ഇഞ്ചത്തൊട്ടി
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇഞ്ചത്തൊട്ടി. [1]

ചരിത്രം തിരുത്തുക
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം, ഇടുക്കി ജില്ല രൂപീകരിച്ചപ്പോൽ അതിന്റെ ഭാഗമായി. പിന്നീട് ഇഞ്ചത്തൊട്ടി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ലയിപ്പിക്കുകയായിരുന്നു.
1967-ൽ ഇടുക്കി പദ്ധതിയിൽ നിന്നും കുടിയിറക്കിയ കൃഷിക്കാരെ ഇഞ്ചത്തൊട്ടി ഒന്നാം ബ്ളോക്കിൽ കുടിയിരുത്തുകയുണ്ടായി. ഇഞ്ചത്തൊട്ടിയിൽ കാണപ്പെടുന്ന മുനിയറകൾ ഈ പ്രദേശത്ത് പുരാതനകാലത്ത് ഒരു ജനസമൂഹം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്നു.[1]
ഗതാഗതസൗകര്യം തിരുത്തുക
കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേയ്ക്ക് ഒരു നടപ്പാലമുണ്ട്. റോഡുമാർഗ്ഗം നേര്യമംഗലത്തും എത്താൻ സാധിക്കും.
സ്ഥാപനങ്ങൾ തിരുത്തുക
ഇവിടെ രണ്ടു ക്രിസ്ത്യൻ പള്ളികളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്[2]. ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ഈ വാർഡിലുണ്ട്.
ചിത്രശാല തിരുത്തുക
-
ഇഞ്ചത്തൊട്ടി തൂക്കുപാലം. ഇഞ്ചത്തൊട്ടിയിൽ നിന്നുള്ള കാഴ്ച്ച
-
ഇഞ്ചത്തൊട്ടി തൂക്കുപാലം
-
ഇഞ്ചത്തൊട്ടി തൂക്കുപാലം
-
ഇഞ്ചത്തൊട്ടി തൂക്കുപാലം
-
ഇഞ്ചത്തൊട്ടി തൂക്കുപാലം
-
പാലത്തിൽ നിന്നുള്ള ദൃശ്യം
അവലംബം തിരുത്തുക
- ↑ 1.0 1.1 "കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. കേരള. മൂലതാളിൽ നിന്നും 2013-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇഞ്ചത്തൊട്ടി കുംഭപൂര ഉത്സവം". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 21.
{{cite news}}
: Check date values in:|accessdate=
(help)