പഴയന്നൂർ

ഇന്ത്യയിലെ വില്ലേജുകള്‍

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണം ആണ് പഴയന്നൂർ [1]

പഴയന്നൂർ

Pazhayannur
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരള
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ58,000
ഭാഷകൾ
 • Officialമലയാളം, ഇംഗ്ലിഷ്
സമയമേഖലUTC+5:30 (IST)
PIN
680587
Telephone code04884
വാഹന റെജിസ്ട്രേഷൻKL-08&kL-48
Nearest cityആലത്തൂർ, ഒറ്റപ്പാലം, ചേലക്കര, വടക്കാഞ്ചേരി
Vidhan Sabha constituencyChelakkara

പേരിനു പിന്നിൽ

തിരുത്തുക

സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു. [2]

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ്. [1] ചരിത്രപരമായി പഴയന്നൂരിന്റെ നല്ലൊരു ഭാഗം തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും വന്ന ബ്രാഹ്മണന്മാരുടെ കൈയിലായിരുന്നു. പ്രധാനമായി നാലു വശത്തേക്ക് പോകുന്ന നാലു റോഡുകളുണ്ടിവിടെ. ചേലക്കര, ആലത്തൂർ, ഒറ്റപ്പാലം, തൃശൂർ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ഇതാണ് പഴയന്നൂർ ടൗണിനെ മറ്റുപല ടൗണുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാക്കുന്നത്. ഐ എച്ച് ആർ ഡി യുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൺ റിസോഴ്സ് ഡെവലപ്പ്മെന്റ്) കീഴിലുള്ള ഒരു സ്കൂളും കോളേജും ഉണ്ട് ചേലക്കരയിൽ. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ ലക്കിടിയും വടക്കാഞ്ചേരിയുമാണ്, വിമാനത്താവളം നെടുമ്പാശ്ശേരിയും.

ആരാധനാലയങ്ങൾ

തിരുത്തുക

ഈ ടൗണിന്റെ മധ്യത്തിലായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്.

പഴയന്നൂർ ഭഗവതി ക്ഷേത്രം

കൊച്ചിരാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്.

പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപുറം ക്ഷേത്രം എന്നായിരുന്നു പേർ. പള്ളിപുറത്തപ്പൻ എന്നാണ് ഭഗവാൻ അറിയപ്പെട്ടിരുന്നത്.

പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ഈ വിഷ്ണുക്ഷേത്രത്തിൻറെ തിടപ്പള്ളിയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് പഴമ.

എന്നാൽ

ഉപാസിച്ചതല്ല കുടുംബധർമ്മദൈവം / പരദേവതയാണ് അത് വന്നേരിയിൽ നിന്ന് ( പെരുമ്പടപ്പ്) വരുമ്പോൾ കൂടെ കൊണ്ടുവരികയും പഴയന്നൂർ എത്തിയ പ്പൊ പുല കേൾക്കയാൽ തിടമ്പ് / വിഗ്രഹം തൊടാതെ ( കൊണ്ടുവന്ന് ആൽത്തറയിൽ വച്ചശേഷം ) അദ്ദേഹം മടങ്ങി എന്നുമാണ് ഇതിവൃത്തം...

ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്.

പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിൻറെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂർ ഭഗവതി. പെരുമ്പടപ്പ് രാജവംശം പഴയന്നൂർ ഭഗവതിയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്.

പഴയന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിലാണ് ശിവനും ഭദ്രകാളിയും. എന്നാൽ പഴയന്നൂരിൽ വിഷ്ണുവും ദുർഗ്ഗയുമാണ്. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൻ ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.

  1. 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പഴയന്നൂർ&oldid=4134362" എന്ന താളിൽനിന്ന് ശേഖരിച്ചത്