കേരള നവോത്ഥാന പ്രസ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഒരു സാമൂഹ്യ-സാംസ്കാരിക മുന്നേറ്റമായിരുന്നു. ഇത് അന്നത്തെ കേരളത്തിലെ സാമൂഹ്യജീവിതത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഏറ്റവും ശക്തമായ സ്ഥലമായിരുന്നു കേരളം

പശ്ചാത്തലം

തിരുത്തുക

കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛനെ പോലെ ഉള്ള രചയിതാക്കളുടെ സ്വാധീനത്തിൽ ആധുനിക മലയാളഭാഷ രൂപം കൊണ്ടതും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയും സാഹിത്യത്തിനും അറിവിനും മേൽ ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന കുത്തക തകർക്കാൻ സഹായിച്ചു.

ആദ്യം പോർട്ടുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവിൽ ഇംഗ്ലീഷുകാരും എത്തിയത് ഈ മാറ്റങ്ങൾക്ക് രാസത്വരകമായിത്തീർന്നു. യൂറോപ്യൻ മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിത്തുടങ്ങുകയും ഈഴവർ [1]പോലെ ഉള്ള ജാതിസമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകൾ ഉണ്ടായി വരികയും ചെയ്തു.[2][3]

നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങൾ നിലവിൽ വന്നത് നാടുവാഴിത്തത്തെ ദുർബലപ്പെടുത്തിയതും ഈ മാറ്റങ്ങൾക്ക് പശ്ചാത്തലമൊരുക്കി. കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം(1766-1792) നമ്പൂതിരി, നായർ തുടങ്ങിയ വരേണ്യവിഭാഗങ്ങൾക്ക് അധികാരത്തിന്മേലുള്ള സ്വാധീനം ദുർബലപ്പെടുത്തി. മൈസൂരുകാർ ജാതിവ്യവസ്ഥയെ വകവെച്ചിരുന്നില്ല. ഉത്തരകേരളത്തിലെ പല നമ്പൂതിരി, നായർ കുടുംബങ്ങൾക്കും വേട്ടയാടലിൽ നിന്ന് രക്ഷനേടാനായി തെക്കൻ കേരളത്തിലേക്ക് ഓടിപ്പോകേണ്ടി വന്നു.

ഉത്തരേന്ത്യയിൽ നിന്ന് വിഭിന്നമായി കേരളത്തിലെ നവോത്ഥാനം കീഴാളവർഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. നാരായണ ഗുരു, അയ്യൻകാളി തുടങ്ങിയവർ പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹ്യ സാഹചര്യങ്ങളിൽ പിന്നോക്ക ജാതികളായി കണക്കാക്കപ്പെട്ടിരുന്ന ജാതികളിൽ പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ, ജാതി നവീകരിക്കുന്നതിനേക്കാൾ അവരുടെ ഊന്നൽ ജാതി സമ്പ്രദായത്തിന് അന്ത്യംകുറിക്കുന്നതിലായിരുന്നു.[4]

നേതാക്കൾ

തിരുത്തുക

കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ

സംഭവങ്ങളുടെ പട്ടിക

തിരുത്തുക
  1. Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. mittal publications 1988: K.K.N.Kurup. 1988. 1988. pp. pp. p. 86. {{cite book}}: |pages= has extra text (help)
  2. A Sreedhara Menon, "Cultural heritage of Kerala" , p.245
  3. Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. . mittal publications 1988: publications 1988: K.K.N.Kurup. 1988. 1988. pp. pp. p. 86. {{cite book}}: |pages= has extra text (help)
  4. http://www.frontline.in/the-nation/three-phases-of-indian-renaissance/article9541139.ece#test

ഇതു കൂടി കാണുക

തിരുത്തുക