ചർമ്മം

കശേരുക്കളുടെ മൃദുവായ പുറം മൂടുന്ന അവയവം
(ത്വക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി (Skin). ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യവിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജനവസ്തുക്കളെയും പുറംതള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്.

Histology

തൊലി നിറം

തിരുത്തുക

മനുഷ്യശരീരത്തിൽ കാണപ്പെടുന്ന, ശരീരത്തിന് നിറം നൽകുന്ന തവിട്ടുനിറത്തിലുള്ള വസ്തുവാണ് മെലാനിൻ. മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും. മെലാനിൻ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിനുണ്ടാക്കാവുന്ന ദോഷങ്ങളിൽനിന്ന് പരിരക്ഷിക്കുന്നു.[1]

വെളുത്ത തൊലി നിറം

തിരുത്തുക

ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ്, ആഫ്രിക്കയുടെ തീവ്രമായ സൂര്യപ്രകാശത്തിൽ നിന്ന് വടക്കൻ പ്രദേശങ്ങളിലേക്കുള്ള ആളുകളുടെ ചലനം കാരണം ഇന്നത്തെ അംഗലായ മനുഷ്യന്റെ ചർമ്മത്തിന്റെ നിറത്തിൽ മാറ്റങ്ങൾ ഉണ്ടായതായി കരുതപ്പെടുന്നു. സമൃദ്ധമായ സൂര്യപ്രകാശമുള്ള പ്രദേശങ്ങളിൽ, ഇരുണ്ട ചർമ്മം സംരക്ഷണം നൽകി. എന്നിരുന്നാലും, സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ, ഇളം ചർമ്മം കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ പരിണാമപരമായ നേട്ടം വാഗ്ദാനം ചെയ്യുന്നു, ഇത് റിക്കറ്റുകൾ പോലുള്ള അവസ്ഥകളെ തടയാൻ സഹായിക്കുന്ന വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നതിന് നിർണായകമാണ്. സമൂഹങ്ങൾ വേട്ടയാടുന്നതിൽ നിന്ന് കൃഷിയിലേക്ക് മാറുകയും ഭക്ഷണരീതികൾ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിളകളിലേക്ക് മാറുകയും ചെയ്തപ്പോൾ, വിളറിയ ചർമ്മം കൂടുതൽ പ്രയോജനകരമായി. ഇളം ചർമ്മത്തിന് (SLC24A5, SLC45A2) ജീനുകളുള്ള ആദ്യകാല മിഡിൽ ഈസ്റ്റേൺ കർഷകരുമായുള്ള ഇടപെടലും ഈ പ്രസക്തമായ ജനിതക സവിശേഷതകൾ പ്രചരിപ്പിക്കുന്നതിൽ ഒരു പങ്കുവഹിച്ചു.[2]

ത്വക് രോഗങ്ങൾ

തിരുത്തുക

വട്ടച്ചൊറി

തിരുത്തുക

ത്വക്കിൽ ഒരു വട്ടത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന വൃണങ്ങളെയാണ് വട്ടച്ചൊറി (En: ringworm). വൈദ്യശാസ്ത്രത്തിൽ ‘’‘ടിനിയ‘’‘ എന്നാണ് പേര്.ഒരു തരം കുമിൾ (fungus) രോഗമാണിത്.[3]

  1. പേജ് 35, All about human body - Addone Publishing group
  2. "The Evolution of Human Skin and Skin Color". Annual Review of Anthropology.
  3. പേജ്69 , All About Human Body - Addone Publishing group


"https://ml.wikipedia.org/w/index.php?title=ചർമ്മം&oldid=3963627" എന്ന താളിൽനിന്ന് ശേഖരിച്ചത്