കോട്ടക്കൽ കണാരൻ ഗുരുക്കൾ

കളരിപ്പയറ്റ് സ്ഥാപകൻ

കോട്ടക്കൽ കണാരൻ ഗുരുക്കൾ അഥവ കോട്ടക്കൽ കണാരൻ ചേകവർ (1850-1941), ബ്രിട്ടീഷ് ഭരണത്തിന് ശേഷം അന്യം നിന്നു കളരി വീണ്ടെടുത്ത കളരിപ്പയറ്റ് സ്ഥാപകൻ.[1]കണാരൻ ഗുരുക്കൾ കോഴിക്കോട് വടകരക്കടുത്ത് ഒരു വലിയ ഭൂവുടമയായ പ്രമുഖ തീയ്യർ തറവാട്ടിലാണ് ജനിച്ചത്

കോട്ടക്കൽ കണാരൻ ഗുരുക്കൾ
ജനനം1850
മരണം1941
തൊഴിൽകേരളത്തിലെ കളരി സ്ഥാപകൻ
പുരസ്കാരങ്ങൾദ്രോണാചാര്യൻ

മലബാറിൽ ബ്രിട്ടീഷ് ഭരണം അധികാരം കയ്യടക്കിയത്തോട് കൂടി മലബാറിലെ ആയോധന കലയായ കളരിപ്പയറ്റ് നിരോധിച്ചിരുന്നു, ഇതേ തുടർന്ന് കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉണ്ടായിരുന്ന കളരികളും, സ്ഥാപനങ്ങളും ക്ഷയിക്കുകയുണ്ടായി.[1]ഈ കളരിയെ ഇന്ന് കാണുന്ന രീതിയിൽ വീണ്ടെടുത്തു പുതിയ കാലഘട്ടത്തിലേക്ക് കൊണ്ട് വന്നത് കോട്ടക്കൽ കണാരൻ ഗുരുക്കൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ കളരിപ്പയറ്റിലെ ദ്രോണാചാര്യൻ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണതാൽ തകർക്കപ്പെട്ട കളരിപ്പയറ്റ് എന്ന ആയോധന കലയെ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളിൽ ആദ്യകാലങ്ങളിൽ പങ്ക് വഹിച്ച കളരിപ്പയറ്റ് ഗുരുക്കന്മാരിൽ ഒരു സുപ്രധാന വ്യക്തിയായിരുന്നു കണാരൻ ഗുരുക്കൾ.[1]വലിയ ഭൂവുടമയായിരുന്നിട്ടു കൂടി, തന്റെ നാൽപ്പതാം വയസ്സിൽ കളരി സ്ഥാപനത്തിനും മറ്റും ചിലവിൻ വേണ്ടിയും 160 ഏക്കർ വരുന്ന ഭൂസ്വത്ത് വിറ്റ് കേരളത്തിലും പുറത്തുമായി യാത്രകൾ ചെയ്തും താമസിച്ചും മറഞ്ഞു കിടക്കുന്നതും പ്രശസ്തി നഷ്ടപെട്ട അടവുകളും സ്വയക്തമാക്കികൊണ്ട് പഴയകാല ഗുരുക്കന്മാരിൽ നിന്നും അറപ്പിൽകൈ, ഒടിമുറശ്ശേരി, വട്ടയൻതിരുപ്പൻ, പിള്ളതാങ്ങി സംബ്രതായങ്ങളും മന്ത്രതന്ത്രവിദ്യയും, ധ്യാന സേവയും പഠിച്ചു. [1]

പിന്നീട് ഗുരുക്കൾ അഭ്യാസമുറകൾ പഠിച്ചശേഷം 65-ാമത്തെ വയസ്സിൽ തലശ്ശേരിയിലെ തിരുവങ്ങാട്ട് എത്തി ആദ്യമായി സ്വന്തമായി കളരി സ്ഥാപികുകയാണ് ഉണ്ടായത്, അദ്ദേഹത്തിന്റെ യഥാർത്ഥ നാമം കോട്ടക്കൽ കണാരൻ ചേകവർ എന്നായിരുന്നു.[2] വളരെ കഷ്ടപ്പെട്ട് ആണെങ്കിലും അന്നത്തെ കാലത്ത് ഇതിനൊന്നും ആളുകൾ മുന്നോട്ട് വരാതെ ഇരുന്ന കാലഘട്ടത്തിൽ ആയിരുന്നു കണാരൻ ഗുരുക്കളുടെ ഈ ധീരത എന്നു പറയാം. പിന്നിട് സി.വി.എൻ. കളരിയുടെ സ്ഥാപകനായ സി. വി.നാരായണൻ നായർ കണാരൻ ഗുരുക്കളുടെ ശിഷ്യനായിരുന്നു.[1]

സി.വി.എൻ. കളരിയുമായുള്ള ബന്ധം

തിരുത്തുക

മലബാറിൽ കളരിക്കുള്ളിൽനിന്ന് കളരിപ്പയറ്റ് ജനങ്ങളിലെത്തിക്കുന്നതിന് പിന്നീട് നേതൃത്വം വഹിച്ചത് സി.വി.എൻ. കളരികളിലൂടെയായിരുന്നു.[1]സി.വി.എൻ. അധ്യകാലങ്ങളിലെ കളരി ഗുരുക്കന്മാരുടെ വേരുകൾ പരിശോധിച്ചാൽ കണാരൻ ഗുരുക്കളിൽ ചെന്ന് എത്തുന്നത് പോലെ സി.വി എൻ കളരികളുടെ സ്ഥാപകനായ സി.വി.നാരായണൻ നായർ കോട്ടയ്ക്കൽ കണാരൻ ഗുരുക്കളുടെ ഒരു പ്രധാന ശിഷ്യനായിരുന്നു. തച്ചോളി ഒതേനന്റെ കാലഘട്ടത്തിനുശേഷമുള്ള എണ്ണപ്പെട്ട കളരി അഭ്യാസികളായിരുന്നു 40-ാമത്തെ വയസ്സിൽമാത്രം പഠനമാരംഭിച്ച കണാരൻ ഗുരുക്കളും, ഗുരുക്കളുടെ പ്രധാന ശിഷ്യനായിരുന്ന നാരായണൻ ഗുരുക്കളും സമകാലീനനായിരുന്ന ചിറയ്ക്കൽ ടി.ശ്രീധരൻ നായരും.[1]കണാരൻ ഗുരുക്കൾ 40-ാമത്തെ വയസ്സിൽ തുടങ്ങിയ കളരിസമ്പ്രദായമാണ് ഇന്ന് കാണുന്ന കളരിയുടെയെല്ലാം അടിത്തറ. സി.വി.എൻ. നാരായണൻ നായർ കണാരൻ ഗുരുക്കളിൽ നിന്നായിരുന്നു അഭ്യാസമുറകൾ പഠിച്ചത് പിന്നീട് കളരി സ്ഥാപിച്ചതിലും വികസിപ്പിച്ചതിലും കണാരൻ ഗുരുക്കളുടെ മുഖ്യ പങ്ക് ചൂണ്ടി കാണിക്കാം. കണാരൻ ഗുരുക്കൾ തന്റെ അറിവിന്റെ പൂർണ ഭാഗവും തുറന്നുനൽകിയത് സി.വി.എന്നിനായിരുന്നു. [1][3][4][5][6]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-28. Retrieved 2020-11-21.
  2. Singh, Shanta Serbjeet (August 23, 2000). Indian Dance: The Ultimate Metaphor. Ravi Kumar. p. 109. ISBN 9781878529657 – via Google Books.
  3. https://www.thalassery.info/ml/personality.htm
  4. https://www.thehindu.com/life-and-style/fitness/the-kalari-burner/article24551272.ece/amp/
  5. https://timesofindia.indiatimes.com/readersblog/grand-ole-rathore/kalari-yoga-foundation-to-the-worlds-oldest-and-complete-form-of-self-defence-22751/
  6. https://kairalibooks.com/product/kalarippayattu-vignanakosam-2/