ശ്യാം മോഹൻ സംവിധാനം ചെയ്ത 2022 ലെ മലയാളചലച്ചിത്രമാണ് കൊച്ചാൾ. കൃഷ്ണ ശങ്കർ, മുരളി ഗോപി, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] സന്തോഷ് വർമ്മ ഗാനങ്ങൾ എഴുതി.[2] സിയറ ടാക്കീസ് ആണ് ഇത് നിർമ്മിച്ചത്. [3]

പ്രമാണം:Kochaal.jpg
Release poster
സംവിധാനംശ്യാം മോഹൻ
നിർമ്മാണംദീപ് നെഗ്ദ
രചനമിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ
തിരക്കഥമിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ
സംഭാഷണംമിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ
അഭിനേതാക്കൾമുരളി ഗോപി
കൃഷ്ണശങ്കർ,
ഇന്ദ്രൻസ്,
വിജയരാഘവൻ
സംഗീതം[[ പി എസ് ജയ്‌ഹരി]]
പശ്ചാത്തലസംഗീതംമണികണ്ഠൻ അയ്യപ്പ
ഗാനരചനസന്തോഷ് വർമ്മ ,മനു മഞ്ജിത്ത്
ഛായാഗ്രഹണംജോമോൻ തോമസ്‌
സംഘട്ടനംമാഫിയ ശശി
ചിത്രസംയോജനംബിജീഷ് ബാലകൃഷ്ണൻ
സ്റ്റുഡിയോസിയാറ ടാക്കീസ്
വിതരണംസെഞ്ച്വറി ഫിലിംസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 10 ജൂൺ 2022 (2022-06-10)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ഉയരമില്ലായ്മ കാരണം ശ്രീകുട്ടനു(കൃഷ്ണ ശങ്കർ) പോലീസ് സിലക്ഷൻ കിട്ടുന്നില്ല. ജോലിയില്ലാതെ കാമുകിയായ അന്നമ്മയെ(ചൈതന്യ പ്രതാപ്) കിട്ടുകയുമില്ല. അതിനിടയിൽ അവിചാരിതമായി അച്ഛൻ കോൺസ്റ്റബിൽ രാജൻ(രഞ്ജി പണിക്കർ) മരിക്കുന്നു. ആജോലി ശ്രീക്ക് കിട്ടുന്നു. നാട്ടിലെ പ്രമാണിയായ പൈലിയും(വിജയരാഘവൻ) കയ്യാൾ ബാബുവും(ഷൈൻ ടോം ചാക്കോ) പലതവണ ശ്രീയെ അപമാനിക്കുന്നു. അതിനിടയിൽ പൈലിയും ഭാര്യ മറിയാമ്മയും(സീനത്ത്) കൊല്ലപ്പെടുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഡിവൈഎസ്പി സൈമൺ(മുരളി ഗോപി) ശ്രീയെ സംശയ്ച്ച് സസ്പെന്റ് ചെയ്യുന്നു. ശ്രീകുട്ടൻ ഒറ്റക്ക്. പൈലിയുടെ ജോലിക്കാരൻ അനീഷും(അക്രം മുഹമ്മദ്‌) ബാബുവിന്റെ ഭാര്യ് നിഷയും(ആര്യ സലിം) ആണ് കൊലപാതകികൾ എന്ന് കേസ് തെളിയിക്കുന്നു. എങ്ങനെ അവരിലേക്കെത്തി എന്ന രഹസ്യം പുറത്ത് വിടാതെ തന്നെ.

|-

ക്ര.നം. താരം വേഷം
1 കൃഷ്ണ ശങ്കർ സിപിഒ ശ്രീകുട്ടൻ
2 മുരളി ഗോപി ഡിവൈഎസ്പി സൈമൺ തോമസ്
3 ഇന്ദ്രൻസ് സീനിയർ സി. പി. ഒ പൌലോസ്
4 ഷൈൻ ടോം ചാക്കോ പിങ്കർ ബാബു
5 വിജയരാഘവൻ പൈലി
6 ഗോകുലൻ എസ്. സി. പി. ഒ
7 രഞ്ജി പണിക്കർ രാജൻ ശ്രീയുടെ അച്ഛൻ
8 ശ്രീലക്ഷ്മി ശ്രീയുടെ അമ്മ
9 ചൈതന്യ പ്രതാപ് അന്നമ്മ
10 നീന കുറുപ്പ് ഗ്രേസി അന്നയുടെ അമ്മ
11 ആര്യ സലിം നിഷ- ബാബുവിന്റെ കെട്യോൾ
12 ശബരീഷ് വർമ്മ ഷിജോ മാത്യു
13 കൊച്ചുപ്രേമൻ സൺഡേ
14 അക്രം മുഹമ്മദ്‌ അനീഷ്
15 നിശാന്ത് സാഗർ സണ്ണീ
16 ചെമ്പിൽ അശോകൻ സുകുമാരൻ-നിഷയുടെ അപ്പൻ
17 സേതുലക്ഷ്മി ശ്രീക്കുട്ടൻ്റെ അമ്മൂമ്മ
18 അഞ്ജലി നായർ ഡോക്ടർ മേരി മുത്തച്ഛൻ
19 ബാബു അന്നൂർ മോനിച്ചൻ
20 അനിൽ പുനലൂർ കുടിയൻ ഷാജി
21 സീനത്ത് മറിയാമ്മ പൈലിയുടെ ഭാര്യ
22 സാലിഹ് ഹംസ കോൺസ്റ്റബിൾ
23 സജീവ് കുമാർ സി ഐ വിനോദ്
24 അപ്പു പോൾസൺ
25 അസീസ് നെടുമങ്ങാട് ക്ലീറ്റസ്
26 അസിം ജമാൽ വർഗ്ഗീസ്- അന്നമ്മയുടെ അപ്പൻ
27 കവിത (നടി) കുമാരി- പൈലിയുടെ ഭൃത്യ
28 ഗോകുലൻ ബിന്ദുസാരൻ
29 ലിമു ശങ്കർ ജോർജ്ജ്- മോനിച്ചന്റെ മോൻ
30 ജിസ് ജോയ് ഡോകടർ മാമ്മൻ കെ രാജൻ
31 വിജയൻ കാരന്തൂർ വാമനക്കുറുപ്പ്
32 സി ആർ രാജൻ നളിനൻ
33 അഷ്റഫ് മല്ലിശ്ശേരി കപ്യാർ
34 ബിനോയ്യ് തമ്പാല ചാണ്ടി
35 അൽത്താഫ് മരുന്നുകടക്കാരൻ


നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇല്ലാമഴച്ചാറ്റിൻ കുളിർചൂടാറുണ്ടേ പ്രദീപ് കുമാർ,നിത്യ മാമ്മൻ
2 നാലടി മതിയെടാ നിത്യ മാമ്മൻ

ഉൽപ്പാദനം

തിരുത്തുക

ചിത്രത്തിൻറെ പൂജ ചടങ്ങ് കൊച്ചി നടന്നു .[6]2019 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡ്-19 മഹാമാരി കാരണം മാറ്റിവച്ചു.[7] ചിത്രത്തിൻറെ പ്രധാന റിലീസിനു മുമ്പ് ടീസറും ട്രെയിലറും പുറത്തിറങ്ങി.

ചിത്രം 2022 ജൂൺ 10 ന് തിയേറ്ററുകളിൽ പുറത്തിറങ്ങി. ഓ ടി ടി യിൽ ചിത്രം 2022 നവംബർ 27 ന് സീ5 ൽ പ്രദർശിപ്പിച്ചു.[3][8]

സ്വീകരണം

തിരുത്തുക

ടൈംസ് ഓഫ് ഇന്ത്യ നിരൂപകനായ വിനോദ് നായർ ചിത്രത്തിന് 5-ൽ 3 നക്ഷത്രങ്ങൾ നൽകി, "ശ്യാം മോഹൻ്റെ സംവിധാനത്തിൻ്റെ അഭാവം നായകൻ്റെ ജീവിതം, കുടുംബം, പ്രണയം മുതലായവയെക്കുറിച്ചുള്ള ഒരു മുഴുവൻ ചിത്രം സൃഷ്ടിക്കുന്നു, അതിനാൽ കഥാപാത്രം അവിസ്മരണീയമല്ല, നിങ്ങൾ അദ്ദേഹത്തോട് അനുഭാവമോ അനുകമ്പയൊ ഉണ്ടാകുന്നില്ല" എന്ന് പറഞ്ഞു.[sic] ഇന്ത്യൻ എക്സ്പ്രസിൽ നിന്നുള്ള ഒരു നിരൂപകൻ പ്രസ്താവിച്ചത് "ജോമോൻ തോമസിന്റെ ദൃശ്യങ്ങൾ സിനിമയുടെ ആസ്വാദന നിലവാരം വർദ്ധിപ്പിക്കുന്നു" എന്നാണ്.[9] മനോരമ ഓൺലൈനിന്റെ വിമർശകർ സമ്മിശ്ര പ്രതികരണമാണ് നൽകിയത്.[10] ടൈംസ് ഇന്റർനെറ്റ് നിരൂപകനും ചിത്രത്തിൽ 5 ൽ 3 നക്ഷത്രങ്ങൾ നൽകി, "ചിത്രം പ്രേക്ഷകരോട് നീതി പുലർത്തുന്നു" എന്ന് അഭിപ്രായപ്പെട്ടു.[11]

പരാമർശങ്ങൾ

തിരുത്തുക
  1. "കൊച്ചാൾ (2022)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "കൊച്ചാൾ (2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. 3.0 3.1 "Kochaal (2022) - IMDb". IMDb. Archived from the original on 21 August 2023. Retrieved 21 August 2023. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "കൊച്ചാൾ (2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "കൊച്ചാൾ (2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  6. "Krishna Sankar, Shine Tom Chacko join Kochaal". The New Indian Express (in ഇംഗ്ലീഷ്). Archived from the original on 2023-04-18. Retrieved 2023-04-18.
  7. "Kochaal was influenced by films I loved: Shyam Mohan". The New Indian Express (in ഇംഗ്ലീഷ്). Archived from the original on 2023-04-18. Retrieved 2023-04-18.
  8. "Watch Kochaal (2022) (Malayalam) Full HD Movie Online on ZEE5". ZEE5 (in ഇംഗ്ലീഷ്). Retrieved 2023-08-21.
  9. "കണ്ടിരിക്കാവുന്ന ഒരു കുറ്റാന്വേഷണ ചിത്രം, കൊച്ചാൾ റിവ്യൂ". Indian Express Malayalam. Archived from the original on 2023-04-18. Retrieved 2023-04-18.
  10. "കോമഡി എന്റർടെയ്നർ കൊച്ചാൾ നവംബർ 27 മുതൽ സീ 5 ഗ്ലോബലിൽ". ManoramaOnline. Archived from the original on 2023-04-18. Retrieved 2023-04-18.
  11. "കൊച്ചാൾ". Samayam Malayalam. Archived from the original on 2023-04-18. Retrieved 2023-04-18.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊച്ചാൾ&oldid=4082964" എന്ന താളിൽനിന്ന് ശേഖരിച്ചത്