തിരുത്തൽവാദി
കലൂർ ഡെന്നിസ് രചിച്ച് വിജി തമ്പി സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തിരുത്തൽവാദി[1]. ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഉർവശി, ശിവരഞ്ജിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു [2] 1982 ൽ വിസു സംവിധാനം ചെയ്ത മനൽ കെയ്‌രു എന്ന തമിഴ് സിനിമയെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന ഇതിവൃത്തം [3] ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് എസ്.പി. വെങ്കിടേഷ്സംഗീതം പകർന്നു[4]. .
തിരുത്തൽവാദി | |
---|---|
![]() | |
സംവിധാനം | വിജി തമ്പി |
നിർമ്മാണം | മുദ്ര ആർട്ട്സ് |
രചന | വിസു |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജഗദീഷ് സിദ്ദിഖ് ജഗതി ശ്രീകുമാർ ഉർവശി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
വിതരണം | മുദ്ര ആർട്ട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പ്ലോട്ട് തിരുത്തുക
ഒരു ട്രാവൽ കമ്പനിയിലെ റീജിയണൽ മാനേജരാണ് വിഷ്ണു (സിദ്ദിഖ്) അദ്ദേഹം ഒരു ബാച്ചിലർ ആണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നു, പക്ഷേ വിഷ്ണുവിന് തന്റെ ഭാവിഭാര്യക്ക് ഏഴ് വ്യവസ്ഥകളുണ്ട്, അതിൽ കർണാടക സംഗീതം അറിയുക, ഹിന്ദി, ചൈനീസ്, പാശ്ചാത്യ പാചകം എന്നിവ ഉൾപ്പെടുന്നു. അതിനാൽ അദ്ദേഹത്തിന്റെ സുഹൃത്ത് കൃഷ്ണൻകുട്ടി (ജഗദീഷ്) വിഷ്ണുവിനെ ലതിക (ഉർവശി(നടി)) യുമായി വിവാഹം കഴിക്കാൻ പല തന്ത്രങ്ങളും ചെയ്യുന്നു. അതിനുശേഷം ഇരുവരും വിവാഹിതരാകുന്നു. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ അവിടെ ആരംഭിക്കുന്നു.
താരനിര[5] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജഗദീഷ് | കൃഷ്ണൻകുട്ടി |
2 | സിദ്ദിഖ് | വിഷ്ണു മേനോൻ |
3 | ജഗതി ശ്രീകുമാർ | വി ജി കുറുപ്പ് |
4 | ഉർവശി | ലതിക |
5 | ശിവരഞ്ജനി | ഇന്ദു |
6 | സൈനുദ്ദീൻ | ദയാനന്ദൻ |
7 | റിസബാവ | വിൽഫ്രഡ് |
8 | കുഞ്ചൻ | വാസു |
9 | സീനത്ത് | പാർവതി കുറുപ്പ് |
10 | തെസ്നി ഖാൻ | സുധ |
11 | ജഗന്നാഥൻ | ചെക്കാട്ട് വേലുകുട്ടി ഭാഗവതർ |
12 | വിജി തമ്പി | അവതാർ സിംഗ് |
13 | ശങ്കരാടി | ലതികയുടെ അച്ഛൻ |
14 | ഒടുവിൽ ഉണ്ണികൃഷ്ണൻ | ചെക്കിങ് |
15 | ബീന ആന്റണി | ടൈപ്പിസ്റ്റ് |
16 | സുകുമാരി | ഡോക്ടർ |
17 | മനു വർമ്മ |
പാട്ടരങ്ങ്[6] തിരുത്തുക
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: എസ്.പി. വെങ്കിടേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മഞ്ചാടി ചോപ്പ് മിനുങ്ങും | സിദ്ദിഖ്,കെ എസ് ചിത്ര | |
2 | നീലയാമിനി(പെൺ) | കെ എസ് ചിത്ര | |
3 | നീലയാമിനി(ആൺ) | കെ ജെ യേശുദാസ് | |
4 | തങ്കക്കസവണിയും | കെ ജെ യേശുദാസ് ,കെ എസ് ചിത്ര | രാഗമാലിക (ആഭേരി ,ശുദ്ധധന്യാസി |
പരാമർശങ്ങൾ തിരുത്തുക
- ↑ "തിരുത്തൽവാദി (1992)". www.malayalachalachithram.com. ശേഖരിച്ചത് 2020-01-12.
- ↑ "തിരുത്തൽവാദി (1992)". spicyonion.com. മൂലതാളിൽ നിന്നും 2017-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-12.
- ↑ "തിരുത്തൽവാദി (1992)". spicyonion.com. ശേഖരിച്ചത് 2020-01-12.
- ↑ "തിരുത്തൽവാദി (1992)". malayalasangeetham.info. ശേഖരിച്ചത് 2020-01-12.
- ↑ "തിരുത്തൽവാദി (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തിരുത്തൽവാദി (1992)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.