ശിവരാജ് പാട്ടീൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

പഞ്ചാബിന്റെ ഇപ്പോഴത്തെ ഗവർണ്ണറാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ (ജനനം:ഒക്ടോബർ 12 1935). ഇതിനു മുൻപ് മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും രാജീവ് ഗാന്ധി,ഇന്ദിരാഗാന്ധി മന്ത്രിസഭകളിലെ പ്രതിരോധ മന്ത്രിയും ആയിരുന്നു പാട്ടീൽ. പതിനൊന്നാം ലോകസഭയിലെ സ്പീക്കർ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.

ശിവരാജ് വിശ്വനാഥ് പാട്ടീൽ
ശിവരാജ് പാട്ടീൽ


ഔദ്യോഗിക കാലം
22 മേയ് 2004 – 30 നവംബർ 2008[1]
Prime Minister മൻമോഹൻ സിംഗ്
മുൻ‌ഗാമി എൽ.കെ. അദ്വാനി
പിൻ‌ഗാമി പി. ചിദംബരം

In office
10 July 1991 – 22 May 1996
മുൻ‌ഗാമി Rabi Ray
പിൻ‌ഗാമി P.A. Sangma

In office
15 January 1980 – 2 December 1989
Prime Minister Indira Gandhi
Rajiv Gandhi
മുൻ‌ഗാമി Pranab Mukherjee
പിൻ‌ഗാമി Shankarrao Chavan

ജനനം (1935-10-12) ഒക്ടോബർ 12, 1935 (പ്രായം 84 വയസ്സ്)
മഹാരാഷ്ട്ര, ഇന്ത്യ
രാഷ്ട്രീയ പാർട്ടി Indian National Congress
തൊഴിൽ Politician

2004-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി ആവുകയായിരുന്നു. തുടർന്ന് 2004 ജൂലൈയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2007-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ സാദ്ധ്യതയുള്ള ആദ്യ പേരുകളിൽ ഒന്ന് പാട്ടീലിന്റെതായിരുന്നു. പക്ഷേ ഇടതുപാർട്ടികളുടെ എതിർപ്പിന്റെത്തുടർന്ന് യു.പി.എ പ്രതിഭാപാട്ടീലിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിലും പാട്ടിലിന്റെ പേർ ഉയർന്നു വന്നു.

2008 നവംബർ 30-ന്‌ രാജ്യത്തിന്റെ സുരക്ഷാപാളിച്ചകളിൽ ഉണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാട്ടീൽ കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ചു[1].

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ശിവരാജ്_പാട്ടീൽ&oldid=2678152" എന്ന താളിൽനിന്ന് ശേഖരിച്ചത്