മുതുകുളം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

Coordinates: 9°13′0″N 76°27′30″E / 9.21667°N 76.45833°E / 9.21667; 76.45833 ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ് മുതുകുളം. കിഴക്ക് പത്തിയൂരും പടിഞ്ഞാറ് കായംകുളം കായലും ആറാട്ടുപുഴയും തെക്ക് കണ്ടല്ലൂരും,വടക്ക് ചിങ്ങോലിയും ആണ് അതിരുകൾ.[1]

മുതുകുളം
Map of India showing location of Kerala
Location of മുതുകുളം
മുതുകുളം
Location of മുതുകുളം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കായംകുളം
ജനസംഖ്യ 21,181 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2001—ലെ കണക്കുപ്രകാരം ഇന്ത്യൻ കാനേഷുമാരി പ്രകാരം, 21,181 ആണ് മുതുകുളത്തെ ജനസംഖ്യ. ഇതിൽ 9,762 പുരുഷന്മാരും 11,419 സ്ത്രീകളും ഉൾപ്പെടുന്നു.[1]

കന്യാകുമാരി-ശ്രീനഗർ ദേശീയപാത 544-ന്റെ അരികത്താണ് മുതുകുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗം കായലാണ്. കായലിനപ്പുറത്ത് ആറാട്ടുപുഴ ഗ്രാമത്തിന്റെ ഭാഗമായ ഒരു തുരുത്താണ് മുതുകുളത്തേയും അറബിക്കടലിനേയും തമ്മിൽ വേർത്തിരിക്കുന്നത്. കായംകുളവും ഹരിപ്പാടുമാണ് അടുത്തുള്ള നഗരങ്ങൾ.

കായംകുളം താപവൈദ്യുതി നിലയം മുതുകുളത്താണ് സ്ഥിതി ചെയ്യുന്നത്. ഗവൺമെന്റ് എൽ.പി.ജി.സ്കൂൾ (കൊട്ടാരം സ്കൂൾ, മുതുകുളം) 2.മുതുകുളം ഹൈസ്കൂൾ 3.കെ.വി .സംസ്കൃത ഹൈസ്കൂൾ 4.മുതുകുളം എസ് .എൻ .എം യു.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ. കുന്തി ദേവി പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന പാണ്ഡവർകാവ് ദേവിക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശാന്തദുർഗ്ഗ (ദേവി)യാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ശ്രീ ഭദ്രകാളി പ്രതിഷ്ഠ നിലകൊള്ളുന്ന ഈരയിൽ ദേവിക്ഷേത്രവും മുതുകുളത്തിന്റെ പ്രത്യേകതയാണ്.

പ്രശസ്തർതിരുത്തുക

പ്രശസ്ത സിനിമാ അഭിനേതാക്കളായ മുതുകുളം രാഘവൻ പിള്ളയും, അശോകനും. അഭിനേത്രി നവ്യാ നായരും , സിനിമാ സംവിധായകൻ പത്മരാജനും, പ്രശസ്ത ചിത്രകാരൻ സതീഷ് മുതുകുളവും, മജീഷ്യ അമ്മുവും മുതുകുളത്തുകാരാണ്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ അമ്പഴവെലിൽ വേലായുധൻ പിള്ള, നാടകനടൻ അക്ബർ ശങ്കരപ്പിള്ള എന്നിവരും, കവയിത്രി പാർവ്വതി അമ്മ എന്നിങ്ങനെ പല പ്രശസ്തരും മുതുകുളത്തുകാരായുണ്ട്.

ഇന്ന് ജീവിച്ചിരിക്കുന്ന സംസ്കൃത പണ്ഡിതന്മാരിൽ ആഗ്രഗണ്യനായ മുതുകുളം ശ്രീധറിന്റെയും ജന്മനാടാണ് ഈ ഗ്രാമം .

പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

1.ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് (വാരണപ്പള്ളിൽ ), ഗവൺമെന്റ് എൽ.പി.ബി .സ്കൂൾ

2.ഗവൺമെന്റ് എൽ.പി.ജി.സ്കൂൾ (കൊട്ടാരം സ്കൂൾ, മുതുകുളം) ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്

3.മുതുകുളം എസ് .എൻ .എം യു.പി.സ്കൂൾ

4.മുതുകുളം ഹൈസ്കൂൾ

5.കെ.വി .സംസ്കൃത ഹൈസ്കൂൾ

പ്രധാന ആകർഷണങ്ങൾതിരുത്തുക

  • പാണ്ഡവർകാവ് ദേവീക്ഷേത്രം
  • ഈരയിൽ ദേവീക്ഷേത്രം
  • കരുണാമുറ്റം ശിവക്ഷേത്രം
  • കൊല്ലകൽ ദേവീക്ഷേത്രം
  • കുരുംബകര ദേവീക്ഷേത്രം
  • മായിക്കൽ ദേവീക്ഷേത്രം
  • ഇലങ്കം ദേവീക്ഷേത്രം
  • കനകക്കുന്ന് കായൽ
  • വെട്ടത്തുകടവ്

വെട്ടിക്കുളങ്ങര ദേവി ക്ഷേത്രം

അവലംബംതിരുത്തുക

  1. 1.0 1.1 "Census of India:Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുതുകുളം&oldid=3386647" എന്ന താളിൽനിന്ന് ശേഖരിച്ചത്