വനങ്ങളിലെ ഒരു സസ്തനിയാണ് കാട്ടുപന്നി.[3] (ശാസ്ത്രീയ നാമം:Sus scrofa, ഇന്ത്യൻ നാമം:Indian Boar) ഇരുണ്ട ചാരനിറത്തിലുള്ള കാട്ടുപന്നികൾ ഇലപൊഴിയും വനങ്ങൾ, വൃക്ഷ നിബിഡമേഖലകൾ, വെള്ളമുള്ള പുൽമേടുകൾ, ചെറിയ കുറ്റിക്കാടുകൾ എന്നിവയിൽ വസിക്കുന്നു. Sus scrofa cristatus എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.

Wild boar
Temporal range: Early PleistoceneHolocene
Male Central European boar
(S. s. scrofa)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Suidae
Genus: Sus
Species:
S. scrofa
Binomial name
Sus scrofa
Reconstructed range of wild boar (green) and introduced populations (blue): Not shown are smaller introduced populations in the Caribbean, New Zealand, sub-Saharan Africa, and elsewhere in Bermuda, North, Northeast, and Northwest Canada and Alaska.[1]
Synonyms
Species synonymy[2]
  • andamanensis
    Blyth, 1858
  • babi
    Miller, 1906
  • enganus
    Lyon, 1916
  • floresianus
    Jentink, 1905
  • natunensis
    Miller, 1901
  • nicobaricus
    Miller, 1902
പുള്ളിമാൻ കുഞ്ഞിനെ പിടികൂടുന്ന കാട്ടുപന്നി, പറമ്പിക്കുളത്തു നിന്നുള്ള കാഴ്ച

ഇരുണ്ട ചാരനിറമാർന്ന ഉടലാണ് കാട്ടുപന്നിയുടേത്. കൂർത്ത വായ്‌ഭാഗം, തേറ്റകൾ, കനം കുറഞ്ഞ കാലുകൾ, നേർത്ത വാൽ എന്നിവ കാട്ടുപന്നിയുടെ പ്രത്യേകതയാണ്. വാലിന്റെ അഗ്രഭാഗവും ത്വക്കുകളും രോമാവൃതമാണ്. ഉയർന്നു നിൽക്കുന്ന ഉളിപ്പല്ലുകളാണ് തേറ്റയായി അറിയപ്പെടുന്നത്. തേറ്റയ്ക്ക് ഏകദേശം 12 സെന്റിമീറ്റർ നീളമാണുള്ളത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനായി ഇവ അതിവേഗം പാഞ്ഞു വന്ന് തേറ്റകൾ കൊണ്ട് ആക്രമിക്കുന്നു. സാധാരണയായി നിരുപദ്രവകാരികളായ കാട്ടുപന്നികൾ അപൂർവമായി അപകടകാരികളാകാറുണ്ട്. മിശ്രഭുക്കായ ഇവ തേറ്റ ഉപയോഗിച്ച് മണ്ണു തുരന്ന് കായ്കളും വിത്തുകളും ഭക്ഷിക്കുന്നു. കൂടാതെ ഇവ മണ്ണിര, ചെറിയ ഇഴജന്തുക്കൾ, മുട്ടകൾ എന്നിവയും ഭക്ഷണമാക്കാറുണ്ട്[4][1]. രാപകൽ ഭേദമന്യേ കൂട്ടത്തോടെ സഞ്ചരിക്കുന്ന കാട്ടുപന്നികളിലെ ആൺപന്നികൾ ചിലപ്പോൾ ഒറ്റപ്പെട്ട് സഞ്ചരിക്കാറുണ്ട്. ചതുപ്പു പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ഇവ കിടന്നുരുളുന്നു.

രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടുപന്നികളുടെ ഭാരം 30 മുതൽ 50 കിലോഗ്രാം വരെയാണ്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരം തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. ഈ ശരീരത്തിൽ കറുത്ത വരകൾ കാണാറുണ്ട്. ഏകദേശം രണ്ടാഴ്ച മാത്രം അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ തുടർന്ന് അമ്മയോടൊപ്പം ഭക്ഷണത്തിനായി സഞ്ചരിക്കുന്നു. രണ്ടാം വർഷം മുതലാണ് ഇവയ്ക്കു തേറ്റ വളർന്നു തുടങ്ങുക.

കടുവ, കുറുക്കൻ, പുലി എന്നിവ കാട്ടുപന്നികളെ ഭക്ഷണമാക്കാറുണ്ട്. വനവിസ്തൃതിയിൽ ഉണ്ടായ കുറവു മൂലം കാടുകളുടെ സമീപഗ്രാമങ്ങളിൽ ഇവ കൂട്ടത്തോടെ ഭക്ഷണത്തിനായി ഇറങ്ങുക വഴി കൃഷിനാശങ്ങൾ വരുത്തുന്നു. എണ്ണത്തിലുള്ള കുറവു മൂലം കേരളത്തിൽ ഇവയെ വേട്ടയാടൽ നിയന്ത്രണ വിധേയമാണ്.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Oliver, W.; Leus, K. (2008). "Sus scrofa". IUCN Red List of Threatened Species. 2008: e.T41775A10559847. doi:10.2305/IUCN.UK.2008.RLTS.T41775A10559847.en. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes a brief justification of why this species is of least concern. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "iucn" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-07-24. Retrieved 2011-08-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുപന്നി&oldid=4139271" എന്ന താളിൽനിന്ന് ശേഖരിച്ചത്