ഒക്ടോബർ 2008

2008 വർഷത്തിലെ മാസം


ഒക്ടോബർ 2008 അധിവർഷത്തെ പത്താം മാസമായിരുന്നു. ബുധനാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു വെള്ളിയാഴ്ച അവസാനിച്ചു.

2008 ഒക്ടോബർ മാസം നടന്ന പ്രധാന സംഭവങ്ങൾ

ലൂക്ക് മൊണ്ടാക്‌നിയർ
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌. [1][2]
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.[3]
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.[4]
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[5]
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി.[6] .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [7]
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.[8]
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.[9]
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..[10]
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.[11]
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[12]
വിശ്വനാഥൻ ആനന്ദ്


  1. "ഭേദഗതികളില്ലാതെ ആണവക്കരാറിന്‌ സെനറ്റിന്റെ അനുമതി". മാതൃഭൂമി. Retrieved ഒക്ടോബർ 2, 2008.
  2. "N-deal: A dream come true". Rediff. Retrieved ഒക്ടോബർ 2, 2008.
  3. "ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ വള്ളത്തോൾ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 5, 2008.
  4. "wildlife awards given today". PIB. Retrieved ഒക്ടോബർ 7, 2008.
  5. "The Nobel Prize in Physiology or Medicine 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
  6. "The Nobel Prize in Physics 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
  7. "Sourav Ganguly: A born fighter". sify.com. Retrieved ഒക്ടോബർ 7, 2008.
  8. "വയലാർ അവാർഡ്‌ എം.പി.വീരേന്ദ്രകുമാറിന്‌". മാതൃഭൂമി. Retrieved ഒക്ടോബർ 8, 2008.
  9. "The Nobel Prize in Chemistry 2008". Nobelprize.org. Retrieved ഒക്ടോബർ 8, 2008.
  10. "The Nobel Prize in Literature 2008". Nobelprize.org. Retrieved ഒക്ടോബർ 9, 2008.
  11. "The Nobel Peace Prize 2008". Nobelprize.org. Retrieved ഒക്ടോബർ 10, 2008.
  12. "It's done: India signs N-deal with US". Rediff. Retrieved ഒക്ടോബർ 11, 2008.
  13. "India watches as Sister Alphonsa declared saint". IBNLive. Retrieved ഒക്ടോബർ 12, 2008.
  14. "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008". Nobelprize.org. Retrieved ഒക്ടോബർ 14, 2008.
  15. "Aravind Adiga's The White Tiger wins Booker". IBNLive. Retrieved ഒക്ടോബർ 15, 2008.
  16. "Tendulkar breaks Lara's record". IBNLive. Retrieved ഒക്ടോബർ 17, 2008.
  17. "2 dead after part of Delhi Metro flyover collapses". IBNLive. Retrieved ഒക്ടോബർ 19, 2008.
  18. "Chandrayaan-1 launched". IBNLive. Retrieved ഒക്ടോബർ 22, 2008. {{cite web}}: Text "Sends signals across world" ignored (help)
  19. "Scores dead after Pakistan quake". BBC News. Retrieved ഒക്ടോബർ 29, 2008.
  20. "Anand retains World Chess Championship title". IBNLive. Retrieved ഒക്ടോബർ 29, 2008.
  21. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.
  22. "Terror group claims it carried out Assam blasts". IBNLive. Retrieved ഒക്ടോബർ 30, 2008.
  23. "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 31, 2008.
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_2008&oldid=3386511" എന്ന താളിൽനിന്ന് ശേഖരിച്ചത്