നവംബർ 23
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 23 വർഷത്തിലെ 327-ാം ദിനമാണ് (അധിവർഷത്തിൽ 328). വർഷത്തിൽ 38 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന് വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.
- 1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.
- 1936 - ലൈഫ് മാസിക പുറത്തിറങ്ങി.
- 1971 - ചൈനയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തു.
- 1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.
- 1996 - അൻഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.
ജന്മദിനങ്ങൾ
തിരുത്തുക- 912 - റോമൻ ചക്രവർത്തി മഹാനായ ഓട്ടോ ഒന്നാമന്റെ ജന്മദിനം
- 1553 - പ്രശസ്ത ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞൻ പ്രോസ്പറോ ആൽപനിയുടെ ജന്മദിനം
- 1897 - ബംഗാളി സാഹിത്യകാരൻ നീരോദ് ചോന്ദ്രോ ചൗധരിയുടെ ജന്മദിനം
- 1926 - സത്യ സായി ബാബയുടെ ജന്മദിനം
- 1982 - ജമൈക്കൻ ഓട്ടക്കാരൻ അസഫ പവൽ
മരണങ്ങൾ
തിരുത്തുക1945-മുഹമ്മദ് അബ്ദുൾ റഹിമാൻ അന്തരിച്ചു