കേരളത്തിലെ മലബാറിലെ ചില പ്രദേശങ്ങളിൽ ഉള്ള ഒരു ആയോധന ജാതിയായിരുന്നു ചേകവർ (ചേകോൻ, ചേകവൻ എന്നും അറിയപ്പെടുന്നു), അംഗലേയം:Chekavar. ചേകവർ എന്ന പദം സംസ്‌കൃത വാക്കായ സേവക് അല്ലെങ്കിൽ സേവകൻ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.[1] മലബാറിലെ ഹിന്ദു തീയ്യർ സമുദായത്തിലെ ഉപജാതിയായിരുന്നു ഇവർ.[2][3] ഉത്തരമലബാറിലെ കോലത്തു നാട്, വടകര, കടത്തനാട്, കണ്ണൂർ , പാലക്കാട് എന്നി പ്രദേശങ്ങളിൽ ആയിരുന്നു ഇവരുടെ പ്രധാന വാസസ്ഥലം. തീയ്യരിലെ ഈ വിഭാഗം അവരുടെ കുലനാമമായി പേരിന്റെ കൂടെ ചേകവർ എന്ന് ചേർത്താണ് അറിയപ്പെട്ടിരുന്നത്.[4] ബ്രിട്ടീഷ് ഭരണകാലം വരെ ഇവരെ ഒരു പ്രത്യക ജാതി ആയി തന്നെ രേഖപ്പെടുത്തി കാണുന്നുണ്ട്. രാജാക്കന്മാരുടെ സേനയിലേ യുദ്ധഭയം തീരെ ഇല്ലാത്ത പടയാളികളായും, കൊട്ടാരങ്ങളുടെ കാവൽക്കാരായും സേവനം ചെയ്യുക എന്നതാണ് ഇവരുടെ തൊഴിൽ.[4][5] അക്കാലത്ത് ചേകവന്മാരിലെ ചിലർക്ക് സ്വന്തമായി സേനകൾ തന്നെ ഉള്ളവരായിരുന്നു. ഇവരിൽ പലരും വടക്കേ മലബാറിൽ സാമാന്യം പ്രശസ്തിയോ, ആഡ്യത്വമോ ഉള്ള അനേകം തറവാടുകളും ഇവരുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. ചേകവന്മാരുടെ തറവാടിനോട് ചേർന്ന് കളരിയും പൂത്തറയും ഉണ്ടാവും, മിക്കപ്പോഴും അതിനോട് ചേർന്ന് കാവും ഉണ്ടാകാറുണ്ട്.

South Indian katar
Puthooram Veedu Wedding ceremony, Painting

പേരിന് പിന്നിൽ

തിരുത്തുക

ചേകവർ എന്ന വാക്ക് സംസ്കൃതത്തിൽ സേവകൻ എന്ന വാക്കും, മലയാളത്തിൽ "പടയാളി, യുദ്ധം ചെയ്യുന്നവൻ" എന്നിങ്ങനെയും വ്യാഖ്യാനങ്ങൾ. മലയാള ഭാഷയുടെ നിഘണ്ടു രചയിതാവായ ഹെർമൻ ഗുണ്ടർട്ട് രേഖപ്പെടുത്തീട്ടുണ്ട്.[6][7]

ചരിത്രം

തിരുത്തുക
 
വിവിധ തരം ആയുധങ്ങൾ

ക്രിസ്തു വർഷം 8-ആം നൂറ്റാണ്ടോടെ ചേകവന്മാരുടെ സാനിധ്യം കേരളത്തിൽ ഉള്ളതായി ചരിത്ര തെളിവുകൾ ഉണ്ട്. ചേര, ചോള സാമ്പ്രാജ്യങ്ങൾ ചേകവരെ അവരുടെ സേനയുടെ ഭാഗമാക്കിയതോടെ ആവാം കളരി കേരളത്തിൽ പ്രചരിച്ചത് എന്നും അനുമാനം ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചേര രാജവംശം അവരുടെ സായുധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദക്ഷിണേന്ത്യയിൽ ഇവരെ എത്തിച്ചത് എന്ന് കാന്റർ വിഷർ Letters from Malabar എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്, കൂടാതെ ചേകവരുടെ ഇടയിൽ ചേകോൻ, തീയ്യചേകോൻ എന്നിങ്ങനെ രണ്ട് ഉപജാതികൾ ഉണ്ടായിരുന്നുവത്രെ. മൂവേന്തർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ട്യ രാജവംശങ്ങൾ വിവിധ കാലഘട്ടത്തിൽ അവരുടെ സേനയിയിൽ ചേകവന്മാരെ ഉപയോഗപ്പെടുത്തിയത് ചില ശിലാ ലീഗിതങ്ങളിൽ കാണാം.[1]

1-"ചോള കാലഘട്ടത്തിൽ, പരാന്തക ഒന്നാമന്റെ സാമന്തനായ സെന്നിപ്പെരരയ്യൻ വെല്ലൂരിൽ മുൻനിരയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പരമാധികാരി പാണ്ഡ്യനും അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ശ്രീലങ്കൻ രാജാവിനുമെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധത്തിനിടയിൽ, അദ്ദേഹത്തിന്റെ നാല് സൈനികർ (ചേവകർ) ധീരമായി പോരാടി മരിച്ചു". എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[8]

2-ശ്രീ-മാരൻ ചടയൻ ചേര രാജാവ് രാജ്യഭരണം ഏറ്റതിന്റെ ഇരുപത്തിഏഴാം കൊല്ലത്തിൽ പെരുമാൾ അടികളുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂർ വിഴിഞ്ഞംകോട്ട ആക്രമിച്ചു. അവിടെ ഉണ്ടായിരുന്ന പാണ്ഡ്യസേനയെ കീഴടക്കി സൈന്യം ആയ് നാടും കടന്ന് ആരുവാമൊഴിക്ക്‌ നേരെ നീങ്ങി, സമീപം ഉണ്ടായിരുന്ന കാരെകോട്ട താവളമുറപ്പിച്ച പാണ്ഡ്യസേനയെ കനത്ത പ്രഹരമേൽപ്പിച്ചു. കോട്ട നശിപ്പിക്കാൻ വന്നപ്പോൾ പാണ്ഡ്യസേനയിലെ സേനാധിപനും പടത്തലവന്മാരുമായ രണകീർത്തി എന്നും അമകീർത്തി എന്നും പേരുള്ള രണ്ട് ചേകവർ ചേരസേനയിലെ പലരെയും ധീരമായി കൊന്നു. ഒടുവിൽ ചേരന്മാർക്ക് മുൻപിൽ പൊരുതിവീരമൃത്യുവരിച്ചതായി ശിലാശാസനം കൊത്തിവെച്ചിട്ടുണ്ട്.[9][10][11][12]

മലബാറിലേ വൈദേശികൻ Jacabus Canter Visscher ചേകവരെ പറ്റിയുള്ള കത്ത് ഇങ്ങനെ പറയുന്നു,

'അവർ ജനിച്ച പട്ടാളക്കാരായിരിക്കാം, കാരണം അവരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ അവർ എപ്പോഴും ആയുധങ്ങൾ വഹിക്കണം. ഭരണാധികാരിയുടെ സൈന്യത്തിൽ അവരെ സൈനിക സേവനങ്ങളിൽ അനുവദിച്ചു. ആഭ്യന്തരയുദ്ധത്തിലോ കലാപത്തിലോ, ചേകവർ യജമാനന് വേണ്ടി ആയുധമെടുക്കാൻ ബാധ്യസ്ഥരായിരുന്നു;[1]

ആദ്യ കാലങ്ങളിൽ നായന്മാരെ പോലെ തന്നെ ചെറുനാട്ടുരാജാക്കന്മാരുടെയും സേനയിൽ ഇവർ ചേർക്കപ്പെട്ടിരുന്നു.[13] മലബാറിൽ കൂടാതെ തെക്കൻ കേരളത്തിലേക്ക് ഇവരുടെ വളരെ അപൂർവം പരമ്പര പണ്ട് തന്നെ കുടിയേറിയിരുന്നു. തെക്കൻ രാജ്യത്തെ നാട്ടുരാജാക്കന്മാരുടെ ക്ഷണപ്രകാരം കളരി അഭ്യസിപ്പിക്കാനും യുദ്ധത്തിനും വേണ്ടി പലരും പോയിട്ടുണ്ട്. അവരിൽ പലരും പിന്നീട് അവിടെ തന്നെ സ്ഥിരതാമസം ആകുകയും ചെയ്തിട്ടുണ്ടാവാം. ജേക്കബ് കാണ്ടർ വിസ്ചർ തന്റെ ഗ്രന്ഥത്തിൽ മാർത്താണ്ഡവർമ്മയുടെ സേനയിൽ മലബാറിൽ നിന്ന് കൊണ്ട് വന്ന ചേകവന്മാരെ പറ്റി പ്രതിപാതിക്കുന്നത് ഇപ്രകാരം:-.

തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈനിക സേനയിൽ യൂറോപ്യൻ രീതിയിലുള്ള അച്ചടക്കം ഉള്ള 50,000 പുരുഷന്മാരും വില്ലും അമ്പും കുന്തവും വാളും യുദ്ധ കോടാലിയും ധരിച്ച 100,000 മലബാറിൽ നിന്നുള്ള നായരും, ചേകവരും (ചേകോകളും) ഉൾപ്പെടുന്നു. വടക മുഗം, തെക്ക്മുഖം എന്നീ രണ്ട് വലിയ സർവാദി വാഹകരെ അദ്ദേഹം സൂക്ഷിക്കുന്നു, അവയിലൊന്ന് വടക്കും മറ്റൊന്ന് തെക്കും സ്ഥാപിച്ചിരിക്കുന്നു.[1][14]

ഉത്തരമലബാറിലേ ഇന്ന് പല തിയ്യർ കുടുംബങ്ങളും തങ്ങളുടെ വേരുകൾ ഈ ചേകവർ വംശത്തിൽ നിന്നാണ് കാണുന്നത് എന്ന് ചരിത്ര നിരീക്ഷകർ ഉൾപ്പടെ പറയുന്നു.[15] പലപ്പോഴും കുടിപ്പകയ്ക്കും, നടുവഴികൾക്കും വേണ്ടി ധ്വന്തയുദ്ധത്തിൽ ഇവർ വീരമൃത്യു വരിക്കുന്നത് വടക്കാൻ പാട്ടിൽ പ്രസിദ്ധമാണ്.[5] വടക്കൻ പാട്ടിൽ വാഴ്ത്തപ്പെട്ട പുത്തൂരം വീടും ആരോമൽ ചേകവരുടെയും ഉണ്ണിയാർച്ചയും 16- നൂറ്റാണ്ടിലെ പ്രധാന യോദ്ധാക്കളിലെ തലവന്മാരാണ്.[16][4][17]കുടകരോട് യുദ്ധം ചെയ്ത് വിജയിച്ച മന്ദപ്പൻ ചേകവരെ പറ്റിയും കണ്ണൂരിലെ അകത്തോട്ടി ചേകവരെ പറ്റിയും വടക്കേ മലബാറിലെ തോറ്റം പാട്ടിൽ കാണാം പണ്ട് രാജ ഭരണകാലത്ത് നാടുവാഴികൾക്കും ജന്മികൾളുടെയും മൂപ്പിളമ തർക്കമോ അതിർത്തി തർക്കമോ പരിഹരിക്കാൻ ചേകവന്മാരെ ഉപയോഗപ്പെടുത്തിയിരുന്നു, അതിനായി കളരി മാമാങ്കം രാജാവിന്റെ മേൽനോട്ടത്തിൽ നിശ്‌ചയിക്കും ഇവർ സ്വയം അങ്കത്തട്ടിൽ വാളും പരിചയും ഉപയോഗിച്ചു പരസ്പരം അങ്കം കുറിക്കുന്നു.[5][17] ബ്രിട്ടീഷ്ഭരണം മലബാറിൽ പിടിമുറുക്കിയതും കളരി നിരോധിച്ചതും കളരിപ്പയറ്റിന്റെ പ്രാധാന്യം കുറഞ്ഞു പിന്നീട് ഈ വിഭാഗം മറ്റു തൊഴിലുകളിലേക്ക് മാറുകയുമുണ്ടായി അതോടെ ചെറുനാട്ടുരാജാക്കന്മാർ ക്ഷയിക്കുകയും ചെയ്തതോടെ ചേകവന്മാരുടെ പ്രശസ്തി കുറഞ്ഞു തുടങ്ങി. മലബാറിലെ ഈ തീയ്യരുടെ പോരാട്ടവീര്യം മനസ്സിലാക്കി ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ തീയ്യർക്കായി പ്രത്യേകം റെജിമെന്റും കോളേണിയൽക്കാലത്ത് രൂപീകരിക്കുകയുണ്ടായി, തീയ്യർ അതിന്റെ ഭാഗമായി കൂലി പട്ടാളക്കാരാകുകയും പിന്നീട് നേറ്റിവ് ഇൻഫെൻഡ്രി ഫോഴ്‌സ് രൂപീകരിച്ചതോടെ മദ്രാസ് റെജിമെന്റിന്റെ ഭാകമാവുകയും ചെയ്തു.[18] പിന്നീട് ഈ റെജിമെന്റിൽ വ്യാപകമായി തീയ്യന്മാർ ബ്രിട്ടീഷ് ആർമിയിൽ ചേരുകയും ചെയ്തതോടെ തലശ്ശേരിയിൽ തീയർ പട്ടാളം എന്ന ഒരു പ്രത്യേകം റെജിമെന്റ് ഉണ്ടാകുകയും ചെയ്തു.[19][1][20]

ശ്രദ്ധേയർ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 Jacobus Canter Visscher (1862). Letters from Malabar, tr.: to which is added An account of Travancore, and fra Bartolomeo's travels in that country. By H. Drury. Oxford University. p. 128-172. The Marthanda varma King's army at Travancore consisted of 50,000 men with European discipline and 100,000 Malabar Nairs and Chegos (Chekavar) armed with bows, arrows, spears, swords and battle axes. He keeps two great sarvadi bearers, Vataka Mugam and Thekmukham, one of which is placed in the North and the other in the South.
  2. P., Girija, K. Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity. ISBN 978-1-000-48139-6.{{cite book}}: CS1 maint: multiple names: authors list (link)
  3. David Waterhouse (1998). Dance of India University of Toronto, Centre for South Asian Studies. p. 167. ISBN 9781895214154.
  4. 4.0 4.1 4.2 Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 9780190992071.
  5. 5.0 5.1 5.2 manoramaonline. "കലി'യടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം Tuesday 11 December 2018 10:17 AM".
  6. Gundert, Herman (2000) [1872]. Malayalam-English Dictionary (3rd ed.). Sahythia Pravarthaka Sahakarana Sangham, Kerala
  7. Tobias Zacharies (1999). Malayalam, English Dictionary. Asian Education Service. p. 164. ISBN 9788120600676.
  8. Sri Nandan Prasad (2002). Historical Perspectives of Warfare in India Some Morale and Matériel Determinants. Project of History of Indian Science, Philosophy and Culture Original from:the University of Michigan. p. 226. ISBN 9788187586104. Chola period , Sennipperaraiyan , a feudatory of Parantaka I , was in the vanguard at Vellur , where his sovereign had to battle against the Pandya and his ally the Sri Lankan king . In the course of the battle , four of his troops ( chevakar ) died fighting bravely . {{cite book}}: line feed character in |publisher= at position 61 (help); line feed character in |title= at position 44 (help)
  9. Kumblamchirayil Vasavapa Panicker (1944). സരസകവി മൂഴൂർ എസ്. പത്മനാഭപ്പണിക്കർ ഒരു ആനുകാലികാവലോകനം. p. 97. {{cite book}}: line feed character in |title= at position 35 (help)
  10. കെ. ജി. നാരായണൻ (1984). ഈഴവ-തീയ്യ ചരിത്ര പഠനം. Anaswara Publication. p. 18.
  11. വി. ആർ. പരമേശ്വരൻ പിള്ള (1963). പ്രാജീന ലിഖിതങ്ങൾ. university of California. p. 132.
  12. കെ. ശിവശങ്കരൻ നായർ (1993). വേണാടിന്റെ പരിണാമം. സാംസ്കാരിക പ്രസിദ്ധീകരണം കേരള സർക്കാർ. p. 28.
  13. Padmanabha Menon, K. P. (1933). History of Keralas'. vol. III, Ernakulam. pp. 398–402
  14. Heber Drury, Jacobus Canter Visscher (2022). letters from Malabar. Third party. p. 172. ISBN 9783375033255.
  15. Ullekh.N.p (2018). Kannur:inside India's Bloodiest. Penguin Random House India Private Limited, 2018. p. 201. ISBN 9789353051051.
  16. Ayyappa Paniker, K. (1997). Medieval Indian Literature: Surveys and selections. ISBN 9788126003655.
  17. 17.0 17.1 കാവാലം നാരായണ പണിക്കർ (1991). floklore of kerala-India. National books,kollam. p. 108. ISBN 9788123725932. Retrieved 2008-10-8. {{cite book}}: Check date values in: |access-date= (help)
  18. Madras (Indian State) (1911). Selections from the Records of the Madras Government. Government Press. p. 210.
  19. Edward Balfour (1977). The encyclopedia Asiatics, Comprising india Subcontinent. p. 274.
  20. Edgar Thurston,Regachari (1906). Caste and Tribes of Southern india Vol.111.
"https://ml.wikipedia.org/w/index.php?title=ചേകവർ&oldid=4228722" എന്ന താളിൽനിന്ന് ശേഖരിച്ചത്