മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ് (ജനനം: മേയ് 17, 1967). 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.[1] ഒക്ടോബർ 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ മൗമൂൻ അബ്ദുൾ ഗയൂമിനെ തോല്പിച്ചാണ് നഷീദ് വിജയിച്ചത്.[2]

മുഹമ്മദ് നഷീദ്
മുഹമ്മദ് നഷീദ്


4-ആമത് മാലദ്വീപ് പ്രസിഡന്റ്
പദവിയിൽ
നവംബർ 11, 2008 – ഫെബ്രുവരി 7, 2012
വൈസ് പ്രസിഡന്റ്   മുഹമ്മദ് വഹീദ് ഹസൻ
മുൻഗാമി മൗമൂൻ അബ്ദുൾ ഗയൂം
പിൻഗാമി മുഹമ്മദ് വഹീദ് ഹസ്സൻ

ജനനം (1967-05-17) 17 മേയ് 1967  (53 വയസ്സ്)
മാലി, മാലദ്വീപ്
രാഷ്ട്രീയകക്ഷി മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി
മതം സുന്നി ഇസ്ലാം

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.[3] പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

അവലംബംതിരുത്തുക

  1. "Nasheed sworn in as Maldives president". Associated Press. ശേഖരിച്ചത് നവംബർ 11, 2008. CS1 maint: discouraged parameter (link)
  2. "Former political prisoner Nasheed elected president in Maldives". Irish Times.com. ശേഖരിച്ചത് ഒക്ടോബർ 30, 2008. CS1 maint: discouraged parameter (link)
  3. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 30, 2008. CS1 maint: discouraged parameter (link)"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നഷീദ്&oldid=1847589" എന്ന താളിൽനിന്ന് ശേഖരിച്ചത്