ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരപൂർവ്വ മൃഗമാണ് സ്വർണ്ണപ്പൂച്ച. പേരു സൂചിപ്പിക്കുംപോലെ ഇവയ്ക്ക് അൽപം സ്വർണ്ണനിറമുണ്ട്. ആസാം, ബംഗാൾ എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിലും ഇല പൊഴിയും കാടുകളിലും താമസിക്കുന്ന ഇവയ്ക്ക് മുഖത്തും വാലിന്റെ ഭാഗത്തും മങ്ങിയ നിറമാണ്. പൊതുവേ രാത്രി സഞ്ചാരിയായ ഇവ പകൽ ഒളിത്താവളത്തിൽ വിശ്രമിക്കുന്നു.

ഏഷ്യൻ സ്വർണ്ണപ്പൂച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. temminckii
Binomial name
Pardofelis temminckii
(Vigors & Horsfield, 1827)
Distribution of the Asian Golden Cat

സവിശേഷതകൾ

തിരുത്തുക

ഇവയ്ക്ക് കാഴ്ചശക്തിയും മണം പിടിക്കാനുള്ള കഴിവും കൂടുതലാണ്. അതിനാൽ പെട്ടെന്നുള്ള അപകടങ്ങൾ ഇവയ്ക്ക് പെട്ടെന്ന് തരണം ചെയ്യാനാകും .

ഭക്ഷണരീതി

തിരുത്തുക

ഇവയുടെ സഞ്ചാരവും ഒറ്റയ്ക്കാണ്. മാൻ, മ്ലാവ് , കാട്ടുപന്നി, കുരങ്ങ്, മുയൽ തുടങ്ങിയവയെയാണ് ഇവ വേട്ടയാടുന്നത്. പൂർണ്ണ വളർച്ചയെത്തുമ്പോൾ ഏതാണ്ട് 125 സെ. മീ. നീളവും 10 കിലോ തൂക്കവുമുണ്ടാകും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഇവയെ ഇപ്പോൾ കണ്ടെത്താൻ തന്നെ പ്രയാസമാണ്.

"https://ml.wikipedia.org/w/index.php?title=സ്വർണ്ണപ്പൂച്ച&oldid=3122372" എന്ന താളിൽനിന്ന് ശേഖരിച്ചത്