നവംബർ 2008
നവംബർ 2008 അധിവർഷത്തെ പതിനൊന്നാം മാസമായിരുന്നു. ശനിയാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു.
2008 നവംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ
- നവംബർ 2 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[1]
- നവംബർ 4 - ഭീംസെൻജോഷിക്ക് ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[2]
- നവംബർ 4 - ബരാക്ക് ഒബാമ അമേരിക്കയുടെ 44-ആമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.[3]
- നവംബർ 6 - ഭൂട്ടാന്റെ പുതിയ രാജാവായി ജിഗ്മെ ഖേസർ നാംഗിയേൽ വാങ്ചുക്ക് അധികാരമേറ്റു. 28-കാരനായ ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ്.[4]
- നവംബർ 8 - ഹെയ്തിയിലെ ഷാന്റി ടൗൺ സ്കൂൾ ഇടിഞ്ഞുവീണ് 90ഓളം കുട്ടികളും അദ്ധ്യാപകരും കൊല്ലപ്പെട്ടു.[5]
- നവംബർ 10 - ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി (2-0) ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കരസ്ഥമാക്കി.[6]
- നവംബർ 10 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.[7]
- നവംബർ 11 - മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി മുഹമ്മദ് നഷീദ് അധികാരമേറ്റു.[8]
- നവംബർ 14 - ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി.[9]
- നവംബർ 19 - ചലച്ചിത്രനടൻ എം.എൻ. നമ്പ്യാർ അന്തരിച്ചു.[10]
- നവംബർ 19 - സിസ്റ്റർ അഭയ കൊലക്കേസ്: ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[11]
- നവംബർ 23 - കുൻവാര് നാരായൺ, രവീന്ദ്ര കേൽക്കർ, സത്യവ്രത ശാസ്ത്രി എന്നിവർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ലെ പുരസ്കാരമാണ് നാരായണിന്. 2006-ലേത് കേൽക്കറും ശാസ്ത്രിയും പങ്കിട്ടെടുത്തു.[12]
- നവംബർ 26 - മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണ പരമ്പരയിൽ 195 പേർ മരിക്കുകയും 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[13]
- നവംബർ 27 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി വി.പി. സിംഗ് അന്തരിച്ചു.[14]
- നവംബർ 30 - കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി ശിവരാജ് പാട്ടീൽ രാജിവെച്ചു.[15] ധനമന്ത്രിയായിരുന്ന പി. ചിദംബരം പുതിയ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു.[16]
അവലംബം
തിരുത്തുക- ↑ "Anil Kumble retires from cricket". Cricinfo. Retrieved നവംബർ 6, 2008.
- ↑ "Pandit Bhimsen Joshi to get Bharat Ratna". Times of India. Retrieved നവംബർ 6, 2008.
- ↑ "Obama wins historic US election". BBC News. Retrieved നവംബർ 6, 2008.
- ↑ "Bhutan crowns young king to guide young democracy". Reuters India. Retrieved നവംബർ 6, 2008.
- ↑ "Haiti school building collapse toll rises to 90". The Hindu. Retrieved നവംബർ 10, 2008.
- ↑ "India reclaim the Border-Gavaskar Trophy". Cricinfo. Retrieved നവംബർ 10, 2008.
- ↑ "End of an era as Ganguly walks into sunset". CricketNDTV. Retrieved നവംബർ 10, 2008.
- ↑ "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.
- ↑ "Chandrayaan-I Impact Probe lands on moon". Times of India. Retrieved നവംബർ 14, 2008.
- ↑ "നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. Retrieved നവംബർ 19, 2008.
- ↑ "അഭയ കൊലക്കേസ്: രണ്ട് വൈദികരെയും കന്യാസ്ത്രീയെയും സി.ബി.ഐ. അറസ്റ്റു ചെയ്തു". മാതൃഭൂമി. Retrieved നവംബർ 20, 2008.
- ↑ "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. Retrieved നവംബർ 24, 2008.
- ↑ "Mumbai attacks: Taj Mahal siege ends as total death toll rises to 195" (in ഇംഗ്ലീഷ്). Telegraph. നവംബർ 29, 2008. Retrieved ഡിസംബർ 4, 2008.
- ↑ "മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് അന്തരിച്ചു". മാതൃഭൂമി. നവംബർ 27, 2008. Retrieved നവംബർ 27, 2008.
- ↑ "Home Minister Shivraj Patil steps down" (in ഇംഗ്ലീഷ്). IBNLive. നവംബർ 30, 2008. Retrieved നവംബർ 30, 2008.
- ↑ "Patil quits, Chidambaram takes charge of Home" (in ഇംഗ്ലീഷ്). The Hindu. ഡിസംബർ 1, 2008. Retrieved ഡിസംബർ 1, 2008.
November 2008 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.