പോർക്കുളം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പോർക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തുനിന്ന് ഏകദേശം 5 കി മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പോർക്കുളം[1]. 13.47 ചതുരശ്ര കി മീ വിസ്തൃതിയുള്ളതും, 15192-ൽ പരം ജനങ്ങൾ വസിക്കുന്നതും, മൊത്തം 12 വാർഡുകളും കൂടിചേർന്നതാണ് പോർക്കുളം ഗ്രാമപഞ്ചായത്ത്[2].

പോർക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°40′35″N 76°4′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപോർക്കുളം സെൻറർ, പോർക്കുളം നോർത്ത്, മാളോർക്കടവ്, പൊന്നം, അക്കിക്കാവ് ഈസ്റ്റ്, അകതിയൂർ നോർത്ത്, കൊങ്ങണൂർ, അക്കിക്കാവ് വെസ്റ്റ്, വേദക്കാട്, അകതിയൂർ സെൻറർ, കല്ലഴിക്കുന്ന്, വെട്ടിക്കടവ്, പോർക്കുളം പോസ്റ്റ്ഓഫീസ്
വിസ്തീർണ്ണം13.43 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ16,339 (2011) Edit this on Wikidata
• പുരുഷന്മാർ • 7,739 (2011) Edit this on Wikidata
• സ്ത്രീകൾ • 8,600 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.9 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G080206


അതിർത്തികൾതിരുത്തുക

കടങ്ങോട്, ചൊവ്വന്നൂർ, കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകൾ, കുന്നംകുളം മുനിസിപ്പാലിറ്റി[2].

സാമൂഹ്യ സാംസ്കാരിക ചരിത്രംതിരുത്തുക

കൊച്ചി രാജാവും സാമൂതിരി രാജാവും തമ്മിൽ ഈ സ്ഥലത്ത് വെച്ച് പല യുദ്ധങ്ങളും നടത്തിയത്‌ കൊണ്ട ഇവിടം പോർക്കള-മെന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് ഇത പോർക്കുളം ആയി. സിന്ധുനാഗരികതയുടെ അതെ കാലയളവിൽ ഇവിടം ജനങ്ങൾ താമസിച്ചിരുന്നതായി പറയുന്നു.കേരളത്തിൽ ആദ്യമായി ശാസ്ത്രീയമായി ഖനനം നടത്തിയ വേദക്കാട് ഇവിടെയാണ്‌... , ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ജന്മം കൊണ്ട ശ്രദ്ധേയമാണ് പോർക്കുളം പഞ്ചായത്തിലെ കൊങ്ങനൂർ.ശ്രീ ശ്രീ ആര്യമഹർഷി, അയ്പ്‌ പാറമേൽ, റഫീക്ക്‌ അക്കികാവ്, ദേവൻ പോർക്കുളം, എന്നിവർ ഈ പഞ്ചായത്തിന്റെ സന്തതികളാണ്.പൂമാന യാത്രക്കിടെ വിനോബാജി പോര്കുളം സന്ദര്ഷിചിട്ടുണ്ട്.പതിനെട്ടരക്കവികളിൽ അരക്കവിയായ പട്ടേത്തിരി ഇവിടെയാണ്‌ ജീവിച്ചിരുന്നത്.ഈ ഗ്രാമത്തിൽ നിന്നും സ്വതന്ത്രസമരത്തിൽ പങ്കെടുത്തവരാണ് കുറുംഭൂർ അപ്പുകുട്ടൻ, ചെരുതിരുതി വേലപ്പൻ, പി.വി.കോമൻ, എന്നിവർ.1957- ൽ വിനോഭഭാവേ രൂപം കൊടുത്ത ഭൂദാന പ്രസ്ഥാനത്തിൽ പി.വി.കോമൻ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.

അടുത്തുള്ള പ്രധാന ക്ഷേത്രങ്ങൾതിരുത്തുക

വടക്കേക്കാട് ദേവീക്ഷേത്രം, കലശമല ശിവക്ഷേത്രം(അകതിയൂർ),

പ്രധാന ആകർഷണങ്ങൾതിരുത്തുക

  • കല്ലഴി കുന്ന് (നരിമടക്കുന്ന്)[2]
  • വേദക്കാട് ഗുഹകൾ[2]

ആര്യലോക് ആശ്രമം. ലോകത്തിൽ ആദ്യമായി ഒരേ ദിവസം കിഡ്നി ദാനം ചെയ്ത ദമ്പതികളായ ശ്രീ ശ്രീ ആര്യമഹർഷിയും സഹധർമ്മിണി സിമിയും വാസസ്ഥാനവും ഇവിടെയാണ്

വിദ്യാലയങ്ങൾതിരുത്തുക

  • സെൻറ് ജോസഫ് & സെൻറ് സിറിൽസ് ഹൈസ്കൂൾ മങ്ങാട്.[2]
  • എം കെ എം യു പി സ്കൂൾ പോർക്കുളം[2]
  • ഡി വി എം എൽ പി സ്കൂൾ അകതിയൂർ[2]

പഞ്ചായത്തിലെ പ്രശസ്തരായവർതിരുത്തുക

സി.വി. ശ്രീരാമൻ (സാഹിത്യകാരൻ) - 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2001-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച ശ്രീരാമൻ കുറെകാലം പോർക്കുളം ഗ്രാമപഞ്ചായത്തിൻറെ പ്രസിഡൻറായിരുന്നു[2].

വാർഡുകൾതിരുത്തുക

  1. മാളോർകടവ്
  2. പൊന്നം
  3. പോർക്കുളം സെൻറർ
  4. പോർക്കുളം നോർത്ത്
  5. കൊങ്ങണൂർ‍
  6. അക്കിക്കാവ്‌ വെസ്റ്റ്‌
  7. അക്കിക്കാവ് ഈസ്റ്റ്‌
  8. അകതിയൂർ നോർത്ത്
  9. അകതിയൂർ സെന്റർ
  10. കല്ലഴിക്കുന്ന്
  11. വേദക്കാട്
  12. പോസ്റ്റ്‌ ഓഫീസ് വാർഡ്‌
  13. വെട്ടിക്കടവ്

അവലംബംതിരുത്തുക

  1. http://www.india9.com/i9show/Porkulam-69046.htm
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "ബാബു എം പാലിശേരി എം എൽ എ യുടെ വെബ്സൈറ്റിൽ നിന്ന്".[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mm" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു