ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) [1] മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.[2]
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
---|---|
![]() പ്രൊഫസർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
ജനനം | |
മരണം | 1994 ജനുവരി 10 |
തൊഴിൽ | ചലചിത്രഗാന രചയിതാവ് കലാലയ അദ്ധ്യാപകൻ |
ജീവിതരേഖ തിരുത്തുക
തമിഴ്നാട് നാഗർകോവിൽ ലക്ഷ്മിപുരം കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണൻ നായർ, പ്രേം നസീറിന്റെ സൗഹൃദത്തിൽ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം നസീറിന്റെ നിർബന്ധപ്രകാരമാണ് ആദ്യ ചലച്ചിത്രഗാനം എഴുതുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത് 1977ൽ പ്രദർശനത്തിനെത്തിയ ഇന്നലെ ഇന്ന് എന്ന ചലച്ചിത്രത്തിന് വേണ്ടി ദേവരാജന്റെ ഈണത്തിൽ രചിച്ച സ്വർണ്ണ യവനികയ്ക്കുള്ളിലെ സ്വപ്ന നാടകം എന്ന ഗാനമായിരുന്നു അത്.[3] ചില ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയുമെഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിൽസക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം 1994 ജനുവരി പത്തിനു തന്റെ 64 വയസ്സിൽ അന്തരിച്ചു.
ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ തിരുത്തുക
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തിരക്കഥയെഴുതിയ ചിത്രങ്ങൾ തിരുത്തുക
വർഷം | ചിത്രം | നായകൻ | നായിക | സംവിധായകൻ |
---|---|---|---|---|
1981 | കൊടുമുടികൾ | പ്രേംനസീർ | ജയഭാരതി | ശശികുമാർ |
അവലംബം തിരുത്തുക
- ↑ 'കാലം തിരിച്ചു നടന്നാൽ' - www.scribd.com
- ↑ "മലയാളസംഗീതം ഇൻഫൊ". malayalasangeetham.info. ശേഖരിച്ചത് 26 ജനുവരി 2018.
- ↑ "ജനുവരിയുടെ നഷ്ട്ങ്ങൾ". മൂലതാളിൽ നിന്നും 2013-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-17.
- ↑ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ - മലയാളചലച്ചിത്രം