കൽ‌പാത്തി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽ‌പാത്തി. ടൗണിൽ നിന്ന് ഏകദേശം 2 കീ.മി. ദൂരത്തിൽ നിളാതീരത്ത് ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്.

കല്പാത്തി പുഴ

കോരയാറും മലമ്പുഴയും കുടിച്ചേരുന്നതും ഇതിനടുത്താണ്. കല്പാത്തിപുഴയുടെ ഇരുകരകളിലും കല്ലുകളാണ്(പാറ) പാറകൊണ്ടുണ്ടാക്കിയ ഒരു ഓവി(പാത്തി)ലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് കല്പാത്തിയെന്നു പേരു വന്നതെന്ന് പറയപ്പെടുന്നു. കല്പാത്തിപുഴ എന്നത് ഭാരതപുഴയുടെ ഒരു ഭാഗമാണ്.ദക്ഷിണ കാശി (അല്ലെങ്കിൽ തെക്കിന്റെ വാരണാസി) എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാട് ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത സ്ഥലങ്ങളിൽ ഒന്നാണ് കൽ‌പാത്തി. ഇവിടെ തമിഴ് ബ്രാഹ്മണരാണ് കൂടുതലായും താമസിക്കുന്നത്. പഴയ കൽപ്പാത്തിയും പുതിയ കൽപ്പാത്തിയുമായി കൽപ്പാത്തിയെ വേർതിരിക്കപ്പെട്ടിരിക്കുന്നു.

ഇവിടത്തെ രഥോത്സവം പ്രശസ്തമാണ്. എല്ലാ വർഷവും തുലാം 28, 29, 30 ദിവസങ്ങളിൽ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇവിടത്തെ പ്രതിഷ്ഠ വിശ്വനാഥ പ്രഭുവും (ശിവൻ) പത്നി വിശാലാക്ഷിയുമാണ് (പാർവതി).

കല്പാത്തി രഥോത്സവം

എങ്ങനെ എത്തിച്ചേരാം

തിരുത്തുക
  • ഏറ്റവും അടുത്ത ടൗൺ : പാലക്കാട് - 3 കീ. മീ.
  • ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ: പാലക്കാട് ജംഗ്ഷൻ - 3 കീ. മീ.
  • ഏറ്റവും അടുത്ത വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം - 55 കീ. മീ.

ഇവയും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൽ‌പാത്തി&oldid=4135403" എന്ന താളിൽനിന്ന് ശേഖരിച്ചത്