8,12 ഭാവാധിപൻ ആകരുത്.
ചൊവ്വക്ക് തീരെ ബലക്കുറവുള്ളവർക്ക് 4 കാരറ്റ് ധരിക്കണം അല്ലാത്തവർ 2നും 3നും ഇടയ്ക്ക് ധരിച്ചാൽ മതി. ഹസ്ത രേഖാ ശാസ്ത്ര പ്രകാരം ചൂണ്ടു വിരലിന്നു താഴെ പേരു വിരലിൽ ശുക്ര മണ്ഡലത്തിന് മുകളിലായും ചെറു വിരലിനു താഴെ ബുധ മണ്ഡലത്തിനും ചന്ദ്രമണ്ഡലത്തിനും ഇടയിലായും കുജ മണ്ഡലം സ്ഥിതി ചെയ്യുന്നു. അതിനാൽ ചൂണ്ടു വിരലിൽ പവിഴം ധരിക്കാം സൂര്യനും ചൊവ്വയും ബന്ധുക്കളായതിനാൽ മോതിര വിരലിലും ധരിക്കാവുന്നതാണ്.ചൊവ്വാഴ്ച്ച രാവിലെ ഉദയ ശേഷം 1 മണിക്കൂറിനുള്ളിൽ ശരീര ശുദ്ധി വരുത്തി ധ്യാനിച്ച ശേഷം പൂജിച്ച മോതിരം ധരിക്കുക സ്വർണ്ണമോ വെള്ളിയോ മോതിരത്തിന് ഉപയോഗിക്കാം.
ധ്യാന ശ്ലോകം ധരണീ ഗർഭസംഭൂതം വിദ്യുത് കാന്തി സമ പ്രദം കുമാരം ശക്തി ഹസ്തം തം മംഗളം പ്രണമാമ്യഹം.
ജാതകത്തിലെ ചൊവ്വയുടെ സ്ഥിതിയനുസരിച്ച് സുബ്രമണ്യ കാരകത്വമോ ഭദ്രകാളി ചാമുണ്ഠി ഭൈരവൻ തുടങ്ങിയ കാരകത്വമോ എന്നറിഞ്ഞ് അവരുടെ നാമം കൂടി ജപിച്ചാലെ പൂർണ്ണഫലം ലഭിക്കൂ.
അവലംബം തിരുത്തുക
- ↑ "WoRMS - World Register of Marine Species - Corallium Cuvier, 1798". Marinespecies.org. 2004-12-21. ശേഖരിച്ചത് 2013-10-09.