പെരുമ്പിലാവ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ്. കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വർഷങ്ങൾക്കു മുമ്പ് കാലിച്ചന്തയുടെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 1990കൾ വരെ കാലിച്ചന്ത ഇവിടെ നിലകൊണ്ടു. പിന്നീട് അത് അടുത്ത പ്രദേശമായ ഒറ്റപ്പിലാവിലേക്ക് മാറ്റി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ സംഗമസ്ഥാനത്ത്, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിലേക്കും വഴിതിരിയുന്ന ഒരു മുക്കവലയാണ് പെരുമ്പിലാവ്. പട്ടാമ്പിയും കുന്നംകുളവുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ

പെരുമ്പിലാവ്
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
680519
Telephone code04885
വാഹന റെജിസ്ട്രേഷൻKL-48
അടുത്തുള്ള പട്ടണംകുന്നംകുളം പട്ടാമ്പി
സാക്ഷരത100%
Lok Sabha constituencyആലത്തൂർ
Climatemodarate (Köppen)

അൻസാർ ഇംഗ്ലീഷ് സ്കൂൾ, ടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പിലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗത കല അരങ്ങേറുന്ന മലമക്കാവ് അയ്യപ്പ ക്ഷേത്രം ഇവിടെ നിലകൊള്ളുന്നു. [അവലംബം ആവശ്യമാണ്] അക്കിക്കാവ്, ആൽത്തറ, തിപ്പിലശ്ശേരി,കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. കുന്നംകുളം നിയോജകമണ്ഡലത്തിന്റെയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമായ പെരുമ്പിലാവ് കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത്. പുത്തൻകുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു കേന്ദ്രമാണ്.

പെരുമ്പിലാവ് കാലിച്ചന്തയിൽ നിന്നുള്ള ഒരു കാഴ്ച


"https://ml.wikipedia.org/w/index.php?title=പെരുമ്പിലാവ്&oldid=4072718" എന്ന താളിൽനിന്ന് ശേഖരിച്ചത്