1890 തൃശ്ശൂർ ജില്ലയിലെ ചേലക്കര പഴന്നൂരിലാണ് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ ജനനം.[2]1923-ൽ അദ്ദേഹം അകത്തേത്തറ ശബരി ആശ്രമം സ്ഥാപിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ അധസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനു പ്രവർത്തിച്ച കൃഷ്ണസ്വാമി അയ്യർ വക്കീൽപ്പണി ഉപേക്ഷിച്ചാണ് ഗാന്ധിജിയുടെ പാത സ്വീകരിച്ചത്. 1923-ൽ പാലക്കാട് അകത്തേത്തറയിലെ അത്താഴച്ചിറയിൽ സരോജിനി നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിന്റ സംസ്ഥാന സമ്മേളനത്തിൽ കൃഷ്ണസ്വാമി അയ്യർ തുടങ്ങിവച്ച പന്തിഭോജനമാണ് അയിത്തോച്ചാടനം എന്ന ആശയത്തിലേക്ക് എത്തിയത്. പന്തിഭോജനത്തെത്തുടർന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട അദ്ദേഹത്തെ കൽപ്പാത്തിയിൽ നിന്നും ആട്ടിയോടിച്ചു. കേരളചരിത്രത്തിലാദ്യമായി അയിത്ത-മുന്നാക്ക ജാതിക്കാരെ ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി സ്കൂൾ ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതറിഞ്ഞ ഗാന്ധിജി 1924, 1927, 1934 എന്നീ വർഷങ്ങളിൽ ഇവിടം സന്ദർശിച്ചിരുന്നു. ഈ സ്കൂളാണ് പിൽകാലത്ത് പ്രസിദ്ധമായ ശബരി ആശ്രമം എന്ന പേരിൽ അറിയപ്പെട്ടത്.[3]വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ഇദ്ദേഹത്തിനു തടവുശിക്ഷയനുഭവിക്കേണ്ടിവന്നു മാത്രമല്ല ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കപ്പടം പങ്കുണ്ണിനായരെപ്പോലെയുള്ള നേതാക്കൾ പങ്കെടുത്ത ഒരു ഉപ്പുസത്യാഗ്രഹവും നടന്നു. യുവഭാരതം എന്ന പത്രത്തിൻറെ പത്രാധിപരായിരുന്നു ടി.ആർ.കൃഷ്ണസ്വാമി അയ്യർ. 1934-ൽ 44-ആം വയസ്സിൽ കൃഷ്ണസ്വാമി അയ്യർ അന്തരിച്ചു.[4]

ടി.ആർ. കൃഷ്ണസ്വാമി അയ്യർ
ജനനം
കൃഷ്ണസ്വാമി അയ്യർ

(1890-04-30)ഏപ്രിൽ 30, 1890 [1]
മരണം1934 (വയസ്സ് 43–44)
ദേശീയതഇൻഡ്യ
മറ്റ് പേരുകൾതൃപ്പ്രയാർ രാമസ്വാമി അയ്യർ കൃഷ്ണസ്വാമി അയ്യർ
തൊഴിൽസ്വാതന്ത്ര്യസമര സേനാനി, അദ്ധ്യാപകൻ, പത്രാധിപർ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യസമരം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മാതാപിതാക്ക(ൾ)രാമസ്വാമി അയ്യർ

"കേരളത്തിൽ അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചവരിൽ ഞാൻ ഓർക്കുന്നത് രണ്ടുപേരുകളാണ്: ടി.ആർ. കൃഷ്ണസ്വാമിയും കേളപ്പനും"[5]

"കൃഷ്ണസ്വാമി ദമ്പതികൾ ഇന്ത്യക്കാകെ മാർഗ്ഗ ദർശകമാണ്. ആ ദിവ്യ ജ്യോതിസ്സുകൾ അജ്ഞതയ്ക്കെതിരായ പോരാട്ടത്തിൽ വഴികാട്ടിയായി എന്നുംനമ്മോടൊപ്പമുണ്ടാകും. ആ ദിവ്യ സ്മരണയ്ക്കു മുമ്പിൽ ഞാൻ പ്രണമിക്കുന്നു."[6]

ക്ഷേത്രപ്രവേശനവിളംബരം കഴിഞ്ഞ് തിരുവനന്തപുരത്തുനടന്ന യോഗത്തിൽ കൃഷ്ണസ്വാമി അയ്യരുടെ സംഭാവനകൾ ഓർത്തുകൊണ്ട് ഗാന്ധിജി പറഞ്ഞതാണ് ഈ വാക്കുകൾ.

ജീവിത രേഖ തിരുത്തുക

1890 ൽ തൃശ്ശൂർ ജില്ലയിലെ ചേലക്കര പഴന്നൂരിലെ മഞ്ഞപ്രയിലാണ് ജനനം. പാലക്കാട് വിക്ടോറിയ കോളേജിലെ ഇന്റർമീഡിയറ്റ് പഠനശേഷം മദിരാശിയിൽ നിന്നും നിയമപഠനം പൂർത്തിയാക്കി.

1920 ഡിസംബറിൽ നാഗ്പുരിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ അദ്ദേഹം ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി ഹരിജനോദ്ധാരണ, അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ സജീവമായി. സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ 1922 മെയ് ആറ് മുതൽ പാലക്കാട് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ പന്തിഭോജനത്തിന് മുഖ്യ സംഘാടകത്വം വഹിച്ചതിനെത്തുടർന്ന് തുടർന്ന് കൽപ്പാത്തിയിലെ യാഥാസ്തിക ബ്രാഹ്മണ സമൂഹം അദ്ദേഹത്തെ ഭ്രഷ്ട് കൽപ്പിച്ച് അഗ്രഹാരത്തിൽ നിന്ന് പുറത്താക്കി.[5] ഇതിനു ശേഷം അയിത്തജാതിക്കാരായി കണ്ട് അകറ്റിനിർത്തിയിരുന്ന കുട്ടികളെ മുന്നോക്ക വിഭാഗത്തിനൊപ്പം ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടിയുള്ള വിദ്യാലയം എന്ന നിലയ്ക്ക് കൃഷ്ണസ്വാമി അയ്യരും ഭാര്യ ഈശ്വരി അമ്മാളും ചേർന്ന് 1922 ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ശബരി ആശ്രമം ആരംഭിച്ചു.[5]

1930-ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് അദ്ദേഹവും ഭാര്യയും മകനും ജയിലിലായി. ഇതിന്റെ പേരിൽ ക്രൂരമായ മർദനങ്ങൾക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. അതിനുശേഷം യുവഭാരതം എന്ന അദ്ദേഹത്തിന്റെ പത്രത്തിൽ വന്ന ലേഖനത്തെച്ചൊല്ലിയും പോലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. 1935 ഏപ്രിൽ 29-ന്‌ നാൽപ്പത്തിനാലാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[5]

പുറം കണ്ണികൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. കെ.കെ. പത്മഗിരീഷ്‌ (ഏപ്രിൽ 29, 2015). "മറന്നുപോയോ ടി ആർ കൃഷ്മസ്വാമി അയ്യരെ". ജന്മഭൂമി. Archived from the original on 2015-04-29. Retrieved 2015-04-29. {{cite news}}: Cite has empty unknown parameter: |9= (help)
  2. സ്വാതന്ത്ര്യ, സമരസേനാനി. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ". http://www.mathrubhumi.com/. Archived from the original on 2015-04-29. Retrieved 12 ഏപ്രിൽ 2015. {{cite web}}: External link in |website= (help)
  3. ആശ്രമം, ശബരി. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ". http://www.sirajlive.com/. Retrieved 12 ഏപ്രിൽ 2015. {{cite web}}: External link in |website= (help)
  4. കൃഷ്ണസ്വാമി, അയ്യർ (11 എപ്രിൽ 2015). "ടി.ആർ.കൃഷ്ണസ്വാമി അയ്യർ". മാതൃഭൂമി ഹരിശ്രീ. 23 (24): 11. {{cite journal}}: |access-date= requires |url= (help); Check date values in: |date= (help)
  5. 5.0 5.1 5.2 5.3 ബാലൻ, എ കെ. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ നാം മറക്കരുത് ആ പേര്" (in ഇംഗ്ലീഷ്). Archived from the original on 2020-06-18. Retrieved 2020-10-16.
  6. ആർ, രാമൻ നായർ; എൽ, സുലോചന ദേവി. ചട്ടമ്പി സ്വാമികൾ: ഒരു ദൈഷ്ണിക ജീവചരിത്രം. p. 564.