ജമീല മാലിക്
മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രിയും റേഡിയോ നാടക രചയിതാവുമാണ് ജമീല മാലിക്(23 മേയ് 1946 - 27 ഫെബ്രുവരി 2020). പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽനിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ആകാശവാണിക്കായി ഇപ്പോൾ നാടകങ്ങൾ എഴുതുന്നു.[2] സ്കൂൾ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. ഒരിക്കൽ തൃശ്ശൂർ പൂരത്തിനു മധുവിനൊപ്പം ലുബ്ധൻ ലൂക്കോസ് എന്ന നാടകത്തിൽ അഭിനയിച്ചു.[3]
ജമീല മാലിക് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര നടി, ഹിന്ദി ടീച്ചർ |
സജീവ കാലം | 1972-86,2016- |
ജീവിതപങ്കാളി(കൾ) | [[]] |
കുട്ടികൾ | അൻസർ മാലിക്[1] |
മാതാപിതാക്ക(ൾ) | മാലിക് മുഹമ്മദ്, തങ്കമ്മ മാലിക് |
ജീവിതരേഖ
തിരുത്തുകകൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മ മാലിക്കിന്റെയും മകളാണ്. ബാപ്പ മാലിക് മുഹമ്മദ് കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു. മൾഹറുൾ ഹക്,ഫസലുൽ ഹക്, സാറ എന്നിവർ സഹോദരങ്ങൾ. ഉമ്മ തങ്കമ്മ മാലിക് ബാല്യത്തിലെ കോൺഗ്ഗ്രസിൽ ആകൃഷ്ടയായി വാർധ ആശ്രമത്തിലാണ് പഠിച്ചത്.ഭർത്താവിന്റെ മരണശേഷം അവരും മുനിസിപ്പൽ കൗൺസിലർ ആയിട്ടുണ്ട്.[4]1983ൽ വിവാഹിതയായെങ്കിലും ഒരു വർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളു. ഒരു പുത്രനുണ്ട്.
എസ്.എസ്.എൽ.സി പഠനത്തിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിച്ചു. കേരളത്തിൽ നിന്ന് പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കുന്ന ആദ്യ വനിതയാണ്. ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോർജിന്റെ ഉൾപ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്സ് സിനിമകളിലും അഭിനയിച്ചു. "ജയ് ജവാൻ ജയ് മഖാൻ", "വിലാപ്" തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷമായിരുന്നു. "റാഗിങ്" ആയിരുന്നു ആദ്യപടം. ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. "നദിയെ തേടിവന്ന കടൽ" എന്ന പടത്തിൽ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്.[5]
ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതി. ദാസ്താനി റൂഫ്, കരിനിഴൽ, തൗബ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
27 ഫെബ്രുവരി 2020 ന് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരം പാലോടു വച്ചു അന്തരിച്ചു.
- ആദ്യത്തെ കഥ1972
- റാഗിംഗ്1973
- ഏണിപ്പടികൾ1973
- രാജഹംസം 1974
- നീലക്കണ്ണുകൾ 1974
- രഹസ്യരാത്രി 1974
- ബോയ് ഫ്രണ്ട് 1975
- നിറമാല 1975
- ഉല്ലാസയാത്ര 1975
- ചോറ്റാനിക്കര അമ്മ 1976
- സെക്സില്ല സ്റ്റണ്ടില്ല 1976
- അവകാശം1978
- കഴുകൻ 1979
- ലഹരി 1982
- ഒരു മെയ്‌മാസപ്പുലരിയിൽ 1987
- ഉണ്ണിക്കുട്ടന് ജോലി കിട്ടി
- ലക്ഷ്മി (തമിഴ്)
- അതിശയരാഗം(തമിഴ്)
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/literature/literaryworld/2018/05/26/jameela-malik-first-woman-from-kerala-to-graduate-from-pune-film-institute-4.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-28. Retrieved 2013-05-15.
- ↑ https://www.manoramaonline.com/literature/literaryworld/2018/05/18/jameela-malik-first-woman-from-kerala-to-graduate-from-pune-film-institute-2.html
- ↑ https://www.manoramaonline.com/literature/literaryworld/2018/05/16/jameela-malik-first-woman-from-kerala-to-graduate-from-pune-film-institute.html
- ↑ ഷംസുദ്ദീൻ കുട്ടോത്ത് (14മെയ് 2013). "തിരിച്ചുവരാൻ കൊതിച്ച്". ദേശാഭിമാനി. Archived from the original on 2016-03-05. Retrieved 2013 മെയ് 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ https://www.m3db.com/artists/28826