കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2009

(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാറിന്റെ 2009-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2010 ഏപ്രിൽ 6-നു് വൈകീട്ട് 4-നു് പ്രഖ്യാപിച്ചു[1]. 36 ചലച്ചിത്രങ്ങളും കുട്ടികളുടെ രണ്ട് ചലച്ചിത്രങ്ങളുമാണ്‌ അവാർഡിനു പരിഗണിച്ചത്[2]. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയാണ്‌ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഇത്തവണത്തെ പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷ സായ് പരാഞ്ജ്പെ ആയിരുന്നു. ഇവരെക്കൂടാതെ വിധുബാല, അജയൻ, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമൻ, ഡോ. കെ എസ് ശ്രീകുമാർ, മുഖത്തല ശിവജി എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു[3].

രഞ്ജിത്ത് സം‌വിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജ എന്ന ചിത്രം സം‌വിധാനം ചെയ്ത ഹരിഹരൻ മികച്ച സം‌വിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിനു ജഗതി ശ്രീകുമാറിനു പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.[1]

ജെ.സി. ഡാനിയേൽ പുരസ്കാരം

തിരുത്തുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ രഞ്ജിത്ത്
മികച്ച രണ്ടാമത്തെ ചിത്രം രാമാനം എം.പി. സുകുമാരൻ നായർ
മികച്ച ജനപ്രിയ ചിത്രം ഇവിടം സ്വർഗ്ഗമാണ്‌ റോഷൻ ആൻഡ്രൂസ്
മികച്ച കുട്ടികളുടെ ചിത്രം കേശു പി. ശിവൻ
മികച്ച ഡോക്യുമെന്ററി എഴുതാത്ത കത്തുകൾ വിനോദ് മങ്കര

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ ഹരിഹരൻ പഴശ്ശിരാജ
മികച്ച നടൻ മമ്മൂട്ടി പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച നടി ശ്വേത മേനോൻ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ പഴശ്ശിരാജ
മികച്ച നവാഗതസംവിധായകൻ പി. സുകുമാർ സ്വ. ലേ.
മികച്ച രണ്ടാമത്തെ നടൻ മനോജ് കെ. ജയൻ പഴശ്ശിരാജ
മികച്ച രണ്ടാമത്തെ നടി പത്മപ്രിയ പഴശ്ശിരാജ
മികച്ച കഥാകൃത്ത് ശശി പരവൂർ കടാക്ഷം
മികച്ച ഹാസ്യനടൻ സുരാജ് വെഞ്ഞാറമൂട് ഇവർ വിവാഹിതരായാൽ
മികച്ച ബാലതാരം ബേബി നിവേദിത ഭ്രമരം
മികച്ച ഗാനസം‌വിധായകൻ മോഹൻ സിതാര സൂഫി പറഞ്ഞ കഥ
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് സൂഫി പറഞ്ഞ കഥ‍
മികച്ച ഗായകൻ കെ.ജെ. യേശുദാസ് മദ്ധ്യവേനൽ
മികച്ച ഗായിക ശ്രേയ ഘോഷൽ ബനാറസ്
മികച്ച പശ്ചാത്തലസംഗീതം രാഹുൽ രാജ്‍ ഋതു
മികച്ച ഛായാഗ്രാഹകൻ കെ.ജി. ജയൻ സൂഫി പറഞ്ഞ കഥ
മികച്ച നൃത്ത സം‌വിധാനം ദിനേശ് കുമാർ സാഗർ ഏലിയാസ് ജാക്കി
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ഷോബി തിലകൻ പഴശ്ശിരാജ
മികച്ച വസ്‌ത്രാലങ്കാരം നടരാജൻ പഴശ്ശിരാജ
മികച്ച മേക്കപ്പ്‌ രഞ്ജിത്ത്‌ അമ്പാടി പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ചിത്രാഞ്ജലി സ്റ്റുഡിയോ സൂഫി പറഞ്ഞ കഥ
മികച്ച ശബ്ദലേഖനം എൻ. ഹരികുമാർ പത്താംനിലയിലെ തീവണ്ടി
മികച്ച കലാസംവിധാനം മുത്തുരാജ്‌ പഴശ്ശിരാജ
മികച്ച ചിത്രസംയോജനം
മികച്ച ചലച്ചിത്ര ലേഖനം പി.എസ്. രാധാകൃഷ്ണൻ, കെ.പി. ജയകുമാർ
ചലച്ചിത്രഗ്രന്ഥം ജി.പി. രാമചന്ദ്രൻ
  1. 1.0 1.1 "മമ്മൂട്ടി നടൻ, ശ്വേത നടി, ചിത്രം പാലേരി മാണിക്യം". മാതൃഭൂമി. Archived from the original on 2010-04-09. Retrieved 2010 April 6. {{cite news}}: Check date values in: |accessdate= (help)
  2. "സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും". മാതൃഭൂമി. Archived from the original on 2010-04-09. Retrieved 2010 April 6. {{cite news}}: Check date values in: |accessdate= (help)
  3. "മമ്മൂട്ടി നടൻ, ശ്വേത നടി". മലയാളം വെബ്ദുനിയ. Retrieved 2010 April 6. {{cite news}}: Check date values in: |accessdate= (help)