ചുവന്ന കാട്ടുകോഴി
ഒറീസ, മധ്യപ്രദേശ്, ജമ്മു-കശ്മീർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചുവന്ന കാട്ടുകോഴികളെ (ഇംഗ്ലീഷ്: Red Jungle Fowl ശാസ്ത്രീയ നാമം: Gallus gallus ) സാധാരണയായി കണ്ടുവരുന്നത്. പൂവൻ കോഴിയുടെ തലയിലെ ചുവന്ന പൂവും കഴുത്തിലും പുറത്തും കടും സ്വർണ്ണ നിറത്തിലുള്ളതുമായ തൂവലുകളും മറ്റ് കോഴികളിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. പൂവനു കറുത്ത് വളഞ്ഞിരിക്കുന്ന അങ്കവാലുണ്ട്. ധാന്യങ്ങളും പുല്ലും ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് തീറ്റ. മരകൊമ്പിലിരുന്നു വിശ്രമിക്കാറുള്ള ഇവ ഇടയ്കിടെ കൂവാറുണ്ട്.
ചുവന്ന കാട്ടുകോഴി | |
---|---|
A male (left) and two females at Kaziranga National Park, Assam, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. gallus
|
Binomial name | |
Gallus gallus (Linnaeus, 1758)
| |
Red Junglefowl range |
അവലംബം
തിരുത്തുകവിക്കിസ്പീഷിസിൽ Gallus gallus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gallus gallus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.