10°5′44.69″N 76°43′22.3″E / 10.0957472°N 76.722861°E / 10.0957472; 76.722861

ഇഞ്ചത്തൊട്ടി തൂക്കുപാലം

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം.[1] എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപാലമാണിത്. കോതമംഗലം - തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് - നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.

പെരിയാറിന് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 185 മീറ്ററർ നീളമുള്ള ഇതിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ തിരക്ക്". മാതൃഭൂമി. 11 മെയ് 2013. Archived from the original on 2013-05-11. Retrieved 11 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)