കേരളത്തിലെ ജാഥകൾ

(കേരളയാത്ര (രമേശ് ചെന്നിത്തല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ എല്ലാ തരം സംഘടനകളും ജാഥകൾ സംഘടിപ്പിക്കാറുണ്ട്. ചിലപ്പോൾ ഇത് സംസ്ഥാനം മുഴുവൻ ദിവസങ്ങളോളം നീളുന്ന രീതിയിലും ആഘോഷിക്കാറുണ്ട്.

സിപിഐഎമിന്റെ ജാഥകൾ

തിരുത്തുക

കേരളരക്ഷാ മാർച്ച്

തിരുത്തുക
 
എറണാകുളം മറൈൻ ഡ്രൈവിൽ ജാഥ എത്തിയപ്പോൾ

2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ദേശീയ പാർടിയായ സി.പി.ഐ. (എം)-ന്റെ[1] കേരള സംസ്ഥാന ഘടകം, മതനിരപേക്ഷ ഇന്ത്യ – വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 2014 ഫെബ്രുവരി 1 മുതൽ 26 വരെ നടത്തുന്ന ജാഥയാണ് കേരളരക്ഷാ മാർച്ച്.[2] [3] [4].

കേരള സംസ്ഥാനത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 126 കേന്ദ്രങ്ങളിൽ കൂടി കേരള രക്ഷാ മാർച്ച് കടന്നു പോകുന്നുണ്ട് [5].

സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എസ്‌. രാമചന്ദ്രൻ പിള്ളയാണ് 2014 ഫെബ്രുവരി 1ന് ആലപ്പുഴ ജില്ലയിലെ വയലാറിൽ വച്ച് ജാഥ ഫ്ലാഗ് ഓഫ് ചെയ്തത് [4]. ഫെബ്രുവരി 26 ന് കോഴിക്കോട്ട് വെച്ചാണ് ജാഥാസമാപനം. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജാഥ നയിക്കുന്നത്. പി.കെ. ശ്രീമതി, വി. വിജയരാഘവൻ, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, ബേബി ജോൺ എന്നിവരും ജാഥയിൽ മുഴുവൻ സമയവും പങ്കെടുക്കുന്നു.

കോൺഗ്രെസ്സിന്റെ ജാഥകൾ

തിരുത്തുക

കേരള യാത്ര (രമേശ് ചെന്നിത്തല)

തിരുത്തുക

സമൃദ്ധ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയാണ് കേരള യാത്ര എന്നറിയപ്പെടുന്നത്. 2013 ഏപ്രിൽ 18നാണ് ഈ യാത്ര ആരംഭിച്ചത്. മേയ് 18ന് യാത്ര അവസാനിച്ചു.[6] കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന നഗരങ്ങളിലും ഈ യാത്ര എത്തിയിരുന്നു.[7] മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് കേരളയാത്ര ഫ്‌ളാഗോഫ് ചെയ്തത്. സമാപനം തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.[8]

എംഎൽഎമാരായ വർക്കല കഹാർ, പാലോട് രവി, എം.എ. വാഹിദ്, ആർ. സെൽവരാജ്,പി.സി. വിഷ്ണുനാഥ്, കേന്ദ്രമന്ത്രിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, മന്ത്രി വി.എസ്. ശിവകുമാർ, ഡപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ, എൻ. പീതാംബരക്കുറുപ്പ് എംപി, ഡിസിസി പ്രസിഡന്റ് കെ. മോഹൻകുമാർ, എം.എം. ഹസൻ, തമ്പാനൂർ രവി, കെ.പി. അനിൽകുമാർ, പന്തളം സുധാകരൻ, ജി. ബാലചന്ദ്രൻ, ബീമാപള്ളി റഷീദ്, എം.എ. ലത്തീഫ്, കൊട്ടാരക്കര പൊന്നച്ചൻ, സി.ആർ. ജയപ്രകാശ്, ടി. ശരത്ചന്ദ്രപ്രസാദ്, ലാലി വിൻസന്റ്, കരകുളം കൃഷ്ണപിള്ള, കെ.പി. കുഞ്ഞിക്കണ്ണൻ, എം.എ. കുട്ടപ്പൻ, ബിന്ദുകൃഷ്ണൻ എന്നിവർ വിവിധകേന്ദ്രങ്ങളിൽ ചെന്നിത്തലയെ സ്വീകരിക്കുകയും പ്രസംഗിക്കുകയും ചെയ്തു..

വിമർശനം

തിരുത്തുക

മന്ത്രിസ്ഥാനം നേടാനാണ് രമേശ് യാത്ര നടത്തിയതെന്ന് പന്ന്യൻ രവീന്ദ്രൻ ആരോപണം ഉന്നയിച്ചു.[9]

  1. T. Balaji (December 4 2010). ""Now only six 'national parties' in India"". The Hindu (in ഇംഗ്ലീഷ്). New Delhi. Retrieved 18 Feb 2014. {{cite news}}: Check date values in: |date= (help)
  2. ""സി.പി.എം കേരളരക്ഷാ മാർച്ച് ഇന്ന് ജില്ലയിൽ ആദ്യസ്വീകരണം ചൊവ്വാഴ്ച 11.30ന് എടപ്പാളിൽ"". മാതൃഭൂമി. മലപ്പുറം: The Mathrubhumi Printing and Publishing Co. Limited. 18 Feb 2014. Archived from the original on 2014-02-18. Retrieved 18 Feb 2014.
  3. ""വള്ളുവനാടിന്റെ ഹൃദയതാളമായി"". ദേശാഭിമാനി. മലപ്പുറം. Archived from the original on 2016-03-13. Retrieved 18 Feb 2014.
  4. 4.0 4.1 ""Kerala CPI(M) to embark on roadshow from tomorrow"". Zee News (in ഇംഗ്ലീഷ്). Kerala. January 31 2014. Retrieved January 31, 2014. {{cite news}}: Check date values in: |date= (help)
  5. ""CPI(M) Striving for Secular Alternative to UPA, NDA: Pillai"". The New Indian Express (in ഇംഗ്ലീഷ്). Alappuzha: Express Publications (Madurai) Limited. 01 Feb 2014. Public meetings would be organised in 126 centres during the yatra, covering 140 Assembly segments in the state {{cite news}}: |access-date= requires |url= (help); Check date values in: |date= (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-28. Retrieved 2020-08-18.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-21. Retrieved 2020-08-18.
  8. http://www.reporterlive.com/2013/05/18/17374.html[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.madhyamam.com/news/226437/130519[പ്രവർത്തിക്കാത്ത കണ്ണി]