ദേവികുളം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് ദേവികുളം. 12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ മറയൂർ, മൂന്നാർ, കാന്തല്ലൂർ,വട്ടവട, ശാന്തൻപാറ,ചിന്നക്കനാൽ, മാങ്കുളം ,എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളും, 2010 നവംബർ 1നു രൂപീകൃതമായ കേരളത്തിലെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയും ഉൾപ്പെടുന്നു. 994.49 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 1963 ജൂലൈ 1-നാണ് രൂപീകൃതമായത്.
മറയൂർ, കണ്ണൻദേവൻ ഹിൽസ്, കാന്തല്ലൂർ, വട്ടവട, പൂപ്പാറ, ചിന്നക്കനാൽ, മാങ്കുളം, കീഴന്തൂർ, ശാന്തൻപാറ എന്നീ വില്ലേജുകളാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്
അതിരുകൾ
തിരുത്തുക- വടക്ക് - തമിഴ്നാട് സംസ്ഥാനം, കോയമ്പത്തൂർ ജില്ല
- കിഴക്ക് - തമിഴ്നാട്ടിലെ മധുര ജില്ല
- തെക്ക് - നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്, അടിമാലി ബ്ലോക്ക് പഞ്ചായത്ത്
- പടിഞ്ഞാറ് - അടിമാലി ബ്ലോക്ക് പഞ്ചായത്ത്
പൊതുവിവരങ്ങൾ
തിരുത്തുകപൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:
ജില്ല | ഇടുക്കി |
ബ്ലോക്ക് | ദേവികുളം |
വിസ്തീർണ്ണം | 994.49 |
ഡിവിഷനുകളുടെ എണ്ണം | 12 |
ജനസംഖ്യ | 127830 |
പുരുഷൻമാർ | 65453 |
സ്ത്രീകൾ | 62377 |
ജനസാന്ദ്രത | 129 |
സ്ത്രീ : പുരുഷ അനുപാതം | 953 |
മൊത്തം സാക്ഷരത | 71 |
സാക്ഷരത (പുരുഷൻമാർ) | 80 |
സാക്ഷരത (സ്ത്രീകൾ) | 61 |