സുചിത്ര പിള്ള

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സുചിത്ര പിള്ള (1970 ആഗസ്റ്റ് 27-ന് ജനനം)[1] ഒരു ഇന്ത്യൻ നടിയും മോഡലും അവതാരകയുമാണ്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുചിത്ര എൻജിനീയറിംഗിനെക്കാൾ കലാജീവിതം ആണ് ഔദ്യോഗികരംഗമായി തെരഞ്ഞെടുത്തത്.[2] ദിൽ ചാഹ്താ ഹെ (2001), ലെഗാ ചുനരി മെയ്ൻ ദാഗ് (2007), ഫാഷൻ (2008), പേജ് 3 (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുചിത്ര പാടിയ ഇന്ത്യൻ പോപ്പ്, റോക്ക് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സച്ച് ഈസ് ലൈഫ് എന്ന ആൽബം 2011- ൽ പുറത്തിറങ്ങുകയുണ്ടായി.[3] അവർ പരിപൂർണ്ണ നാടകകലാകാരി കൂടിയാണ്.

സുചിത്ര പിള്ള
സുചിത്ര 2017
ജനനം (1970-08-27) 27 ഓഗസ്റ്റ് 1970  (54 വയസ്സ്)
തൊഴിൽനടി, ഗായകൻ, മോഡൽ, ആങ്കർ, വി.ജെ
സജീവ കാലം1993 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ലാർസ് കെൽഡെസൺ

ചലച്ചിത്ര ജീവിതം

തിരുത്തുക

മുംബൈയിലെ സ്കൂളിലെത്തിയപ്പോൾ തന്നെ പിള്ള തിയേറ്ററിൽ വളരെ താല്പര്യം കാണിച്ചു. എന്നാൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും ചെയ്തു. താമസിയാതെ അവർ ലണ്ടനിലേക്ക് പോകുകയും അവിടെ കുട്ടികളുടെ നാടകത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.[3] 1993-ൽ ലീ പ്രിക്സ് ഡുൺ ഫെമ്മി എന്ന ഫ്രഞ്ച് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. കൂടാതെ ഇംഗ്ലീഷ് ചിത്രമായ ഗുരു ഇൻ സെവൺ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

ആലാപന ജീവിതം

തിരുത്തുക

മേരേ ലിയെ എന്ന ആൽബത്തിലെ ആദ്യ ഗാനത്തിലൂടെയാണ് ഗായികയായി പിള്ള അരങ്ങേറ്റം കുറിച്ചത്.[4] [5] പിന്നീട്, അവൾ കുറച്ച് ആൽബം ഗാനങ്ങൾ ആലപിച്ചു.

സിനിമകൾ

തിരുത്തുക
Year Title Role Other notes
1993 ലെ പ്രിക്സ് ഡ്യൂൺ ഫെമ്മെ ഫ്രഞ്ച് സിനിമ
1998 ഗുരു ഇൻ സെവെൺ ഇംഗ്ലീഷ് സിനിമ
2001 Everybody Says I'm Fine ജെസീക്ക ഹിന്ദി സിനിമ
ബാസ് ഇറ്റ്ന സാ ഖ്വാബ് ഹായ് A Reporter
ദിൽ ചാഹ്താ ഹെ പ്രിയ
2003 വൈസ ഭീ ഹോത ഹായ് പാർട്ട് II ശാലു
Satta
88 ആന്റോപ്പ് ഹിൽ ശ്രീമതി അന്റാര ഷെലാർ
2005 പേജ് 3 ഫാഷൻ ഡിസൈനർ സോണൽ റോയ്
2006 ശിവ മനസി
കർകാഷ് മനസി
പ്യാർ കെ സൈഡ് ഇഫക്ട്സ് അഞ്ജലി / ഡ്രാക്കുള
2007 മാരിഗോൾഡ്: ആൻ അഡ്വെൻച്യർ ഇൻ ഇന്ത്യ റാണി
ലാഗ ചുനാരി മെയിൻ ദാഗ് മിഷേൽ
2008 ഫാഷൻ അവന്തിക സരിൻ
ദാസ്വിദാനിയ സുചി
2010 ദുൽഹ മിൽ ഗയ ജാസ്മിൻ
2016 ഫിത്തൂർ റിപ്പോർട്ടർ
2016 The Other Side Of The Door പിക്കി
2016 ഒപ്പം സ്‌കൂൾ പ്രിൻസിപ്പൽ മലയാള ചിത്രം
2017 ദി വാലി രൂപ

ടെലിവിഷൻ

തിരുത്തുക
Year Title Role Channel Other notes
1998 Hip Hip Hurray Alaknanda Ma'am Zee TV Indian Weekend Soap Era
2013 24 Mehek Ahuja Colors TV Indian Weekend Soap Era
2001 Pradhan Mantri (Zee) Journalist Zee TV Indian Weekend drama
(2003-2005) KKOI Dil Mein Hai
2013–2014 Beintehaa Surraiya Usman Abdullah Colors TV Indian Daily Soap Era
2014 Bigg Boss 8 Guest Colors TV Reality show
2016-17 Ek Shringaar-Swabhiman Sandhya Chauhan Colors TV Indian Daily Soap Era

ലൈവ് ആക്ഷൻ സിനിമകൾ

തിരുത്തുക
Film title Actress Character Dub Language Original Language Original Year Release Dub Year Release
Live Free or Die Hard [6] Maggie Q Mai Linh Hindi English 2007 2007

ഇവയും കാണുക.

തിരുത്തുക
  1. ""My Birthday is on 27 August"". Twitter suchitra pillai.
  2. "The Hindu : Metro Plus Kochi : Brains and Beauty". Archived from the original on 2012-11-10. Retrieved 2018-03-28.
  3. 3.0 3.1 "Suchi's life and her many loves". The Hindu (in Indian English). 2012-09-23. ISSN 0971-751X. Retrieved 2016-04-14.
  4. "മേരെ ലിയേ (2001) - ഹിന്ദി ആൽബം, ട്രാക്ക്‌ലിസ്റ്റ്, പൂർണ്ണ ആൽബം വിശദാംശങ്ങൾ എന്നിവയും അതിലേറെയും". ZG Discography. Archived from the original on 2021-09-12. Retrieved 2021-09-17.
  5. "മേരെ ലിയേ (2001) - ഹിന്ദി ആൽബം, ട്രാക്ക്‌ലിസ്റ്റ്, പൂർണ്ണ ആൽബം വിശദാംശങ്ങളും അതിലേറെയും (ആർക്കൈവ് ചെയ്തത്)". ZG Discography. Archived from the original on 2021-09-12. Retrieved 2021-09-17.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Mohan-Suchitra dub for 'Die Hard 4' - Entertainment - DNA". Dnaindia.com. 2007-06-20. Retrieved 2012-07-14.
"https://ml.wikipedia.org/w/index.php?title=സുചിത്ര_പിള്ള&oldid=4101503" എന്ന താളിൽനിന്ന് ശേഖരിച്ചത്