ചൊവ്വന്നൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

10°39′0″N 76°5′0″E / 10.65000°N 76.08333°E / 10.65000; 76.08333

ചൊവ്വന്നുർ
Location of ചൊവ്വന്നുർ
ചൊവ്വന്നുർ
Location of ചൊവ്വന്നുർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ ജില്ല
ഉപജില്ല കുന്നംകുളം
ഏറ്റവും അടുത്ത നഗരം കുന്നംകുളം
ലോകസഭാ മണ്ഡലം ആലത്തൂർ
നിയമസഭാ മണ്ഡലം കുന്നംകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചൊവ്വന്നൂർ. ചൊവ്വന്നൂർ പഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം.

കുന്നംകുളത്തിനും വടക്കാഞ്ചേരിക്കുമിടയിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രാചീന കാലഘട്ടത്തിലെ ഒരു ഗുഹ ചൊവ്വന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ പുരാവസ്തുഗവേഷണ വിഭാഗം ഇപ്പോൾ ഇവിടം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുകായാണ്‌. ചൊവന്നൂരിലെ കല്ലഴിക്കുന്ന് എന്ന് സ്ഥലം ചലച്ചിത്ര ഷൂട്ടിംഗിന്‌ പേരുകേട്ട സ്ഥലമാണ്‌.{[തെളിവ്}} കലശമലക്കുന്ന് എന്ന പേരിലും ഇത് അറിയപ്പെടുന്നു. നരിമടക്കുന്ന് എന്ന പേരിൽ ഒരു ഗുഹയുണ്ട് ഇവിടെ. പണ്ടുകാലത്ത് ഇവിടെ നരികൾ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കുന്നിൻ താഴ്‌വരയിൽ ശിവ പ്രതിഷ്ഠയുള്ള ഒരു അമ്പലമുണ്ട്. സമീപത്തായി ശുദ്ധജലം ലഭിക്കുന്ന ചോലക്കാടും സ്ഥിതി ചെയ്യുന്നു. കത്തുന്ന വേനലിൽ പോലും ഇവിടെ തെളിനീർ ഒഴുകികൊണ്ടിരിക്കും. ചൊവ്വൻനൂരിലെ നെല്ലുകുത്തുമിൽ വളരെ പ്രസിദ്ധമായിരുന്നു. അയൽ ഗ്രാമങ്ങളായ കാണിപ്പയ്യൂർ, പഴുന്നാന, പന്തലൂർ എന്നിവിടങ്ങളിൽ നിന്നും വെള്ളറക്കാട്, പന്നിത്തടം തുടങ്ങിയ ദൂരഗ്രാമങ്ങളിൽനിന്നും ജനങ്ങൾ നെല്ലുമായി വന്നിരുന്നു. ചൊവ്വന്നൂരിൽ നിന്നും പാറേമ്പാടം എന്ന ഗ്രാമത്തിലേക്കുള്ള റോഡാണ്‌ അയ്യപ്പത്ത് റോഡ്. പാറേമ്പാടം ഗ്രാമത്തിലൂടെയാണ് കുന്നംകുളം-ചാലിശ്ശേരി റോഡും കുന്നംകുളം-കോഴിക്കോട് റോഡും കടന്നുപോവുന്നത്. ഈ ഒറ്റ റോഡ്‌ പെരുമ്പിലാവിൽ വെച്ച് രണ്ടായി പിരിയുന്നു. ഒന്ന് ചങ്ങരംകുളം,എടപ്പാൾ വഴി കോഴിക്കോട്ടേക്കും മറ്റൊന്ന് ചാലിശ്ശേരി, കൂറ്റനാട്, പട്ടാമ്പി, ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും പോകുന്നു. അയ്യപ്പത്ത് റോഡിനിരുവശവുമുള്ള മരങ്ങൾ തണൽ വിരിച്ചു യാത്രക്കാർക്ക് ആശ്വാസമേകുന്നു. ചൊവ്വന്നൂരിൽ ഒരു കുരിശുപള്ളിയും സ്ഥിതി ചെയ്യുന്നു. ബസ്സ്റ്റോപ്പിനടുത്തുള്ള വഴിയിലൂടെയാണ് ചൊവ്വന്നൂർ പെൺ വിദ്യാലയത്തിലേക്കും നരിമട എന്ന കല്ലഴികുന്നിലെക്കുമുള്ള വഴികൾ. ആ വഴി അവസാനിക്കുന്നത് പാറേമ്പാടത്താണ് . ചൊവ്വന്നൂർ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ കാണിപ്പയ്യൂരിലെക്കും പോകാവുന്നതാണ് കുന്നംകുളത്ത് വലിയ പരിപാടികൾ ഘോഷയാത്രകൾ എന്നിവ നടത്തപ്പെടുകയാനെക്കിൽ ചൊവ്വന്നൂർ വഴി വരുന്ന വാഹന യാത്രക്കാരെ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ തിരിച്ചുവിടാറുണ്ട് ഈ വഴിയിലൂടെ കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്, കാണിപ്പയ്യൂർ, തൃശ്ശൂർ, കേച്ചേരി, ചൂണ്ടൽ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ എത്തിച്ചേരാം. ചൊവ്വന്നൂർ ബ്ലോക്കിന്റെ ആസ്ഥാനം കാണിപ്പയ്യൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ, ചൂണ്ടൽ, കണ്ടാണിശ്ശേരി, കടവല്ലൂർ എന്നീ 6 ഗ്രാമപഞ്ചായത്തുകളാണ് ചൊവ്വന്നുർ ബ്ലോക്കിന്റെ കീഴിൽ വരുന്നത്.

"https://ml.wikipedia.org/w/index.php?title=ചൊവ്വന്നൂർ&oldid=3344975" എന്ന താളിൽനിന്ന് ശേഖരിച്ചത്