അകത്തേത്തറ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

അകത്തേത്തറ ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ അകത്തേത്തറ ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ ധാരാളം സ്വാതന്ത്രൃ സമര സേനാനികൾ ഉള്ളതിനാൽ , കേരളത്തിൻ്റെ ബർദോളി എന്നും അകത്തേത്തറ അറിയപ്പെട്ടിരുന്നു..മഹാത്മാഗാന്ധി 3 തവണ സന്ദർശനം നടത്തിയ ചരിത്രപ്രസിദ്ധമായ ശബരി ആശ്രമം സ്ഥിതി ചെയ്യുന്നത് അകത്തേത്തറയിലാണ്.' കേരളത്തിൽത്തന്നെ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ സ്വന്തം കുടുബ ക്ഷേത്രമായ കൽമാടം ബാല അയ്യപ്പക്ഷേത്രത്തിൽ പുത്തൻ വെള്ളവസ്ത്രങ്ങൾ നൽകി, കൈ പിടിച്ച് കയറ്റിയതും അകത്തേത്തറയിലാണ്.അകത്തേത്തറ‍'. എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ് അകത്തേത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വലിയ പൂർവ്വവിദ്യാർത്ഥിസംഘടനയും ഈ കലാലയത്തിനുണ്ട്. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് അകത്തേത്തറയിലാണ്.

അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് കോൺഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. [അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=അകത്തേത്തറ&oldid=3680847" എന്ന താളിൽനിന്ന് ശേഖരിച്ചത്