കേരളസസ്കാരത്തിൽ ജാതിതിരിച്ചുള്ള വിവേചനം ബോധ്യമാക്കാൻ ഉദാഹരിക്കാവുന്ന ഏറ്റവും പ്രമുഖമായ ഒരു ഒരു പ്രവൃത്തിയാണ് പന്തിഭോജനം അഥവാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കൽ. ഉയർന്ന ജാതിക്കാരും താഴ്ന്നജാതിക്കാരും വെവ്വേറെ പന്തികളിൽ മാത്രമേ ഇരുന്നു ഭക്ഷിക്കുകയുണ്ടായിരുന്നുള്ളൂ. ഇതിൽ സവർണരുടെ പന്തിയിൽ അവണർക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്നവരും സവർണർ തന്നെയാവണം. ജാതിവ്യവസ്ഥയുടെ കാർക്കശ്യങ്ങളിൽ അധഃകൃതനെ താഴ്ത്തിക്കെട്ടാൻ ഉള്ള മറ്റൊരു ഉപായവും കൂടിയായിരുന്നു ഇത്. ജാതിവ്യവസ്ഥയുമായും ഭക്ഷണരീതിയുമായും ഭക്ഷണക്രമവുമായും എല്ലാം ബന്ധപ്പെട്ട ഇതിനെ കേരളത്തിലെ വിവിധസമൂഹങ്ങളുടെ സാമൂഹികാവസ്ഥയുടെ ഇന്നും ഇന്നലെയും പരിശോധിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. ഒരു പന്തിയിൽ ഉണ്ണാവുന്നവർ എന്നത് ജാതിവ്യവസ്ഥയുടെ ക്രൗര്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് പുതിയകാലത്തുള്ളവർക്ക് ഉദാഹരണമായി കാണിച്ചുകൊടുക്കാൻ ഉതകുന്നതാണ്. അങ്ങനെ വിവിധസമൂഹങ്ങളുടെ പന്തികൾ പണ്ട് നിലവിലിരുന്നു. ഒരു സദ്യയിലെ തന്നെ വിവിധ പന്തികൾ വിവിധ ജാതിവ്യത്യാസങ്ങളെ ഉയർന്നത് താഴ്‌ന്നത് എന്ന രീതിയിൽ അതിൽ പങ്കെടുക്കുന്നവരുടെ ആത്മാഭിമാനത്തെത്തന്നെ ചോദ്യം ചെയ്തുതാഴ്ത്തിക്കെട്ടാൻ ഉപയോഗിച്ചിരുന്നു. ജാതിയിൽ താഴ്ന്നവന് താൻ അധഃകൃതനാണെന്നും ഉയർന്നവന് താൻ സവർണ്ണനും അന്തസ്സ് കൂടിയവനാണെന്നും ഉള്ള ഒരു ബോധം ഊട്ടിയുറപ്പിക്കുകയായിരുന്നു അപരിഷ്കൃതമായിരുന്ന ഒരു കാലഘട്ടത്തിലെ ഈ സംവിധാനം.ഇതിനെതിരെ 1917 മെയ് 29 ന് ചെറായിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ വിവിധ ജാതിക്കാരെ ഒരേ പന്തിയിൽ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച് കൊണ്ട് പന്തിഭോജനം എന്ന് അറിയപ്പെട്ട സമരം നടന്നു.

താഴ്ന്നജാതിക്കാർക്കൊപ്പം പന്തിഭോജനം നടത്തിയ സവർണസമുദായ അംഗങ്ങൾക്ക് 1930 -കളിൽപ്പോലും കടുത്ത പീഡനം നേരിടേണ്ടിവരികയും സമുദായത്തിൽ നിന്നും ഭ്രഷ്ട് നേരിടേണ്ടിവരികയും വന്നിട്ടുണ്ട്.[1]

പന്തിവിചാരിപ്പ്

തിരുത്തുക

പഴംചൊല്ലുകൾ

തിരുത്തുക

പന്തിയിൽ പക്ഷഭേദം

"https://ml.wikipedia.org/w/index.php?title=പന്തിഭോജനം&oldid=4109691" എന്ന താളിൽനിന്ന് ശേഖരിച്ചത്