ചൂണ്ടൽ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചൂണ്ടൽ. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് ചൂണ്ടൽ ഗ്രാമം സ്ഥിതിചെയ്യുന്നത്. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് എന്നീ പട്ടണങ്ങൾ ചൂണ്ടലിന്റെ സമീപസ്ഥലങ്ങളാണ്.

ചൂണ്ടൽ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680502
വാഹന റെജിസ്ട്രേഷൻKL-46
അടുത്തുള്ള നഗരംകുന്നംകുളം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ

ഒരു സമതലപ്രദേശമായ ചൂണ്ടലിൽ പ്രധാന കൃഷികൾ നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയാണ്. സംസ്ഥാനപാതയുടെ ഇരുവശവുമുള്ള മനോഹരമായ നെൽപ്പാടങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൂണ്ടൽ&oldid=3344962" എന്ന താളിൽനിന്ന് ശേഖരിച്ചത്