ജി.പി. രാമചന്ദ്രൻ

പ്രമുഖനായ മലയാളചലച്ചിത്രനിരൂപകനാണ് ജി.പി. രാമചന്ദ്രൻ

ഒരു മലയാളചലച്ചിത്രനിരൂപകനാണ് ജി.പി. രാമചന്ദ്രൻ (ജനനം :1963). മൂന്നു പതിറ്റാണ്ടിലധികം കാലമായി ചലച്ചിത്രനിരൂപണരംഗത്തു പ്രവർത്തിക്കുന്നു. ജി പി രാമചന്ദ്രൻ എഴുതിയ നിരവധി ലേഖനങ്ങൾ മലയാളത്തിലെ വലുതും ചെറുതുമായ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006ൽ ഏറ്റവും നല്ല ചലച്ചിത്ര നിരൂപകനുള്ള അമ്പത്തിനാലാമത് ദേശീയ ചലച്ചിത്ര അവാർഡ് (2006)ലഭിച്ചിട്ടുണ്ട്.[1]

ജി.പി. രാമചന്ദ്രൻ
ജി.പി. രാമചന്ദ്രൻ
ജനനം1963
മണ്ണാർക്കാട്, പാലക്കാട്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നിരൂപകൻ
അറിയപ്പെടുന്നത്ചലച്ചിത്ര നിരൂപണം

ജീവിതരേഖ തിരുത്തുക

പാലക്കാട്ടെ മണ്ണാർക്കാട്ട്‌ എ.പി. നാരായണന്റെയും ജി.പി. ദേവകിയുടെയും മകനായി 1963ൽ ജനിച്ചു. പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി. സ്‌കൂളിലും ദേവഗിരി സേവിയോ ഹൈസ്‌കൂളിലും ദേവഗിരി കോളജിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടി.

1998ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ സിനിമയും മലയാളിയുടെ ജീവിതവും (എസ് പി സി എസ്), 2009ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം (കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്), 2011ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും (എസ് പി സി എസ്) എന്നീ പുസ്തകങ്ങൾക്കു പുറമെ, കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടി, 25 ലോക സിനിമകൾ, ഇന്ത്യൻ സിനിമയിൽ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോൾ (ചിന്ത), ലോകസിനിമായാത്രകൾ (ലീഡ് ബുക്‌സ്), പച്ചബ്ലൗസ് (പ്രോഗ്രസ്) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003ലെ ഏറ്റവും നല്ല ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കേരള സർക്കാരിന്റെ പ്രഥമ സംസ്‌ക്കാരകേരളം അവാർഡുൾപ്പെടെ മറ്റവാർഡുകളും നേടിയിട്ടുള്ള ജി. പി. രാമചന്ദ്രൻ, ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം), അന്താരാഷ്ട്ര ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേള, കേരളസംസ്ഥാന ടെലിവിഷൻ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, സൈൻസ് ഇന്ത്യൻ കഥേതര ചലച്ചിത്രമേള, വിബ്ജിയോർ ചലച്ചിത്ര മേള, ജോൺ ഏബ്രഹാം പുരസ്‌കാരം, എസ് ബി ടി മാധ്യമ അവാർഡ് എന്നിവയുടെ ജൂറികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

യുവധാര മാസികയിൽ ലോകസിനിമ എന്ന പേരിലുള്ള ചലച്ചിത്രസംബന്ധിയായ സ്ഥിരം പംക്തി കൈകാര്യം ചെയ്തു വരുന്നു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽകൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. ഇപ്പോൾ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേന്ദ്ര കമ്മിറ്റി എന്നിവയിൽ അംഗമാണ്.

1983 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജോലി ചെയ്തുവരുന്ന ഇദ്ദേഹം, ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മണ്ണാർക്കാട് ആർഎസിസി യിൽ ചീഫ്‌ അസോസിയേറ്റായി സേവനമനുഷ്ടിക്കുന്നു. സിനിമ , സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ജി.പി. ചെയ്യുന്ന നിരീക്ഷണങ്ങൾ 'ഉൾക്കാഴ്ച്ച' [2] എന്ന ബ്ളോഗിൽ കാണാം.

കൃതികൾ തിരുത്തുക

 • സിനിമയും മലയാളിയുടെ ജീവിതവും
 • കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടി
 • 25 ലോക സിനിമകൾ
 • ഇന്ത്യൻ സിനിമയിൽ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോൾ
 • മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം
 • ലോക സിനിമ- കാഴ്ച്ചയും സ്ഥലകാലങ്ങളും
 • ലോക സിനിമാ യാത്രകൾ
 • പച്ചബ്ലൗസ്
 • ലോക സിനിമാ ഡയറി
 • ഗൊദാർദ് - പല യാത്രകൾ

പുരസ്കാരങ്ങൾ തിരുത്തുക

 • ദേശീയ ചലച്ചിത്ര അവാർഡ് (രാഷ്ട്രപതിയുടെ സ്വർണകമലം -2006),
 • ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള സർക്കാർ അവാർഡ് (3 തവണ 1998, 2009,2011) - ലോക സിനിമ കാഴ്ചയും സ്ഥലകാലങ്ങളും (2011), സിനിമയും മലയാളിയുടെ ജീവിതവും(1998)

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 1. "54th National Film Awards" (PDF). Directorate of Film Festivals. Archived (PDF) from the original on 14 October 2018. Retrieved 2 September 2020.
 2. http://ulkazhcha.blogspot.in/

അധിക വായനക്ക് തിരുത്തുക

ജി.പി. രാമചന്ദ്രന്റെ ബ്ലോഗ് ഉൾക്കാഴ്ചകൾ

"https://ml.wikipedia.org/w/index.php?title=ജി.പി._രാമചന്ദ്രൻ&oldid=3939950" എന്ന താളിൽനിന്ന് ശേഖരിച്ചത്