പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ

പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ എന്നും പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ ചേകോൻ എന്നുകൂടി അറിയപ്പെട്ടു.[1] പതിനേഴാം നൂറ്റാണ്ടിൽ വയനാട്ടിൽ ജീവിച്ചിരുന്ന ഒരു നാട്ടു ഭരണാധികാരിയായിരുന്നു. വടക്കൻ പാട്ടുകളിലെ പൊന്നാപുരം കോട്ടയുടെ അതിപനായിരുന്നു അദ്ദേഹം [2], വടക്കൻ പാട്ടുകളിലെ മറ്റൊരു പ്രമേയമായ തച്ചോളി പാട്ടിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്, അതിൽ തന്നെ വയനാട്ടിലെ ഒരു പ്രധാന നാട്ടുപ്രമാണി ആയിരുന്നു. തച്ചോളി ഒതേനന്റെ കാലത്താണ് ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു, തച്ചോളി ഒതേനൻ കേളുവിനെ കൊല്ലുന്നതായി കാണാം. തച്ചോളി പാട്ടിൽ, കന്നിയെ മൂത്തകേളു മൂപ്പൻ തട്ടി കൊണ്ടുപോകുന്നു, കന്നിയെ രക്ഷിച്ചത് തച്ചോളി ഒതേനൻ മൂപ്പനെ കൊന്നതിന് ശേഷമാണ്. അതിനുശേഷം കോട്ട ഭരണം സഹോദരനായ കുഞ്ഞിക്കേളുവിന് ചുമതല നൽകുന്നു.[2] പൊന്നാപുരത്തെ ഒരു പ്രമുഖ പടത്തലവനായ കേളുമൂപ്പന്റെ കൂറ്റൻ കോട്ടയാണ് ഒരു വടക്കൻ പാട്ടിലെ പ്രമേയം. അദ്ദേഹത്തിന് 16 വാൾ ഏന്തിയ നായമാരായ അംഗരക്ഷകരും, പല്ലക്ക് ചുമക്കാൻ 22 നായന്മാരും ഉണ്ടായിരുന്നു. ചരട് വലിച്ചാൽ സ്വയം അടയാവുന്ന 90 വാതിലുകളുള്ള ഈ പൊന്നപുരം കോട്ടയ്ക്ക് കൂറ്റൻ ഉറപ്പുള്ള പ്രതലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നും വടക്കൻ പാട്ട് ഉൾപ്പടെ ഉള്ള ചരിത്ര രേഖകളിൽ ഉണ്ട്. കോട്ടയ്ക്ക് ചുറ്റും ഏഴ് കിടങ്ങുകൾ വീതവും ഇരുമ്പ് പാലവുമായി ബന്ധിപ്പിച്ചിരുന്നു.[3][4][5]

Reference തിരുത്തുക

  1. "സരസകവി മൂഴൂർ എസ്. പത്മനാഭപ്പണിക്കർ: ഒരു ആനുകാലികാവലോകനം". 1944.
  2. 2.0 2.1 Menon, A. Sreedhara (4 March 2011). Kerala History and its Makers (in ഇംഗ്ലീഷ്). D C Books. p. 85. ISBN 978-81-264-3782-5. Retrieved 10 October 2021.
  3. Sadasivan, S. N. (2000). A Social History of India. ISBN 978-81-7648-170-0.
  4. Rāghavavāriyar (1991). Abhijñānaṃ: Paṭhanaṅȧḷ. ISBN 978-81-7180-254-8.
  5. Menon, Chelnat Achyuta (1935). "Ballads of North Malabar".