ഖി സൺ ദേശീയോദ്യാനം

തായ്‌ലാന്റിലെ ലമ്പാങ് പ്രവിശ്യയിലെ ദേശീയോദ്യാനം

1988 ജൂലൈ 28 ന് നിലവിൽ വന്ന ഖി സൺ ദേശീയോദ്യാനം തായ്‌ലാന്റിലെ ലമ്പാങ് പ്രവിശ്യയിലെ 58 -ാമത്തെ ദേശീയോദ്യാനമാണ്. ചൂടു നീരുറവകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളാണ്.[1]

ഖി സൺ ദേശീയോദ്യാനം
อุทยานแห่งชาติแจ้ซ้อน
A stream going through the national park
Map showing the location of ഖി സൺ ദേശീയോദ്യാനം
Map showing the location of ഖി സൺ ദേശീയോദ്യാനം
Park location in Thailand
LocationLampang Province, Thailand
Nearest cityLampang
Coordinates18°50′11″N 99°28′14″E / 18.83639°N 99.47056°E / 18.83639; 99.47056
Area592 കി.m2 (6.37×109 sq ft)
EstablishedJuly 1988
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം

തിരുത്തുക
 
Indian muntjac

മ്യാങ് പാൻ, ഖി ഹോം എന്നീ ജില്ലകളിലെ ലാമ്പാങ് നഗരത്തിൽ നിന്ന് വടക്ക് 75 കിലോമീറ്റർ അകലത്തിൽ 592 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഖി സൺ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ ഉയരത്തിൽ ഖുൻ ടാൻ മലനിരകളുമായി ചേർന്നുകിടക്കുന്ന ഈ ദേശീയോദ്യാനത്തിനുചുറ്റും ധാരാളം ജലവും കാണപ്പെടുന്നു.[2] 150 മീറ്റർ ഉയരമുള്ള ഖി സൺ വെള്ളച്ചാട്ടം, 100മീറ്റർ ഉയരമുള്ള മി കൊടുമുടിയിൽനിന്നുള്ള വെള്ളച്ചാട്ടം, 100 മീറ്റർ ഉയരമുള്ള മി കൂൻ വെള്ളച്ചാട്ടം, മി മൗൺ എന്നിവ ഈ ഉദ്യാനത്തിന്റ സവിശേഷതകളാണ്. [3]

 
White-rumped shama

സസ്യജന്തുജാലങ്ങൾ

തിരുത്തുക

ഉഷ്ണമേഖലാപ്രദേശങ്ങളിലെ അധികം ഉയരത്തിലല്ലാത്ത മഴക്കാടുകളും ഇലകൊഴിയും കാടുകളുമാണ് ഇവിടെ കാണപ്പെടുന്നത്. ചന്ദനവേമ്പ്, ഡയസ്പൈറോസ് എന്നിവ സസ്യജാലങ്ങളിൽപ്പെടുന്നു. കേഴമാൻ, മകാക്, സ്വർണ്ണപ്പൂച്ച, കാട്ടുപന്നി എന്നീ സസ്തനികളും ജന്തുജാലങ്ങളിൽപ്പെടുന്നു. ഷാമക്കിളി, ചുവന്ന കാട്ടുകോഴി, മരംകൊത്തി, ബുൾബുൾ, പ്രാവ് എന്നീ പക്ഷിജാലങ്ങളെയും ഇവിടെ കണ്ടുവരുന്നു.

ബ്രാക്കോണിഡേ എന്ന കുടുംബത്തിലെ അലെയോഡെസ് ഗാഗ (Aleiodes gaga) എന്ന പാരസിറ്റോയിഡ് വാസ്പിന്റെ ഒരു സ്പീഷീസിനെ ഇവിടെ നിന്ന് ആദ്യമായി കണ്ടെത്തിയിരുന്നു. 2012-ൽ കണ്ടെത്തിയ ഈ സ്പീഷീസ് ലേഡി ഗാഗ എന്ന പേരിലാണ് അറിയപ്പെടുന്നത്.[4]

  1. "Chae Son National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 3 July 2013.
  2. "Chae Son National Park". Lonely Planet. Archived from the original on 26 November 2015. Retrieved 4 July 2013.
  3. Dundas, Deysia (December 2004). Let's Go Southeast Asia (9th ed.). Macmillan. p. 788. ISBN 978-0-31233-567-0.
  4. D. Wheeler, Quentin (September 16, 2012). "New to Nature No 84: Aleiodes gaga". The Guardian. London. Retrieved July 21, 2013.
"https://ml.wikipedia.org/w/index.php?title=ഖി_സൺ_ദേശീയോദ്യാനം&oldid=3746693" എന്ന താളിൽനിന്ന് ശേഖരിച്ചത്