ടി.എം. തോമസ് ഐസക്ക്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ഡോ.തോമസ് ഐസക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക് (ജനനം: 1952). 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.ഐ(എം) അംഗമാണ്.

ഡോ. റ്റി.എം. തോമസ് ഐസക്ക്
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിഉമ്മൻ ചാണ്ടി
പിൻഗാമികെ.എൻ. ബാലഗോപാൽ
ഓഫീസിൽ
മേയ് 18 2006 – മേയ് 14 2011
മുൻഗാമിവക്കം പുരുഷോത്തമൻ,
പിൻഗാമികെ.എം. മാണി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 16 2001 – മേയ് 3 2021
മുൻഗാമികെ.സി. വേണുഗോപാൽ
പിൻഗാമിപി.പി. ചിത്തരഞ്ജൻ
മണ്ഡലംആലപ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-10-26)ഒക്ടോബർ 26, 1952
കൊടുങ്ങല്ലൂർ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • ടി.പി. മാത്യൂ (അച്ഛൻ)
  • സാറാമ്മ മാത്യൂ (അമ്മ)
വസതിആലപ്പുഴ
അൽമ മേറ്റർമഹാരാജാസ് കോളേജ്, എറണാകുളം; ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, ന്യൂ ഡൽഹി[1]
ജോലിസാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ, ഗ്രന്ഥകർത്താവ്
വെബ്‌വിലാസംwww.drthomasisaac.in
As of ഓഗസ്റ്റ് 28, 2020
ഉറവിടം: നിയമസഭ

ജീവചരിത്രം

തിരുത്തുക

അമ്പലപ്പുഴ സ്വദേശി ആയ ടി.പി. മാത്യുവിന്റെയും കൊടുങ്ങല്ലൂർ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബർ 26-നു[2] ജനിച്ചു. ഭാര്യ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ നട ദുവൂരിയാണ്. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അയർലണ്ടിലെ സീനിയർ പ്രൊഫസറാണ്.[3] ഐസക് ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി.[4] ഈ ദമ്പതികൾക്ക് സാറ ദുവിസാക്, ഡോറ ദുവിസാക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.[1]

1985-ൽ "കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും" എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് സമ്പാദിക്കുകയുണ്ടായി. 1980 മുതൽ 2001 വരെ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിലെ ഹോണററി ഫെലോ എന്ന നിലയിൽ സാമ്പത്തിക ശാസ്ത്ര ഗവേഷകനായി പ്രവർത്തിച്ചു[5]. കേരളത്തിന്റെ സമ്പദ്ഘടന, കേരളത്തിലെ തൊഴിലാളി ചരിത്രം, കാർഷിക-വ്യവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്നങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തി. ധനതത്വശാസ്ത്രം, ആസൂത്രണം, രാഷ്ട്രീയം, എന്നീ മേഖലകളിൽ അദ്ദേഹം പ്രാദേശിക, ദേശീയ, അന്തർദേശീയ മാസികകളിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പല പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ അദ്ദേഹം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗമായിട്ട് 2001 മുതൽ 2006 വരെ പ്രവർത്തിച്ചിരുന്നു.[5]

രാഷ്ട്രീയ ചരിത്രം

തിരുത്തുക
 
2022 പാർട്ടി കൊണ്ഗ്രെസിൽ പ്രതിനിധിയായി കണ്ണൂരിൽ

1971-ൽ എസ്.എഫ്.ഐ. പ്രവർത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലഘട്ടത്തിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ.-യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, 1979-ൽ എസ്.എസ്.ഐ. സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റുമാവുകയുണ്ടായി. 1977 മുതൽക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. കയർ സെന്ററിന്റെ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റാണ്.[5]

1991 മുതൽ സി.പി.ഐ. (എം)-ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി ജയിക്കുകയും, 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സി.പി.ഐ. (എം)-ന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് തന്നെ വീണ്ടും മൽസരിക്കുകയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയുമുണ്ടായി.[5]

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എതിർ സ്ഥാനാർത്ഥി ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-ലെ പി.ജെ. മാത്യുവിനെ 16342[5] വോട്ടുകൾക്കാണ് തോമസ് ഐസക് പരാജയപ്പെടുത്തിയത്.

2016 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) ലെ ലാലി വിൻസെന്റിനെ 31032 വോട്ടുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ നാലാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്രുത്വത്തിൽ നിലവിൽ വന്ന സർക്കാരിൽ ധനകാര്യം , കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്.

ഇടതു സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കിഫ്ബി വഴിയുള്ള പദ്ധതികൾ അതിന്റെ പൂർണതയിലെത്തിക്കുക എന്നത് പ്രധാന ദൗത്യം.[6]

ഗ്രന്ഥങ്ങൾ

തിരുത്തുക
  1. ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം - (2010-ചിന്ത പബ്ലീഷേർസ്)
  2. ദാരിദ്ര്യത്തിന്റെ അർത്ഥശാസ്ത്രം - (ചിന്താ പബ്ലീഷേർസ്)
  3. ലോക്മുതലാളിത്ത കുഴപ്പം - (ചിന്താ പബ്ലീഷേർസ്)
  4. അർത്ഥശാസ്ത്രം ഹരിശ്രീ - (ചിന്താ പബ്ലീഷേർസ്)
  5. ലോകബാങ്കും നാണയനിധിയും - (ചിന്താ പബ്ലീഷേർസ്)
  6. വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - (ചിന്താ പബ്ലീഷേർസ്)
  7. ആഗോള പ്രതിസന്ധിയും ആഗോളവത്കരണവും - (ചിന്താ പബ്ലീഷേർസ്)
  8. വ്യാജ സമ്മതിയുടെ നിർമ്മിതി(മാധ്യമ വിമർശനം) - (ചിന്താ പബ്ലീഷേർസ്)
  9. കേരളം - മണ്ണും മനുഷ്യനും - (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) (കേരള സാഹിത്യ അക്കാഡമി അവാർഡ്-1989)
  10. കരിയുന്ന കല്പ്പ വൃക്ഷം - (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
  11. കീഴടങ്ങലിന്റെ അർത്ഥശാസ്ത്രം - (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)
  12. ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും - കേരള സംസ്ഥാന ആസൂത്രണ ബോർഡ്
  13. ജനകീയാസൂത്രണം - ചോദ്യങ്ങളും ഉത്തരങ്ങളും (1998)
  14. ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം - ഡി സി ബുക്സ്
  15. മരുപ്പച്ചകൾ ഉണ്ടാകുന്നത് - ഡി സി ബുക്സ്
  16. സാമ്പത്തിക ബന്ധങ്ങൾ, കേന്ദ്രവും കേരളവും - ഡി സി ബുക്സ്
  17. ആലപ്പുഴയുടെ സമര പാത(1998).
  18. ഫേസ്ബുക്ക്‌ ഡയറി (2016) -ഡി സി ബുക്സ്

ഇംഗ്ലീഷ്

തിരുത്തുക
  1. സയൻസ് ഫൊർ സോഷ്യൽ റെവല്യൂഷൻ(ഡോ. ഇക്ബാലുമായി ചേർന്ന്-1989)
  2. മോഡേർണൈസേഷൻ ആൻഡ് എമ്പ്ലോയ്മെന്റ്:ദ കയർ ഇൻഡസ്റ്റ്റി ഇൻ കേരള(1984).
  3. ഡെമോക്രസി അറ്റ് വർക്ക് ഇൻ ആൻ ഇൻഡസ്റ്റ്റിയൽ കോപ്പറേറ്റീവ്:ദ സ്റ്റോറി ഓഫ് ദിനേശ് ബീഡി (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം-1998)
  4. ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്മെന്റ്:ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡിസെന്റ്റലൈസ്ഡ് പ്ലാനിംഗ്(റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം-2000)
  1. 1.0 1.1 കേരള ധനകാര്യവകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്. "പ്രൊഫൈൽ". Archived from the original on 2017-06-01. Retrieved 2018-02-16.
  2. http://niyamasabha.org/codes/members/thomasissac.pdf
  3. People. Retrieved 05 March 2017. http://www.nuigalway.ie/our-research/people/political-science-and-sociology/nataduvvury/
  4. Kerala finance minister Thomas Isaac's daughter Sarah to get married in New York. Retrieved 05 March 2017. http://www.ibtimes.co.in/kerala-finance-minister-thomas-isaacs-daughter-sarah-get-married-new-york-689479
  5. 5.0 5.1 5.2 5.3 5.4 "Dr. T. M. THOMAS ISAAC". Information System Section, Kerala Legislative Assembly, Thiruvananthapuram. Archived from the original on 2012-02-16. Retrieved 27 December 2011.
  6. http://specials.manoramaonline.com/News/2017/ldf-government-anniversary/index.html


"https://ml.wikipedia.org/w/index.php?title=ടി.എം._തോമസ്_ഐസക്ക്&oldid=3832000" എന്ന താളിൽനിന്ന് ശേഖരിച്ചത്